Endz

Art Forms

Free

40 students enrolled

കഥകളി

നിറങ്ങളുടെ സമ്മേളനവും ശൈലീകൃത ചലനങ്ങളും ബാവഹാവാദികളിലെ അപൂർവതയും ഒക്കെ കഥകളി എന്ന കലാരൂപത്തെ വേറിട്ട ഒരു തിയേറ്റർ ആയി നിലനിർത്തുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുരാതന കഥകളി രൂപവും ആധുനിക കഥകളി രൂപവും ഒന്നു പോലെ തന്നെ കാത്തുസൂക്ഷിക്കപ്പെട്ടിരിക്കുന്നു. അടിവേരുകൾ ഊന്നപ്പെട്ടതെങ്കിലും അവതരണകഥകൾ പുരാണങ്ങളുമായി ബന്ധപ്പെട്ടതാണെങ്കിലും ആസ്വാ ദകർ ഈ കലയെ പൂർണ്ണമനസ്സോടെ ആശ്ലേഷിച്ചു വരുന്നു. ലോകത്തെത്തന്നെ ഈ മഹത്തായ കല ആകർഷി ച്ചിരിക്കുന്നു.

സംസ്കൃതശ്ലോകങ്ങൾ മാത്രം അഭിനയിച്ചു വന്ന അതി പുരാതനമായ കൂടിയാട്ടം നിലനിൽക്കെത്തന്നെ അതായത് കൂടിയാട്ടം നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ അതിനു ഒരു പോറൽ പോലും സംഭവിക്കാതെ മറ്റൊരു കലാപാരമ്പര്യം ഉരുത്തിരിഞ്ഞു വന്നു. അതാണ് കൃഷ്ണനാട്ടം. കേരളത്തിന്‍റെ വടക്കൻ പകുതി സാമൂതിരിമാരുടെ ഭരണത്തിൽ കീഴിലായിരുന്ന കാലം.തലസ്ഥാനം കോഴിക്കോട്ടും .ഏതാണ്ട്16-ാം നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഭരണകർത്താവായിരുന്ന മാനവേദൻ എന്ന സാമൂതിരി ഒരു കലാസ്വാദകനും പണ്ഡിതനുമായിരുന്നു. ഭഗവാൻ കൃഷ്ണന്‍റെ  ജീവിതകഥയെ ആസ്പദമാക്കി അദ്ദേഹം ഒരു നാടകം രചിച്ചു. ഭംഗിയായി ചിട്ടചെയ്ത് നല്ല ഒരു കലാരൂപമാക്കി. അതാണ് കൃഷ്ണന്‍റെ കഥ പറയുന്ന കൃഷ്ണനാട്ടമായി മാറിയത്. കൃഷ്ണനാട്ടത്തിന് അദ്ദേഹം നൃത്തച്ചുവടുകളും നൽകി. കഥാരചന സംസ്കൃതത്തിലും നടൻമാർ ചാക്യാൻമാരുമായിരുന്നു.
താമസിയാതെ കൃഷ്ണനാട്ടം അറിയപ്പെട്ടു തുടങ്ങി. കൂടിയാട്ടത്തിന്‍റെ ആടയാഭരണങ്ങളാണ് ഉപയോഗിച്ചതെങ്കിലും അതിൽ ധാരാളം മാറ്റങ്ങൾ വരുത്തിയിരുന്നു. ചില കഥാപാത്രങ്ങൾ മുഖംമൂടിയും അണിഞ്ഞായിരുന്നു രംഗത്ത് എത്തിയിരുന്നത്. ശക്തനായ ഒരു ഭരണാധികാരിയുടെ പിൻബലമുണ്ടായിരുന്നതു കൊണ്ട് ഈ പുതിയ കലാരൂപം പല വലിയ ഉത്സവങ്ങൾക്കും അരങ്ങേറാൻ അവസരം ലഭിച്ചു. ഇതിന്‍റെ പുതുമയിൽ ആകർഷിക്കപ്പെട്ട് ധാരാളം സഹൃദയർ കൂടിയാട്ടം വിട്ട് കൃഷ്ണനാട്ടത്തെ ആസ്വദിച്ചു തുടങ്ങി. ഉന്നത ശണിയിലുള്ളവർ സംസ്കൃതം അഭ്യസിച്ച് ആസ്വാദന നിലവാരം ഉയർത്തി.
രാമനാട്ടം
ഇക്കാലമായപ്പോഴേക്കും മലയാളം കേരളത്തിന്‍റെ  അടിസ്ഥാനഭാഷയായി മാറിക്കഴിഞ്ഞിരുന്നു. ഈ കാലഘട്ടത്തിൽ എഴുത്തഛന്‍റെ  പ്രസിദ്ധമായ ആദ്ധ്യാത്മരാമായണവും മഹാഭാരതവും 
ഓരോ വീടുകളിലേയും അമൂല്യ ശേഖരമായി മാറി. ഭാഷ്യയുടെ തനിമ കൂടുതൽ മിഴിവാർന്നു. ഓരോ നായർ വീടുകളിലും മലയാളഭാഷ കൈകാര്യം ചെയ്യുന്നത് അഭിമാനമായി കരുതി. അവ അടുത്ത തല മുറയിലേക്കും പകർന്നു. സംസ്കൃതത്തിന്‍റെ  സ്വാധീനം കൊണ്ട് എഴുത്തഛൻ മലയാളവും സംസ്കൃതവും ഉൾക്കൊണ്ടുകൊണ്ട് മണിപ്രവാളം ഭാഷയിലാണ് മേൽപ്പറഞ്ഞ രണ്ടു കൃതികളും രചിച്ചത്. അതിനാൽ മണിപ്രവാളം കൂടുതൽ ഉപയോഗത്തിൽ വന്നു. കലർപ്പില്ലാത്ത സംസ്കൃതം തുടർന്നു പോന്ന കൂടിയാട്ടവും കൃഷ്നാട്ടവും സാധാരണക്കാർക്ക് അന്യമായി വന്നതോടെ അവർക്ക് കൂടുതൽ മനസ്സിലാക്കി ആസ്വദിക്കാവുന്ന കലാരൂപത്തിനു വേണ്ടി ദാഹിച്ചു തുടങ്ങി. സാംസ്കാരികരംഗത്ത് ഏതൊരു ജനതയും ഇതു തന്നെ ആഗ്രഹിക്കുക എന്നതാണ് ചരിത്രം. ഈ കാലഘട്ടത്തിലാണ് കൊട്ടാരക്കര രാജാവായ കൊട്ടാരക്കരത്തമ്പുരാൻ പുതിയൊരു കലാരൂപം ജനങ്ങൾക്കായി രൂപപ്പെടുത്തിയത് . അതാണ് രാമനാട്ടം. സമൂതിരിമാരെ അപേക്ഷിച്ച് കൊട്ടാരക്കരത്തമ്പുരാന് അവരോളം രാജപദവി ഉണ്ടായിരുന്നില്ല. കൊച്ചൊരു നാട്ടുരാജ്യത്തിന്‍റെ  അധിപതി മാത്രമായിരുന്നല്ലോ. തിരുവനന്തപുരത്തു നിന്നും വടക്കുമാറി 8 കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള കൊട്ടാരക്കര. വലിയ പണ്ഡിതനായിരുന്ന അദ്ദേഹത്തിന് നാടകസങ്കല്പത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. രാമായണത്തെ അടിസ്ഥാനമാക്കി അദ്ദേഹം ഒരു നാടകം ചിട്ടപ്പെടുത്തി. ഒരു കൃഷ്ണനാട്ടം അവതരിപ്പിക്കാൻ 8 ദിവസം വേണ്ടി വന്നപ്പോൾ കൊട്ടാരക്കരത്തമ്പുരാനും രാമനാട്ടം 8 ദിവസം കളിക്കാൻ പോരുന്ന തരത്തിൽ ചിട്ടപ്പെടുത്തി. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസം കൃഷ്ണനാട്ടം സംസ്കൃതത്തിൽ ചാക്യാന്മാർ മാത്രം അവതരിപ്പിച്ചപ്പോൾ രാമനാട്ടം മണിപ്രവാളത്തിലും കൊട്ടാരക്കരത്തമ്പുരാനും അദ്ദേഹത്തിന്‍റെ  നായർപട്ടാളത്തിലെ അംഗങ്ങളും കൂടി അവതരിപ്പിച്ചു എന്നതായിരുന്നു . ഇതായിരുന്നു കേരളീയശാസ്ത്രീയ നൃത്തനാടകവേദിയായ കഥകളിയുടെ തുടക്കം.

