Endz

November-14 National children’s Day

Children’s Day: ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്. രാജ്യാന്തര തലത്തിൽ നവംബർ 20 നാണ് ശിശുദിനം.
1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജവഹർലാൽ നെഹ്‌റു ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാതതനായ രാഷ്ട്രീയക്കാരൻ ഭരതശിൽപി മികച്ച എഴുത്തുകാരൻ .ലോകഷ്ടങ്ങളുടെ ഇടയിൽ ഭാരതത്തെ തലയുയർത്തി നിൽക്കാൻ കെൽപ്പുള്ളതാക്കിയ ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്‌ എന്നിങ്ങനെ എല്ലാ വിശേഷണങ്ങളും കേവലം അലങ്കാരമല്ലാതെ ഇണങ്ങുന്ന വ്യക്തിയാണ് ശ്രീ ജവഹർലാൽ നെഹ്‌റു.പക്ഷെ ഇത്രയും ഉന്നതസ്ഥാനം വഹിച്ചയാളുടെ ജന്മദിനം എങ്ങനെ ശിശുദിനമായി മാറിയെന്ന് ചിലരെങ്കിലും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും .എന്തെല്ലാം തിരക്കുകൾ ഉണ്ടായാലും കുട്ടികളെ കണ്ടാൽ അദ്ദേഹം അവരുമായി ചിലവിടാൻ സമയം കണ്ടെത്തിയിരിന്നു .അതിൽ ഏറ്റവും ആനന്ദം കണ്ടെത്തിയിരിന്നു.

കളങ്കവും കാപട്യവുമില്ലാത്ത കുട്ടികളുടെ മനസ്സിനെപ്പോലെ അകാൻ ആയിരിക്കണം എന്ന് ഓരോ ഇന്ത്യക്കാരനും ശ്രമിക്കേണ്ടതെന്ന് എപ്പോഴും പറയുന്ന ആളായിരുന്നു.അതിലുപരി കുട്ടികളുടെ കഴിവ് വികസിപ്പിക്കാനായി മികച്ച വിദ്യാഭ്യാസം ഒരുക്കുകയും അവരിൽ ഗവേഷണ കഴിവ് വളർത്താനായി ദേശീയ ശാസ്ത്ര വ്യവസായിക ഗവേഷണ കൗൺസിൽ CSIR സ്ഥാപിക്കുകയും ചെയ്യുത മഹാനായിരുന്നു നെഹ്‌റു .കുട്ടികൾക്ക് നെഹ്‌റുജി പ്രധാനമന്ത്രി മാത്രമായിരുന്നില്ല അവരുടെ പ്രിയപ്പെട്ട ചാച്ചാജി ആയിരുന്നു .

അതുകൊണ്ടുതന്നെ ഇന്ത്യയിൽ ശിശുക്കൾക്കായി ഒരു ദിനം ആചരിക്കുന്നുണ്ടെങ്കിൽ അത് ജവഹർലാൽ നെഹ്‌റുവിന്‍റെ ജന്മദിനമായ നവംബർ 14 ആയത് ഒരു ജനതക്ക് അദ്ദേഹം നൽകിയ ആത്മസമർപ്പണത്തിനുള്ള ഏറ്റവും ചെറിയ മറു ഉപഹാരമാണ്.

Menu