Endz

Cultural Hub

Free

6 students enrolled

കലാരൂപങ്ങള്‍ ART FORM

കലാരൂപങ്ങള്‍

കഥകളി

 

കേരളത്തിന്‍റെ  തനതായ ദൃശ്യകലാരൂപമാണ്

കഥകളി.  രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി,

താടി, മിനുക്ക്‌ എന്നിവയാണ്. ശാസ്ത്രക്കളി, ചാക്യാർകൂത്ത്,

കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം,

ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം,

പടയണി തുടങ്ങിയ ക്ലാസ്സിക്കൽ – നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു.നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, സാത്വികം, ആഹാര്യം എന്നീ അഭിനയോപാധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.

കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ, പാട്ടുകാർ പിന്നിൽ നിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി . നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്കിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.

മാർഗ്ഗംകളി

കേരളത്തിലെ മാർതോമാനസ്രാണികൾ പാരമ്പര്യമായി അവതരിപ്പിച്ചുവരുന്ന ഒരു സംഘനൃത്തമാണ് മാർഗ്ഗംകളി.

യഥാർത്ഥത്തിൽ വട്ടക്കളിയിൽനിന്നാണ്‌ മാർഗ്ഗംകളി ഉത്ഭവിച്ചത്, കൂടെ ദക്ഷിണേന്ത്യൻ ആയോധനകലകളിൽനിന്നും. തിരുവാതിരകളിയേക്കാളും ബ്രാഹ്മണ സംസ്കാരത്തെക്കാളും പഴക്കമുണ്ട് മാർഗ്ഗംകളിക്ക്.‘മാർഗ്ഗം’ എന്ന വാക്കിൻറെ മലയാളം അർത്ഥം വഴി, ഉത്തരം എന്നൊക്കെയാണ്, എന്നാൽ ആത്മീയ തലത്തിൽ മുക്തിയിലേക്കുള്ള വഴി എന്നാണു അർത്ഥമാകുന്നത്. അടുത്തകാലം വരെ കേരളത്തിൽ ക്രിസ്തീയ മതത്തിലേക്ക് മാറുന്നതിനെ ‘മാർഗ്ഗം കൂടൽ’ എന്നാണു അറിയപ്പെട്ടിരുന്നത്. യഥാർത്ഥ മാർഗ്ഗംകളി തോമാ ശ്ലീഹാ കേരളത്തിൽ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവർത്തികളെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ചു വിവരിക്കുന്നവയാണ്. ഈ വിവരങ്ങൾ മാർഗ്ഗംകളിയുടെ പാട്ടിൻറെ വരികളിൽ വിശദീകരിക്കുന്നു. മലബാർ തീരത്ത് താമസിക്കുന്ന മാർ തോമ ക്രിസ്ത്യാനികളുടെ സാംസ്കാരികതയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മാർഗ്ഗംകളി.

ആദ്യകാല മാർഗ്ഗംകളിയും ഇന്നത്തെ മാർഗ്ഗംകളിയും തമ്മിലുള്ള വ്യത്യാസങ്ങൾ കാണുമ്പോൾ മാർഗ്ഗംകളിയുടെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി കരുതാം. ആദ്യ ഘട്ടം ഇന്ത്യയെ ബ്രിട്ടീഷ്‌ കോളനി ആക്കുന്നതിൻറെ മുമ്പുള്ള കാലം, അക്കാലത്ത് മാർ തോമാ നസ്രാണികൾ പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും അവതരിപ്പിക്കുന്ന നൃത്തമായിരുന്നു മാർഗ്ഗംകളി. അക്കാലത്ത് പരിചമുട്ടുകളിയും ഇതിൻറെ ഭാഗമായിരുന്നു. പിന്നീട് സിനോദ് ഓഫ് ദയാമ്പർ ഈ തദ്ദേശീയ രൂപത്തെ തടഞ്ഞു. പതിനേഴാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് ദക്ഷിണേന്ത്യൻ പുരോഹിതനായിരുന്ന ഇട്ടി തൊമ്മൻ കത്തനാരുടെ പ്രയത്നത്തിൻറെ ഫലമായി മാർഗ്ഗംകളിക്ക് കൂടുതൽ ഉയർച്ച ലഭിച്ചു. ഈ കാലത്ത് 14 കാവ്യഖണ്ഡങ്ങളായി മാർഗ്ഗംകളിയെ രൂപപ്പെടുത്തി. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഈ കലാരൂപം ഇടയ്ക്ക് അവിടേയും ഇവിടെയും ആയി അല്ലാതെ ആരും അവതരിപ്പിക്കാതായി. അതേസമയം ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മാർഗ്ഗംകളി എന്ന കലാരൂപം വീണ്ടും ജനപ്രിയമായി.

Read more……………

                       Contact endz education   790 755 00 72

കേരള പൈതൃകം 

സാംസ്കാരിക വൈവിധ്യത്തിന്‍റെ  സ്വന്തം നാടാണ് കേരളം.  വ്യത്യസ്ത മതങ്ങളും ജനവിഭാഗങ്ങളും പ്രാദേശിക സംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് കേരളസംസ്കാരം. മഴക്കാടുകള്‍ നിറഞ്ഞ സഹ്യാദ്രി (പശ്ചിമഘട്ടം) പര്‍വ്വതനിരകള്‍ക്കും അറബിക്കടലിനുമിടയിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനവും പൗരാണികമായ വിദേശവ്യാപാരബന്ധങ്ങളും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള  കുടിയേറ്റങ്ങളും കാര്‍ഷികസംസ്കൃതിയും ഭക്ഷണരീതിയും കലാ-സാഹിത്യ-ശാസ്ത്ര പാരമ്പര്യങ്ങളും ചേര്‍ന്നാണ് കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം രൂപം കൊണ്ടത്.  തനതായ കലകള്‍, ഭാഷ, സാഹിത്യം, വാസ്തുശില്പരീതി, സംഗീതം, ഉത്സവങ്ങള്‍,  ഭക്ഷണരീതി, പുരാവസ്തു സ്മാരകങ്ങള്‍, പൈതൃകകേന്ദ്രങ്ങള്‍ എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ENDZ EDUCATION- നിലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നു 

 

Menu