Endz

Malayalam II

Free

17 students enrolled

Private: ആ വാഴവെട്ട്

ആ വാഴവെട്ട്

കൃഷി, പ്രാണനായും ജീവനോപാധിയായും കൊണ്ടുനടന്ന ഒരു കർഷകൻ. പുരയിടത്തിലെ വാഴക്കുലകൾ വിറ്റ് ജീവിതവൃത്തി നടത്തുകയും ചെയ്യുന്ന ഈ കൃഷിക്കാരൻ ദാരിദ്യത്തോട് പടവെട്ടിയാണ് ജീവിക്കുന്നത്. അന്നത്തിനും ആവശ്യങ്ങൾക്കും പണമുണ്ടാക്കിക്കൊടുക്കുന്ന വാഴകളെ രോഗത്തിന്‍റെ പേരുപറഞ്ഞ് നശിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കുന്നു. ഗവൺമെന്‍റിന്‍റെ നിർദേശങ്ങൾ നടപ്പാക്കാൻ വ്യഗ്രതയുള്ള ഉദ്യോഗസ്ഥർ കർഷകനോട് വാഴകൾ ഉടൻ നശിപ്പിക്കണമെന്ന അന്ത്യശാസനം നൽകുന്നു. ഉപജീവന മാർഗം ഇല്ലാതാ കുന്നതിൽ ദുഃഖിക്കുന്ന കർഷകൻ ആശയറ്റ് രോഗബാധിതനാകുന്നു. അധികാരികൾ സർക്കാർ നിർദേശം നടപ്പിലാക്കി മടങ്ങുമ്പോൾ അധികാരത്തിനു മുന്നിൽ ജീവിതമാർഗം നഷ്ടപ്പെട്ട കർഷകൻ ചോദ്യചിഹ്നമായിത്തീരുന്നു. കർഷകർ എക്കാലത്തും നേരിടുന്ന അവഗണനയും അധികാരത്തിന്‍റെ ദാക്ഷിണ്യമില്ലായ്മയും വ്യക്തമാക്കാനാണ് “ആ വാഴ വെട്ട്’ എന്ന കഥയിലൂടെ കഥാകൃത്ത് ശ്രമിക്കുന്നത്.