മേൽപ്പറഞ്ഞ നാടകങ്ങൾ കൊട്ടാരക്കരത്തമ്പുരാൻ കൃത്യമായി എന്താണ് രചിച്ചതെന്നും അവതരിപ്പിച്ചതെന്നും മറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. ചില ഗവേഷകരുടെ അഭിപ്രായത്തിൽ AD – 1575നും 1630 നും ഇടയ്ക്ക് എന്നാണ്. കിട്ടുക്കുറുപ്പിന്‍റെ നേതൃത്വത്തിൻ കീഴിലുണ്ടായിരുന്ന നായർപ്പടയിൽ നിന്നും തെരഞ്ഞെടുത്ത അഭിനേതാക്കളെ കൊട്ടാരക്കരത്തമ്പുരാന്‍റെ തന്നെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരിശീലിപ്പിച്ചതാണ് രാമനാട്ടം. ചമയങ്ങളും ചുട്ടികളും പരിഷ്ക്കരിച്ചു. അഭിനേതാക്കൾ അഭിനയ ഭാഗം മനപാഠമാക്കി പാടിക്കൊണ്ടഭിനയിച്ചു. ക്രമേണ ഒരു സംഘമായി കേരളത്തിന്‍റെ പല ഭാഗങ്ങളിലായി അവതരിപ്പിച്ചു തുടങ്ങി. കളരികളിലും മറ്റും പരിശീലനം നേടിയ നായർ പട്ടാളഅംഗങ്ങൾക്ക് സംഗീതവും താളവും ഒത്തുകൊണ്ടു പോകാൻ ഒട്ടും പ്രയാസം നേരിട്ടില്ല. അക്കാലത്ത് നൂറ്റാണ്ടുകളായി പ്രയോഗത്തിലുണ്ടായിരുന്ന നാടൻ ശീലുകൾക്ക് കുറെക്കൂടി വ്യക്തത ലഭിച്ചിരുന്നു. ആ സംഗീതം നായൻമാരെ അതിലേക്കു കൂടുതൽ അടുപ്പിച്ചു. അവരത് ആചാരാനുഷ്ഠാനങ്ങളിലേക്ക് ഭംഗിയായി സമന്വയിപ്പിച്ചു. കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം അവതരിപ്പിച്ചപ്പോൾ ആ നായർ പട്ടാള അഭിനേതാക്കൾക്ക് അവർക്ക് ചിരപരിചിതമായിരുന്ന സംഗീതത്തിലേക്കും നൃത്തത്തിലേക്കും ചിട്ടപ്പെടുത്തിയെടുക്കാൻ എളുപ്പം കഴിഞ്ഞു.