പാഠസംഗ്രഹം

ചേനകൾ ഏതുകാലത്ത് നടണമെന്ന് മർക്കോസുചേട്ടന് അറിയാം. അയാൾ ഒരു നല്ല കൃഷിക്കാരനാണ്. കുംഭവെയിലിൽ വിയർപ്പിൽ കുളിച്ച് നിലം ഒരുക്കുന്ന തിരക്കിലാണ്. എന്നാൽ, അയാളുടെ മുഖം പ്രസന്നമായിരുന്നില്ല. അതിന്‍റെ കാരണമന്വേഷിക്കാൻ കേരളത്തിനു നേരമില്ലതായിരുന്നുവെന്ന് പറയുന്ന അധികാരികളോട് കഥാകൃത്ത് വിയോജിക്കുന്നു. ദാഹംകൊണ്ട് വലഞ്ഞ മർക്കോസുചേട്ടൻ മകളോട് കഞ്ഞിവെള്ളം ആവശ്യപ്പെട്ടു. റേഷൻ കടയിൽ നിന്ന് കിട്ടുന്ന പച്ചരിയിൽ നെല്ലും പൊടിയും കൂടാതെ പുഴുക്കളുമുള്ളതാണെന്ന് മകൾ പറഞ്ഞു. നോമ്പു കാലത്ത് മാംസബന്ധമുള്ള സൂപ്പാണല്ലോ കുടിക്കാൻ കിട്ടുന്നതെന്ന തമാശയാണ് മർക്കോസുചേട്ടനിൽ നിന്ന് ഉണ്ടായത്. അപ്പോൾ ഇതുതന്നെ കിട്ടാതാവുന്ന സ്ഥിതിയാണുണ്ടാകുന്നതെന്നാണ് അറിവ് എന്ന് മകൾ പറയുമ്പോൾ, ക്ഷാമം വരാൻ പോകുന്നുവെന്നൊന്നും അറിയാനുള്ള കഴിവ് അധികാരികൾക്കില്ലെന്നാണ് പിതാവിന്‍റെ അഭിപ്രായം. അയാൾ വീണ്ടും കിളയ്ക്കാൻ തുടങ്ങി. നല്ലതുപോലെ കൃഷി ചെയ്താൽ സർക്കാര്‍ സമ്മാനം തരുമെന്ന് മർക്കോസുചേട്ടനോട് അയൽക്കാരൻ പറഞ്ഞപ്പോൾ
കൃഷിചെയ്യുന്നതിനുമുമ്പ് വല്ലതും കൊടുത്താൽ വേണ്ടില്ലായിരുന്നുവെന്നാണ് മർക്കോ സുചേട്ടൻ പറഞ്ഞത്. പരിഷ്കാരികളായ കുറേ ഉദ്യോഗസ്ഥർ എത്തി വാഴകൾ മുഴുവൻ വെട്ടാണമെന്ന് അവശ്യപ്പെട്ടു. കേടുവന്ന വാഴകൾ മുഴുവൻ വെട്ടാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഗവൺമെന്‍റ് ഓർഡർ നടപ്പാക്കാൻ എത്തിയതായിരുന്നു. മർക്കോസുചേട്ടൻ രോഗമില്ലാത്ത
വാഴയാണ് തന്‍റെതെന്ന് വാദിച്ചു. മാത്രമല്ല, തെങ്ങിനും കവുങ്ങിനുമൊക്കെ രോഗമുണ്ട്; വിളവിന് മാറ്റമുണ്ട്, രോഗം വരുന്നത് മുറിച്ചുകളഞ്ഞാൽ കാര്യം തീരുമോ? തുടങ്ങിയ മർക്കോസ് ചേട്ടന്‍റെ ആവലാതികൾ ഉദ്യോഗസ്ഥർ അവഗണിച്ചു. വാഴകൾ ഉടനെ വെട്ടി കുഴിച്ചുമൂടണമെന്ന് ആജ്ഞാപിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ആ കർഷകന്‍റെ കണ്ണുകൾ നിറഞ്ഞു.
വാഴകളെ നോക്കി വളരെനേരം നിന്നു. കൃഷിചെയ്യാൻ പറ്റുന്ന മലബാറിലേക്കോ മറ്റോ പോയാലോ എന്ന് റാഹേൽ അപ്പനോട് ചോദിച്ചു. മക്കളെപ്പോലെ വളർത്തിയ വാഴകളെ വെട്ടാൻ കഴിയാതെ മർക്കോസുചേട്ടൻ വിഷമിച്ചു. വരിക്കമാവിൽ കാലാവസ്ഥാമാറ്റംകൊണ്ട് മാങ്ങകൾ കുറഞ്ഞിരിക്കുന്നു. കൃഷിയിറക്കാൻ പണിമില്ല. റാഹേലിന്‍റെ ചട്ട കീറിയിരിക്കുന്നു. ഓരോന്നു ചിന്തിച്ചിരുന്ന മർക്കോസുചേട്ടനെ ഗോപാലൻ നായരുടെ വിളിയാണ് ഉണർത്തിയത്.
വാഴവെട്ടിയില്ലെങ്കിൽ ഉദ്യോഗസ്ഥർ വെട്ടിക്കുന്ന ചെലവ് കൊടുക്കേണ്ടി വരുമെന്നും പണമില്ലെങ്കിൽ കുടിലുകൾ കൂടി ജപ്തിചെയ്യുമെന്നും പറഞ്ഞ് ഗോപാലൻ നായർ തന്‍റെ വാഴകൾ വെട്ടാനായി പോയി. സഹോദരനായ വർഗീസ് തിടുക്കത്തിൽ എത്തി. തഹസീൽദാരും മറ്റും ഇന്നെത്തും, വാഴ ഉടനെ വെട്ടണമെന്ന് പറഞ്ഞ് തന്‍റെ വാഴകൾ വെട്ടാനായി അയാൾ തിടുക്കത്തിൽ പോയി. വെട്ടരിവാളുമായി മർക്കോസുചേട്ടൻ വാഴത്തോട്ടത്തിലേയ്ക്കിറങ്ങി വാഴകളുടെ അടുത്തെത്തിയിട്ടും ഒന്നിനെപ്പോലും അയാൾക്ക് വെട്ടിവീഴ്ത്താനാ വുന്നില്ല. കവിള് വാഴപ്പിണ്ടിയിൽ ചേർത്ത് അയാൾ കരഞ്ഞു. ഒരു വിധത്തിൽ വാഴപ്പിണ്ടിയിൽ ആഞ്ഞുവെട്ടി. വാഴപ്പിണ്ടി മുറിച്ച് അരിവാൾച്ചുണ്ട് അയാളുടെ ഇടത്തെ കാൽമുട്ടിൽ തറച്ചു. അയാൾ ബോധം നഷ്ടപ്പെട്ട് വീണു. പിതാവിനെ അന്വേഷി ച്ചെത്തിയ റാഹേൽ അപ്പൻ വീണുകിടക്കുന്നതാണ് കണ്ടത്. ഉദ്യോഗസ്ഥർ എത്തി വാഴകൾ
വെട്ടി കുഴിച്ചിട്ടു. പിതാവിന് കുടിക്കാൻ കരിക്കിനുവേണ്ടി വന്ന റാഹേൽ വാഴകൾ വെട്ടിയ പുരയിടം കണ്ട് മാറില്‍ത്തല്ലിക്കരഞ്ഞു. തന്‍റെ പിതാവിനും രോഗമുണ്ട്. അദ്ദേഹത്തെ കൂടി വെട്ടി മൂടുക’ എന്ന് റാഹേൽ ഉദ്യോസ്ഥരോട് പറഞ്ഞു. അവർ അത് അവഗണിച്ച് നടന്നുപോയി.