കഥകളി
രാമനാട്ടത്തിന്‍റെ ഉദയത്തിനുശേഷം ഇരുപത് വർഷത്തിനുള്ളിൽ അഭിനേതാക്കൾക്ക് ഒരു കാര്യം ബോധ്യമായി. പാട്ടും നൃത്തവും അഭിനയവും കൂടി ഒന്നിച്ച് ചെയ്താൽ ഈ കലയോട് നീതിപുലർത്താനാകില്ലെന്ന് .നൃത്തത്തിനൊപ്പം പാടുമ്പോൾ ശരിയായ ശ്വാസനിയന്ത്രണം സാധിക്കാതെയായി. AD – 1630 – 1640 കാലഘട്ടത്തിൽ കലാസ്നേഹിയായ വെട്ടത്തുനാട് രാജാവ് ഈ കലയെ കൂടുതൽ പരിപോഷിപ്പിക്കാനായി  വന്നു. അപ്പോഴേക്കും കൊട്ടാരക്കരരാജാവ് നാടു നീങ്ങി. വെട്ടത്തു രാജാവിനെ സഹായിക്കാൻ പട്ടാളമേധാവി ശങ്കരൻ നായരും ഒപ്പം കൂടി. ഇവരുടെ ശ്രമഫലമായി രാമനാട്ടം ശുദ്ധിചെയ്യപ്പെട്ട് കഥകളിയായി അവർ അതിൽ ധാരാളം പരിഷ്കാരങ്ങൾ വരുത്തി. അതിലേറ്റവും ശ്രദ്ധേയമായത് പിന്നണിയിൽ പാടാനായി പ്രത്യേകം പാട്ടുകാരനെ നിശ്ചയിച്ചു എന്നതാണ്. അതുകൊണ്ട് അഭിനേതാക്കൾക്ക് കൂടുതൽ സ്വതന്ത്രമായും മിഴിവോടെയും പദങ്ങൾക്കനുസൃതമായി അഭിനയിക്കാൻ അവസരം കിട്ടി. അതോടെ അഭിനതാക്കൾ ഭാവാഭിനയസങ്കേതങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തിത്തുടങ്ങി. അത് ഇന്നത്തെ കഥകളിയിൽ കാണുന്ന ശൈലീകൃതപൂർണതയിലേക്കുള്ള വഴികാട്ടിയായി വേഷത്തിലും ചുട്ടിയിലും ഒക്കെ ഉപയോഗിച്ചിരുന്ന മുഖം മൂടികളും മറ്റും പാടെ ഉപേക്ഷിച്ചു. വിവിധ വർണ്ണങ്ങളിലുള്ള ചുട്ടി നിലവിൽ വന്നു. കഥകളിയിൽ പുതിയ രണ്ടിനങ്ങൾ വെട്ടത്തുരാജ- ശങ്കരൻ നായർ കൂട്ടായ്മ പരിചയപ്പെടുത്തി. പുറപ്പാടും തിരനോക്കും.

തോടയം
ആദ്യകാലത്ത് കഥകളിയുടെ ആരംഭം കുറിക്കുന്നതിന് ലളിതാമായ ഒരു ചടങ്ങേ ഉണ്ടായിരുന്നുള്ളൂ. അതാണ് തോടയം. മദ്ദളത്തിന്‍റെ വായനക്കൊപ്പം രാമന്‍റെയും ലക്ഷമണന്‍റെയും വേഷം കൈകാര്യം ചെയ്യുന്നവർ തോടയം അവതരിപ്പിക്കുന്നു. കൊട്ടാരക്കരത്തമ്പുരാൻ ചിട്ടപ്പെടുത്തിയ ചലനങ്ങളും അടുക്കുകളുമാണ് അവർ അവതരിപ്പിക്കുക.

പുറപ്പാട്
തോടയത്തിനു ശേഷം വെട്ടത്തു രാജ ചിട്ട ചെയ്തതാണ് പുറപ്പാട്. ഇതിൽ നായകവേഷങ്ങൾ തിരശ്ശീലയിൽ പിടിച്ച് ഇടയ്ക്കിടെ താഴ്ത്തി കാണികൾക്ക് വേഷം കാണാൻ അവസരം നൽകുകയാണ്. പുറപ്പാടിന്‍റെ ചലനങ്ങൾ ശുദ്ധനൃത്തച്ചുവടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. പുറപ്പാടിനുശേഷം . കഥകളി ആരംഭിക്കുന്നു.