പൊന്‍കുന്നം വര്‍ക്കി

1910 ജൂലായ് 1 ആം തിയതി ആലപ്പുഴ ജില്ലയിലെ എടത്വായിൽ കട്ടപ്പുറം വർക്കി ജോസഫിന്‍റെയും അന്നമ്മയുടേയും മകനായി ജനിച്ചു. പിന്നീട് കുടുംബത്തോടൊപ്പം കോട്ടയം പൊന്‍കുന്നത്തേക്ക് താമസം മാറ്റുകയായിരുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മലയാളഭാഷയില്‍ ബിരുദം പൂർത്തിയാക്കി. തുടർന്ന് ആലാംപള്ളി സര്‍ക്കാര്‍ സ്കൂളില്‍ അദ്ധ്യാപകനായി. 1939 ൽ എഴുതിയ തിരുമുല്‍ക്കാഴ്ച എന്ന ഗദ്യകവിതയാണ് പ്രഥമകൃതി. ഈ ആദ്യകൃതിക്കുതന്നെ മദ്രാസ് സര്‍വ്വകലാശാലയുടെ സമ്മാനവും ലഭിക്കുകയുണ്ടായി.
1942 ല്‍ ആലാംപള്ളി സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനായിരിക്കുമ്പോള്‍ സ്കൂള്‍ വാര്‍ഷികത്തിന് ഏഴാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായി അദ്ദേഹം എഴുതി സംവിധാനം ചെയ്ത ബാധയൊഴിപ്പിക്കല്‍ എന്ന നാടകം ശ്രദ്ധനേടുകയുണ്ടായി. കഥകള്‍ എഴുതിയതിന്‍റെ പേരില്‍ അദ്ദേഹത്തെ സ്ക്കൂൾ അധികാരികള്‍ അധ്യാപന ജോലിയില്‍ നിന്നു പുറത്താക്കി.
തിരുവിതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്‍റെ പേരില്‍ 1946 ല്‍ ആറുമാസം ജയിലില്‍ കിടക്കേണ്ടി വന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത വർക്കി പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെയും നാഷണല്‍ ബുക്സ്റ്റാളിന്‍റെയും സ്ഥാപകരിലൊരാളായിരുന്നു.
അദ്ദേഹത്തിന്‍റെ നാടകവും ചെറുകഥകളുമടക്കം അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവലോകം,ആൾത്താര, കാട്ടുപൂക്കൾ,പേൾ വ്യൂ/മകം പിറന്ന മങ്ക എന്നിങ്ങനെയുള്ള അദ്ദേഹത്തിന്‍റെ കഥകൾ സിനിമകളായിട്ടുണ്ട്. കൂടാതെ പതിന്നാലോളം സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിട്ടുള്ള അദ്ദേഹം തന്നെയാണ് മകം പിറന്ന മങ്ക എന്ന സിനിമ നിർമ്മിച്ചതും. അന്തിത്തിരി, തിരുമുല്‍ക്കാഴ്ച,ആരാമം, നിവേദനം,പൂജ, പ്രേമവിവാഹം,ഭര്‍ത്താവ്,അന്തോണീ നീയും അച്ചനായോടാ?,മന്ത്രിക്കെട്ട്,പാളേങ്കോടന്‍,രണ്ടു ചിത്രം,മോഡല്,വിത്തുകാള,ശബ്ദിക്കുന്ന കലപ്പ,എന്‍റെ വഴിത്തിരിവ് എന്നിവയാണ്
അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ്,എക്‌സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹത്തിന് വള്ളത്തോള്‍ പുരസ്കാരം/എഴുത്തച്ഛന്‍ പുരസ്കാരം (1997)/ പത്മപ്രഭാ പുരസ്കാരം (1998), ലളിതാംബിക പുരസ്കാരം, മുട്ടത്ത് വർക്കി അവാർഡ് എന്നിവ ലഭ്യമായിട്ടുണ്ട്.2004 ജൂലായ് 2 ആം തിയതി തന്‍റെ 94ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.