ചെണ്ട്
വെട്ടത്തു രാജാ – നായർ കൂട്ടായ്മയുടെ മറ്റൊരു സംഭാവനയാണ് ചെണ്ട. കൃഷ്ണനാട്ടത്തിൽ മദ്ദളമേ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാൽ കഥകളിയിലെ ചണ്ടമേളം ആ കലയെ കൂടുതൽ ആകർഷണമാക്കി. ചെണ്ടക്കപ്പുറം മേളമില്ലെന്നാണല്ലോ.

സംഗീതം
കഥകളിയിൽ വന്ന മറ്റൊരു മാറ്റം സംഭവിച്ചത് കോട്ടയം ജില്ലയിലെ കുറിച്ചിയിൽ നിന്നാണ് കുറിച്ചിയിലെ ആശാൻമാർ ഒരു പിൻപാട്ടുകാരനെ പകരം രണ്ടു പിൻപാട്ടുകാരനെ നിയോഗിച്ചു. ഒന്ന് പാട്ടുകാരനും നേതൃസ്ഥാനക്കാരനുമായ പാട്ടുകാരൻ താളം നിയന്ത്രിക്കാൻ ചേങ്കില കൊട്ടിപാടി. രണ്ടാം പാട്ടുകാരൻ മേളക്കൊഴുപ്പ് കൂട്ടാനായി ഇലത്താളവും പാട്ടിനൊപ്പം ഉപയോഗിച്ചു. ക്രമേണ ഒന്നാം പാട്ടുകാരൻ അരങ്ങിന്‍റെ ചുമതലക്കാരനുമായി. രണ്ടാമൻ “പൊന്നാനി’ എന്നും അറിയപ്പെട്ടു. അയാളെ ” ശിങ്കിടി’ എന്നും വിളിച്ചു.

കോട്ടയം രാജാവ്
കഥകളിയുടെ വളർച്ചയിൽ മറ്റൊരു നാഴികക്കല്ലാണ് AD – 1665-1725 കാലഘട്ടത്തിൽ ജീവിച്ചിരുന്ന കോട്ടയം രാജാവിന്‍റെ സംഭാവന വലിയ പണ്ഡിതനും സ്വയം ഒരു കഥകളിനടനുമായിരുന്ന അദ്ദേഹത്തിനു തോന്നി രാമായണം കഥകളെല്ലാം തന്നെ ഭക്തിരസപ്രദാനമായതിനാൽ ഒമ്പതുഭാവങ്ങളും പ്രകടിപ്പിക്കാൻ അതിലൂടെ അവസരം ലഭിക്കുന്നില്ല എന്ന്. അതുകൊണ്ട് മഹാ ഭാരതകഥകൾ അദ്ദേഹം കഥകളിക്കായി രചിച്ചു. അതിൽ പുരുഷൻമാർ പുരുഷൻമാരും സ്ത്രീകൾ സ്ത്രീകളുമായി. ഇതുമൂലം എല്ലാ ഭാവങ്ങളേയും പ്രകടനത്തിന് അനന്തമായ അവസരം 
കൈവന്നു. കീർമീരവധം, ബകവധം, കല്യാണസൗഗന്ധികം, കാലകേയവധം എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്. . അദ്ദേഹത്തിന്‍റെ സഹായായിരുന്ന ചാത്തുപണിക്കരും കൂടിയാണ് കഥകളിയിൽ ശൃംഗാര ഭാവത്തിന് കൂടുതൽ പ്രാധാന്യം നൽകിയത്. സംഗീതവും കൂടുതൽ ശാസ്ത്രീയ അടിത്തറയുള്ളതാക്കി. സംഗീതവും അവരാണ് മേളപ്പദം തുടങ്ങിവച്ചത്. സംഗീതവും മേളവും കൂടുതൽ നിലവാരമുള്ളതാക്കി തീർത്തത് അവരാണ്. ഗീതാഗോവിന്ദത്തെ ആസ്പദമാക്കി അതിലെ “മഞ്ചുതര’ എന്നു തുടങ്ങുന്ന വരികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രചിച്ച പദങ്ങൾ പാട്ടുകാർ പുറപ്പാടിനും കഥകളി അവതരണത്തിനും ഇടക്ക് പാടും. അതിന്ശേഷം മേളക്കാർ അവരുടെ കഴിവ് തെളിയിക്കും. ഇതാണ് മേളപദം. ഇത് ഇന്നും തുടർന്ന് പോരുന്നു.
തിരുവിതാംകൂർ മഹാരാജാവും കപ്ലിങ്ങാടൻ നമ്പൂതിരിയും. പിന്നീട് ഇവരുടെ കാലത്താണ് കഥകളിയിൽ ചില ശ്രദ്ധേയങ്ങളായ മാറ്റങ്ങളുണ്ടായത്. അന്ന് തിരുവിതാംകൂർ മഹാരാജാവായിരുന്ന കാർത്തികതിരുന്നാൾ (1758 – 1798) കവിയും കലയോട് വളരെയധികം ആഭിമുഖ്യം ഉള്ള ആളായിരുന്നു. ധാരാളം നാടകങ്ങൾ രചിച്ച് അദ്ദേഹം അവതരണത്തിനായി ഒരു സ്ഥിരം സംഘം തന്നെ രൂപീകരിച്ചു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ഥിരമായി കഥകളി അവതരിപ്പിക്കാനായി അവരെ നിയോഗിച്ചു. ഇക്കാലത്താണ് കഥകളിയെ അത്യധികം സ്നേഹിച്ചിരുന്ന കപ്ലിങ്ങാടൻ നമ്പൂതിരിയുടെ രംഗപ്രവേശം . അദ്ദേഹം കാർത്തികതിരുന്നാളുമായി ചേർന്ന് കഥകളിയെ കൂടുതൽ ആസ്വാദ്യകരമാക്കി. ശൈലീകൃത ചലനങ്ങളും , ചുട്ടിയുമൊക്കെ കുറെക്കൂടി മെച്ചപ്പെടുത്തി. 40 വർഷത്തോളം നീണ്ടുനിന്ന കാർത്തികതിരുന്നാൾ കപ്ലിങ്ങാടൻ കൂട്ടുകെട്ട് കഥകളിയെ കൂടുതൽ സ്വീകാര്യമാക്കി. ആസ്വാദ്യകരമാക്കി. അതോടെ കഥ കളികലാകാരന് അംഗീകാരം ലഭിക്കണമെങ്കിൽ പത്മനാഭസ്വാമി ക്ഷേത്ര കഥകളി ഗ്രൂപ്പിലെ അംഗമാവണമെന്ന നില വന്നു. ഇവരുടെ കാലഘട്ടത്തിൽ വന്ന പരിഷ്കാരങ്ങളിൽ നിന്നും വളരെയൊന്നും മാറിയിട്ടില്ല. ഇന്നു കാണുന്ന കഥകളി.