പ്രവര്‍ത്തനം

 

   “അത്യധ്വാനംകൊണ്ട് ചുവടുറപ്പിച്ചകുറേ വാഴയാണ് ആ പുരയിടത്തിന്‍റെ പച്ച, ആ കർഷക കുംടുംബത്തിന്‍റെ തണൽ”  മണ്ണിനോടും കൃഷിയോടുമുള്ള മർക്കോ സിന്‍റെയും റാഹേലിന്‍റെയും ആഭിമുഖ്യം ഈ വരികളിൽ തെളിയുംന്നുണ്ട്. വിശകലനം ചെയ്യുക?.

ഉ) മർക്കോസ് എല്ലാ അർഥത്തിലും ഉത്തമനായ ഒരു കർഷകനാണ്. കർഷകനായ പിതാവിന് വേണ്ടുന്ന പിന്തുണ നൽകുന്നതിൽ മകളായ റാഹേലും മുന്നിലാണ്. കഷ്ടിച്ച്
ഒരേക്കർ വരുന്ന ഭൂമിയിൽ വളരെ കഷ്ടപ്പെട്ടാണ് മർക്കോസ് പണിയെടുക്കുന്നത്. പരമദരിദ്രരെങ്കിലും കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ആ കുടുംബം കഴിയുന്നത്. കല്ലും നെല്ലും പുഴുവുമുള്ള റേഷനരിയാണ് പ്രധാന ആഹാരം. അത് വാങ്ങാനുള്ള പണം പറമ്പിലെ വാഴക്കുലകളിൽ നിന്നാണ് മർക്കോസ് സ്വരൂപി ക്കുന്നത്. കൂടാതെ ഇലയും വാഴനാരും വിറ്റ് മകളായ റാഹേലും തുച്ചമായ വരുമാനം നേടും. ഇതും ആ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. പട്ടിണിക്കോലമായ, വൃദ്ധനായ കർഷകന്‍റെ അധ്വാനത്താൽ പലതരം വാഴകൾ ആ പുരയിടത്തിൽ ആരോഗ്യത്തോടെ വളരുന്നു. കൃഷിയിൽ ഇറക്കാൻ മുടക്കുമുതൽ ഇല്ലാത്തതിനാൽ വാഴ മാത്രമാണ് മുഖ്യ കൃഷി. സ്വന്തമായി മുടക്കുമുതൽ ഇറക്കാനില്ലാത്ത, ഗവൺമെന്‍റെ സഹായം ലഭിക്കാത്ത പാവം കർഷകന്‍റെ ദയനീയ ജീവിതമാണ് ഇവിടെ തെളിയുന്നത്, കരിവെയിലിൽ കിളയ്ക്കുന്ന പിതാവിന് ദാഹജലമെത്തിച്ചും
പിതാവിന്‍റെ അധ്വാനത്ത ആദരിച്ചും വാഴകൃഷിയെ ജീവനോപാധിയായി പ്രതിഷ്ഠിച്ചുമുളള ജീവിതമാണ് റാഹേലിന്‍റെത്. മണ്ണിന്‍റെ സ്വാഭാവികതയെ നിലനിർത്തിക്കൊണ്ടുള്ള കൃഷിരീതിയാണ് മാര്‍ക്കോസ്പി ന്തുടരുന്നത്. കീടനാശി നികളും  മറ്റും ഉപയോഗിക്കാതെ ജൈവമായ കൃഷിരീതിയാണ് മാര്‍ക്കോസ് പിന്തുടരുന്ന്നത് അതുകൊണ്ട് തന്നെ കൃഷിയിടത്തിലെ വഴകള്‍ക്ക് എന്തെങ്ങിലും രോഗമോ പ്രശനമോ വന്നാല്‍ അത് വേഗത്തില്‍ മനസിലാക്കാനുള്ള കഴിവ് മര്‍ക്കോസിന് ഉണ്ടായിരുന്നു. ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞിട്ടും വഴകള്‍ക്ക് രോഗം
ഇല്ലായെന്ന് അയാൾ തന്‍റെ നിശ്ചയം വെളിപ്പെടുത്തുന്നത്. വാഴ തങ്ങളുടെ അന്നമായിരുന്നുവെന്ന് തിരിച്ചറിത്തിരിയുന്നതുകൊണ്ടാണ് വാഴകൾ വെട്ടി മൂടിയ ഉദ്യോഗസ്ഥരുടെ പ്രവർത്തിയെ റാഹേൽ എതിർക്കുന്നത്. മക്കളെ വെട്ടിവീഴ്ത്താൻ കഴിയാത്ത പിതാവിന് മക്കളായ വാഴകളെയും നശിപ്പിക്കാൻ കഴിയില്ല, കൃഷിയെ മക്കളായിക്കണ്ട് പരിപാലിക്കുന്ന മർക്കോസിന്‍റെ ജീവിതം മണ്ണിൽ അർപ്പിതമായതാണ്. അപ്പനെപ്പോലെ പ്രിയപ്പെട്ട വാഴകൾ ഇല്ലാതായതിലുള്ള രോഷം, പുരയിടം തരിശായിത്തീർന്നതിലുള്ള രോഷം എല്ലാം റാഹേൽ ഉദ്യോഗസ്ഥരോട് തീർക്കുന്നു. മണ്ണും കൃഷിയും ഇരുവർക്കും ജീവശ്വാസമായിരുന്നുവെന്ന് വ്യക്തമാണ്.

 

 “വാഴവെട്ടാൻ ഓർഡർ പാസായ കാര്യം തനിക്കറിഞ്ഞുകൂടേ? ഈ വാഴയെല്ലാം വേഗം വെട്ടിക്കൊള്ളണം”.“രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാൽ മതിയോ?”
വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകൾ വായിച്ചല്ലോ. പാഠഭാഗം ആസ്പദമാക്കി ചർച്ചചെയ്യുക.

സൂചനകൾ:

  • ഭണകൂടത്തിന്‍റെ നിയമപാലന വ്യഗ്രതയാണ് ‘വാഴവെട്ടാൻ ഓർഡർ പാസായ കാര്യം തനിക്കറിഞ്ഞുകൂടേ? ഈ വാഴയെല്ലാം വേഗം വെട്ടിക്കൊള്ളണം.’ എന്ന വാക്യത്തിലുള്ളത്. ഭരണകൂടം ഇരകളായ ജനങ്ങളുടെമേൽ അധികാരം പ്രയോഗിക്കുന്നതിന്‍റെ നേർചിത്രമാണ് ഈ വാക്യം നൽകുന്നത്.
  • ആജ്ഞ അഥവാ അധികാരസ്വരമാണ് നിയമപാലനത്തിന്‍റെ അടിസ്ഥാനം. അധികാരസ്വരം ഉയർത്തുന്നഭയമാണ് ആജ്ഞാനുവർത്തിയെ സ്യഷ്ടിക്കുന്നത്. ഇതിനായി പദവികളും ധനവുമെല്ലാം ഗവൺമെന്‍റ് ആവശ്യാനുസരണം വിനിയോഗിക്കും
  • മർദ്ദനമുറകൾ,പിഴ,തടവ്,തുടങ്ങി നിരവധി ദണ്ഡനമുറകൾ സമൂഹത്തിൽ ഭയത്തെ സ്ഥിര മായി നിലിനിർത്തുന്നു. ഈ സ്ഥായിയാക്കപ്പെട്ട ഭയംമൂലം പ്രജകൾ അധികാരത്താട് വിധേയത്വ മുള്ളവരായിത്തീരുന്നു.
  • രോഗം വന്ന വാഴകളെ നശിപ്പിച്ചാൽ രോഗം ഇല്ലാതാകും എന്ന നിരീക്ഷണം എപ്പോഴും എവിടെയും പ്രയോഗികമല്ല. രോഗത്തിന്‍റെ കാരണങ്ങൾ മനസ്സിലാക്കി ഉചിതമായ ചികിത്സ നടത്തി രോഗം തടയുന്നതാണ് ഉചിതം.
  • വാഴകൾ മർക്കോസുചേട്ടന്‍റെ ജീവിതോപാധിയായിരുന്നു. അത് നശിക്കുന്നത് അതിനെ ആശ്രയിച്ചു ജീവിക്കുന്നവരുടെ ജീവിതത്തെയും ഇല്ലാതാക്കും. ഈ പ്രതിസന്ധിയാണ് ഇത്തരമൊരു ചോദ്യത്തിനടിസ്ഥാനം.
  • അധികാരികൾ സ്വീകരിക്കുന്ന കരുതൽ നടപടികൾ, വികസന പദ്ധതികൾ തുടങ്ങിയവയുടെ പ്രയോഗികത മനസ്സിലാക്കിയല്ല പലപ്പോഴും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പോരായ്മകൾ മനസ്സിലാക്കാത്ത പദ്ധതി നിർവഹണമായിരുന്നു ആ വാഴവെട്ട്. ഇന്നും സർക്കാരുകൾ ഇത്തരം പദ്ധതികൾ ആവിഷ്ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
  • ജനപക്ഷത്തുനിന്ന് ജനോപകാരപ്രദമായ പരിഷ്കരണങ്ങളും പദ്ധതി നടപ്പിലാക്കലുകളുമാണ് നമുക്ക് അനിവാര്യം. ഇതിലേയ്ക്ക് സമൂഹ ശ്രദ്ധയെ ക്ഷണിക്കുന്ന പരാമർശമാണ് “രോഗം വന്നാൽ എല്ലാം വെട്ടിക്കളഞ്ഞാൽ മതിയോ?”  നിരവധി അർഥതലങ്ങളാണു നൽകുന്നത്.