കഥകളിയിൽ അഭിനയത്തിനാണ് മുൻതൂക്കം. അഭിനയം നാലായി വിഭജിച്ചിരിക്കുന്നു. ആഹാര്യം, വാചികം, ആംഗികം, സ്വാത്വികം.

ആഹാര്യം
ചുട്ടിയും വേഷവിധാനങ്ങളുമാണ് ആഹാര്യത്തിൽ പെടുക. കഥകളി അരങ്ങത്ത് വരുമ്പോൾ അതിന്‍റെ ചുട്ടിയും വേഷവിധാനങ്ങളും കാണികളെ ആകർഷിക്കുന്നു. വളരെക്കാലത്തെ പരിണാമത്തിൽക്കൂടിയാണ് ഇന്നു കാണുന്ന രൂപത്തിൽ അവ എത്തിയത്. വിവിധ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ചുട്ടിയും ആടയാഭരണങ്ങളും നിശ്ചയിച്ചിട്ടുള്ളത്. അവ പച്ച, കത്തി, താടി, മിനുക്ക് എന്നി
ങ്ങനെ തരം തിരിച്ചിരിക്കുന്നു. ഇന്ദ്രൻ , യുധിഷ്ഠിരൻ, പാണ്ഡവൻമാർ തുടങ്ങിയവർക്ക് പച്ചവേഷമാണ്. മുഖം പച്ചനിറത്തിലും ചുണ്ടുകൾ കടും ചുവപ്പ് നിറത്തിലും മേക്കപ്പ് ചെയ്യുന്നു. പുരികവും കണ്ണിനും ചുറ്റും കറുപ്പ് വരയ്ക്കുന്നു. നെറ്റിയിൽ ചുവപ്പിലും വെളുപ്പിലും വൈഷ്ണവമുദ്രയും ചാർത്തുന്നു.

കത്തി
രാവണൻ, കംസൻ, ദുര്യോധനൻ, കീചകൻ തുടങ്ങിയവർക്കാണ് കത്തിവേഷങ്ങൾ. ഇവർ മൂക്കിന്‍റെ അഗ്രത്ത് ഇരുണ്ട ചുട്ടിപ്പൂവ് ധരിക്കാറുണ്ട്. വായ്ക്കുള്ളിൽ ദംഷ്ടകളും കത്തിവേഷങ്ങൾ വായിൽ കരുതാറുണ്ട്. കിരീടത്തിനും ആടയാഭരണങ്ങൾക്കും കത്തി – പച്ച വേഷങ്ങളിൽ വ്യത്യാസമില്ല. ദേഷ്യം വരുമ്പോഴും മറ്റും ഈ വേഷങ്ങൾ പ്രത്യേകതരം ചില ശബ്ദങ്ങളും പുറപ്പെടുവിക്കാറുണ്ട്.

താടി
താടി വേഷങ്ങളിൽ പ്രാമുഖ്യം ചുവന്ന താടിക്കാരനാണ്. ക്രൂരഭാവവും, അധികാരഭാവവും ഒക്കെ കത്തിവേഷത്തിന്‍റെ  പ്രത്യേകതയാണ്. ബകനും, ദുശ്ശാസനനും ഒക്കെ ചുവന്ന താടിക്കാരാണ്. മുഖത്ത് കടും കറുപ്പും ചുവപ്പും ആണ് തേയ്ക്കുക. ഇവരുടെ കിരീടങ്ങൾ സാധാരണയിൽ നിന്ന് അല്പം കൂടി വലുപ്പമേറിയതായിരിക്കും. താടിയിൽ കറുത്തതാടി വേഷവും ഉണ്ട്.

മിനുക്ക്
മേൽപ്പറഞ്ഞ മൂന്നു വേഷങ്ങളിൽ നിന്നും വിഭിന്നമാണ് മിനുക്ക്. സ്ത്രീകഥാപാത്രങ്ങൾക്കും ഋഷിമാർ, ദൂതൻമാർ, ബ്രാഹ്മണർ തുടങ്ങിയവർക്കാണ് മിനുക്ക്.

കഥകളി നടൻമാർ കണ്ണുകൾ ചുവപ്പിക്കാറുണ്ട്. ചുണ്ടപ്പൂവാണ് ഇതിനുപയോഗിക്കുക. മിഴികൾക്ക് കൂടുതൽ തീവ്രത കിട്ടാനും ചുട്ടിയുമായി തുലനം ചെയ്യാനുമാണിത്. ഇത് ഭാവാഭിനയത്തെ കൂടുതൽ മിഴിവുറ്റതാക്കുന്നു.
ഒരു കഥകളി വേഷം അരങ്ങത്തെത്താൻ നാലഞ്ചു മണിക്കൂറുകളെങ്കിലും ഒരുക്കത്തിനായി ചെലവഴിക്കേണ്ടി വരുന്നു.

വാചികം
കഥകളിയിൽ സംഭാഷണങ്ങളോ പദങ്ങളോ നടൻമാർ കൈകാര്യം ചെയ്യാറി ല്ല. വാചികം പിൻപാട്ടുകാരുടെ ചുമതലയാ ണ്. അതിനായി രണ്ടുപാട്ടുകാരെ നിയോ
ഗിച്ചിരിക്കുന്നു. അവർ ശ്ലോകങ്ങളും പദങ്ങളും പാടുന്നതനുസരിച്ച് നടൻമാർ അഭിനയിക്കുന്നു. ശ്ലോകങ്ങൾ അരങ്ങത്തു വരുന്ന കഥാപാത്രങ്ങളെയും വരാൻ പോകുന്ന സംഭവങ്ങളെയും അവതരിപ്പിക്കുമ്പോൾ പദങ്ങൾ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളെയാണ് സൂചിപ്പിക്കു ക. ആലാപനം വിവിധതാളങ്ങളിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ആംഗികം

കഥകളിയിൽ വളരെ പ്രാധാന്യമർഹിക്കുന്നതാണ് ആംഗികാഭിനയം. നടൻമാർ ആശയങ്ങൾ വ്യക്തമാക്കുന്നതിന് സംഭാഷണങ്ങൾ ഉപയോഗിക്കുന്നില്ല. പകരം ആംഗ്യഭാഷയാണ് ഉപയോഗിക്കുക. മുദ്രകളെ അടി സ്ഥാനമാക്കിയുള്ള ഒരു പ്രത്യേക ആംഗികാഭിനയം തന്നെ കഥകളിയിൽ രൂപപ്പെട്ടിരിക്കുന്നു. സ്വായത്തമാ
ക്കാൻ 12 വർഷത്തോളം കഠിനപരിശീലനം നേടേണ്ടിയിരിക്കുന്നു.

സാത്വികം
കഥകളി അഭിനയത്തിന്‍റെ  കാതലാണ്  സ്വാതികാഭിനയമെന്ന് പറയാം. രസാഭിനയമെന്നും ഇതിനെ പറയും. അഭിനയത്തിന് നിറവും വികാരവും നൽകുന്നത് സ്വാതികാഭിനയത്തിലൂടെയാണ്.

അരങ്ങ്
ഏറ്റവും ലളിതമാണ് കഥകളി അരങ്ങ്. വേദിക്കു തൊട്ടുമുമ്പിൽ ഒരു വലിയ ആട്ടവിളക്ക് സ്ഥാപിക്കുന്നു. ദീർഘ ചതുരാകൃതിയിലുള്ള തുണിയാണ് തിരശ്ശീല. ചെണ്ടയും മദ്ദളവുമാണ് പ്രധാനവാദ്യങ്ങൾ. ലാസ്യാഭിനയത്തിന് ചെണ്ട ഉപയോഗിക്കാറില്ല. ചേങ്ങിലയും ഇലത്താളവുമാണ് മറ്റ് രണ്ടുപകരണങ്ങൾ.

അവതരണം
പരമ്പാരഗതമായ അവതരണശൈലിയിൽ കഥകളി രാത്രി മുഴുവൻ നീളും. കേളികൊട്ടോടെയാണ് കഥകളി ആരംഭിക്കുക. സന്ധ്യക്ക് ക്ഷേത്രാങ്കണത്തിൽ മേളങ്ങളെല്ലാം ഒത്തുപയോഗിക്കും. രാത്രി 9 മണിയോടെ ആട്ട വിളക്കിന് മുമ്പിൽ അല്പസമയം മദ്ദളം വായിക്കും. അതിനുശേഷം തോടയമാണ്. അതിനുശേഷം ഗായകർ ശ്ലോകം ആലപിക്കും. തുടർന്ന് പുറപ്പാട്, മേളപദം പിന്നീടാണ് കഥകളി തുടങ്ങുക.

ചടങ്ങുകള്‍

കേളികൊട്ട്‌

കഥകളിയുണ്ട്‌ എന്ന്‌ നാട്ടുകാരെ അറിയിക്കുന്ന മേളമാണ്‌ കേളി. സന്ധ്യയ്‌ക്ക്‌ മുമ്പാണ്‌ കേളികൊട്ട്‌. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച്‌ കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്‌.

 

 

 

 

 

 

 

                                                                                                                                                                                                                                                                                                                                                               

കളിവിളക്ക്

കഥകളി ആരംഭിക്കുന്നതിനു മുന്‍പു ആട്ടവിളക്ക് തെളിക്കും 

 

 

 

 

 

 

 

അരങ്ങുകേളി

കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാമ്‌ അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത്‌ എത്തിക്കുന്നതു കൊണ്ട്‌ പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു.

തോടയം

ഇത്‌ ഇഷ്‌ടദേവതാ പൂജയാണ്‌. കുട്ടിത്തരം വേഷക്കാര്‍ തിരശ്ശീലയ്‌ക്ക്‌ പുറകില്‍ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല്‌ മാത്രമെ ഈ വേഷക്കാര്‍ക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുളള കൂടിച്ചേരലിലൂടെ സൃഷ്‌ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടന്‍മാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം.

വന്ദനശ്ലോകം                         

പൊന്നാനി എന്ന പ്രധാന പാട്ടുകാരനും, ശിങ്കിടി എന്ന രണ്ടാം പാട്ടുകാരനും ചേര്‍ന്ന്‌ പാടുന്നതാണ്‌ വന്ദനശ്ലോകം.

 

 

 

 

 

 

 

പുറപ്പാട്‌


ഒരു പുരുഷവേഷവും സ്‌ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാര്‍ത്ഥനാപരമായ ചടങ്ങാണ്‌ പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്‌ണനായിരിക്കും. കൃഷ്‌ണവേഷം മാത്രമായിട്ടും പുറപ്പാട്‌ അവതരിച്ച്‌ കണ്ടിട്ടുണ്ട്‌. അഞ്ചുവേഷത്തോടുകൂടി പകുതി പുറപ്പാട്‌ എന്ന രീതിയിലും ഈ ചടങ്ങ്‌ നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തില്‍ നിലവിലുണ്ട്‌. പുറപ്പാട്‌ സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാര്‍) രംഗത്ത്‌ അവതരിപ്പിക്കാറുള്ളത്‌. കഥകളിയിലെ ഏറെക്കുറെ എല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പുറപ്പാട്‌ ചെയ്‌ത്‌ ഉറപ്പിക്കുന്ന ഒരു കലാകാരന്‌ മറ്റ്‌ വേഷങ്ങള്‍ രംഗത്ത്‌ അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചടങ്ങ്‌ പ്രയോജനപ്പെടുന്നു.

മേളപ്പദം


ഗീതാഗോവിന്ദത്തിലെ “മഞ്‌ജൂതര കുഞ്‌ജദള” എന്ന അഷ്‌ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നതാണ്‌ മേളപ്പദം. ചമ്പതാളത്തില്‍ 40, 20,10 എന്നീ അക്ഷരകാലങ്ങളില്‍ രാഗമാലികയായി അഷ്‌ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്‌. കഥകളിക്ക്‌ അഷ്‌ടപദിയോട്‌ ഉള്ള കടപ്പാട്‌ ഇത്‌ വ്യക്തമാക്കുന്നു. പദത്തിന്റെ അവസാനത്തില്‍ മേളക്കാര്‍ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു. ഈ ചടങ്ങിനു “നിലപ്പദം” എന്നും പേരുണ്ട്‌.

കഥാരംഭം

കഥകളി കഥയുടെ ആരംഭം കുറിക്കുന്നതാണ്‌ കഥാരംഭം

വേഷങ്ങള്‍

കഥകളിയില്‍ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്‌. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ്‌ വിവിധ വേഷങ്ങള്‍ നല്‍കുന്നത്‌. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാനങ്ങളും ഈ വേഷങ്ങള്‍ അനുസരിച്ച്‌ വ്യത്യസ്‌തമാണ്‌.

പച്ച

സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്ക്‌ പച്ചവേഷം. ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തില്‍ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ്‌ പച്ചവേഷങ്ങള്‍. വീരരായ രാജാക്കന്മാര്‍, രാമന്‍, ലക്ഷ്‌മണന്‍ തുടങ്ങിയവര്‍ക്ക്‌ പച്ചവേഷങ്ങളാണ്‌. മുഖത്ത്‌ കവിള്‍ത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്‌, അരിമാവും ചുണ്ണാമ്പും ചേര്‍ത്തുകുഴച്ച്‌ ചുട്ടിയിട്ട്‌, കടലാസുകള്‍ അര്‍ധചന്ദ്രാകൃതിയില്‍ വെട്ടി മീതെ വച്ച്‌ പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്‌ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രന്‍, ശിവന്‍ തുടങ്ങിയവര്‍ക്ക്‌ നാമം വയ്‌ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത്‌ കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തി


രാജസസ്വഭാവമുള്ള കഥാപാത്രങ്ങള്‍ക്കാണ്‌ സാധാരണയായി കത്തിവേഷം നല്‍കുക. രാവണന്‍, ദുര്യോധനന്‍, കീചകന്‍, ശിശുപാലന്‍, നരകാസുരന്‍ തുടങ്ങിയവര്‍ക്ക്‌ കത്തിവേഷമാണ്‌. ഇതില്‍ കണ്ണുകള്‍ക്ക്‌ താഴെയായി നാസികയോട്‌ ചേര്‍ത്തും പുരികങ്ങള്‍ക്ക്‌ മുകളിലും ആയി കത്തിയുടെ ആകൃതിയില്‍ അല്‌പം വളച്ച്‌ ചുവപ്പ്‌ ചായം തേച്ച്‌ ചുട്ടിമാവു കൊണ്ട്‌ അതിരുകള്‍ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിണ്‍തടങ്ങള്‍ക്കു താഴെ കത്തിയുടെ ആകൃതിയില്‍ വരയ്‌ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാല്‍ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കണ്‍പോളകളുടെ അഗ്രങ്ങള്‍ വരെ എത്തിച്ചു വരച്ചാല്‍ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനന്‍, ഘടോല്‍ഘചന്‍ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. `പച്ച’ വേഷത്തോടു സമാനമായ നിറക്കൂട്ടില്‍ ചുവന്ന വരകള്‍ കവിളുകളില്‍ വരയ്‌ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകള്‍ വയ്‌ക്കുകയും ചെയ്യുന്നു. വസ്‌ത്രാഭരണങ്ങള്‍ എല്ലാം പച്ചവേഷം പോലെ തന്നെയാണ്‌.

താടി

പ്രധാനമായും മൂന്ന്‌ തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്‌.

വെള്ളത്താടി ഹനുമാന്‍, നന്ദികേശ്വരന്‍ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങള്‍ക്ക്‌ വെള്ളത്താടി വേഷമാണ്‌ നല്‍കുക.
ചുവന്നതാടി താമസസ്വഭാവികളായ കഥാപാത്രങ്ങള്‍ക്കാണ്‌ ചുവന്ന താടി നല്‍കുക. ഉദാ: ബകന്‍, ബാലി, സുഗ്രീവന്‍, ദുശ്ശാസനന്‍, ത്രിഗര്‍ത്തന്‍
കറുത്തതാടി ദുഷ്‌ടകഥാപാത്രങ്ങള്‍ക്കാണ്‌ കറുത്ത താടി വേഷം.

കരി

താമസസ്വഭാവികളായ വനചാരികള്‍ക്കാണ്‌ കരിവേഷം നല്‍കുക. ഇവരില്‍ ആണ്‌ കരിക്ക്‌ കറുത്തതാടി കെട്ടിയിരിക്കും. ഉദാ: കാട്ടാളന്‍. പെണ്‍കരിക്ക്‌ നീണ്ടസ്‌തനങ്ങളും കാതില്‍ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂര്‍പ്പണഖ, ലങ്കാലക്ഷ്‌മി.

മിനുക്ക്‌

കഥകളിയിലെ മിനുക്കുവേഷങ്ങള്‍ വേഗത്തില്‍ ചെയ്യാവുന്നതാണ്‌. മനയോല വെള്ളം ചേര്‍ത്തരച്ച്‌ മുഖത്ത്‌ തേയ്‌ക്കുന്നതിന്‌ `മിനുക്ക്‌’ എന്നു പറയുന്നു. ഇതില്‍ അല്‌പം ചായില്യം കൂടി ചേര്‍ത്താല്‍ ഇളം ചുവപ്പുനിറം കിട്ടും. സ്‌ത്രീ കഥാപാത്രങ്ങള്‍ക്കും മുനിമാര്‍ക്കും മിനുക്കുവേഷമാണ്‌ നല്‍കുക. ഇവര്‍ക്ക്‌ തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട്‌ ആണു നല്‍കുക. സ്‌ത്രീകള്‍ക്ക്‌ കണ്ണെഴുത്ത്‌, ചുണ്ടു ചുവപ്പിക്കല്‍ തുടങ്ങിയവ മനോധര്‍മ്മം പോലെ ചെയ്‌ത്‌ ഉടുത്തുകെട്ട്‌, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയില്‍ കൊണ്ടകെട്ടി പട്ടുവസ്‌ത്രം കൊണ്ട്‌ മറയ്‌ക്കുന്നു.

പഴുപ്പ്‌

ദേവകളായ ചില കഥാപാത്രങ്ങള്‍ക്കാണ്‌ പഴുപ്പുവേഷം. ഉദാ: ആദിത്യന്‍, ശിവന്‍, ബലഭദ്രന്‍.

കഥകളിയില്‍ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം, ഇടയ്‌ക്ക, ശംഖ്‌ എന്നിവ. ചില സ്ഥലങ്ങളില്‍ പഞ്ചമേളമെന്ന ശുദ്ധമേളവും ഉപയോഗിക്കാറുണ്ട്‌.

This Page Will Provide You With An Enormous Collection Of The Vibrant Art Forms Of India .Here Art Forms Are Classified Under Several Categories Such As Traditional Dance Forms,Indian Dance Forms,Music & Architecture Etc………Now Click On Curriculum Button To Make It More User Friendly………..

Menu