ഉ) ഭരണകൂടം അതിന്‍റെ അധികാരം നടപ്പാക്കാൻ കാണിക്കുന്ന വ്യഗ്രതയെയാണ് വാഴകൾ ഉടൻ വെട്ടിക്കൊള്ളണം എന്ന ആജ്ഞയില്‍ തെളിയുന്നത് ഭരണാധികാരികൾ ഗവൺമെന്റിന്‍റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ സ്വീകരിക്കുന്നത് ഈ രീതിയാണ്. അധികാരികളുടെ വാക്കുകൾ അവഗണിക്കരുത് എന്ന് ശാസനകൂടി ഈ വാക്യത്തിൽ അടങ്ങിയിരിക്കുന്നു.ഗവൺമെന്റിന്‍റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ നിന്നും സമൂഹം പിൻതിരിഞ്ഞാൽ ശിക്ഷണ മുറകളിലൂടെ അധികാരികൾ ഗവൺമെന്‍റ് നിർദ്ദേശങ്ങൾ നടപ്പിലാക്കും. വാഴ വെട്ടിയില്ലെങ്കിൽ വലിയ പിഴ നൽകേണ്ടിവരുമെന്ന മുന്നറിയിപ്പ് ഏതുവിധേനയും അധികാരികൾ തങ്ങളുടെ തീരുമാനം നടപ്പിലാക്കും എന്നതിന്‍റെ തെളിവാണ്. വാഴകൾക്ക് രോഗം വന്നു എന്നതുകൊണ്ട് നാട്ടിലെ വാഴകൾ ആകെ നശിപ്പിക്കണം എന്ന നിർദ്ദേശം യുക്തിസഹമാണ്. രോഗമുള്ള വാഴകൾ നശിപ്പിക്കുക, രോഗം തടയുന്നതിന്,നിയന്ത്രിക്കുന്നതിന് ഉള്ള മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കുക എന്നതാണ് ആവശ്യം. മാത്രമല്ല ഈ കൃഷി രീതിയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന നിരവധി പേർ സമൂഹത്തിലുണ്ടാകും. പലപ്പോഴും
അധികാരികളുടെ വികലമായ തീരുമാനങ്ങൾ വാഴകൾക്ക് കേടുവന്നതുകൊണ്ട് വാഴകൃഷി തന്നെ ഇല്ലാതാക്കിയേക്കാം എന്നതുപോലെയുള്ള ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയും അവരുടെ ജീവിത മാർഗം ഇല്ലാതാക്കുകയും ചെയ്യും. അതിനാൽ പ്രശ്നത്തെ പഠിച്ച് വിലയിരുത്തി സമൂഹത്തിന് ഗുണകരമായ തരത്തിൽ തീരുമാനങ്ങ ളെടുക്കാൻ ജനോപകാരപ്രദമായിത്തീരും. അധികാരികളും ഗവൺമെന്‍റു മെല്ലാം ജനങ്ങളുടെ നന്മയ്ക്ക വേണ്ടി നിലകൊള്ളണം. അതിനുവേണ്ട തീരുമാനങ്ങളും അവയുടെ  നടത്തിപ്പുമാണ് ആവശ്യം.

   മക്കളും മണ്ണും വാഴകളും മർക്കോസിന് ഒരു പോലെയാണ്. ഈ പ്രസ്താവന വാഴവെട്ട് എന്ന കഥ ആസ്പദമാക്കി വിലയിരുത്തി കുറിപ്പ് തയാറാക്കുക.?

ഉ) മക്കളും മണ്ണും വാഴകളും മർക്കോസിന് ഒരു പോലെ തന്നെ. അത്രമാത്രം ആത്മബന്ധമാണ്. അദ്ദേഹത്തിന് ഇവയോട്, ആവശ്യമായ ആഹാരവും പരിചരണങ്ങളും നൽകി മക്കളെ സ്നേഹിച്ച് വളർത്തുന്നതുപോലെയാണ് വാഴകളെ അദ്ദേഹം പരിപാലിക്കുന്നത്. വളരെ തുച്ഛമായ ആഹാരം കഴിച്ച് ചാണകവും ചാരവുമിട്ട് വളർത്തുന്ന വാഴകളുടെ വളർച്ചയെ മക്കളുടെ വളർച്ചയായാണ് അയാൾ കരുതുന്നത്. അധ്വാനം മുഴുവൻ മക്കളുടെ ഉയർച്ചയ്ക്കായി സമർപ്പിക്കുന്ന മർക്കോസ് മണ്ണിന്‍റെയും വാഴയുടെയും ആരോഗ്യകരമായ നിലനില്പിനുവേണ്ടിയാണ് നിലകൊള്ളുന്നത്. മർക്കോസിന്‍റെ ആനന്ദം മണ്ണിനെ ഒരുക്കി കൃഷി ചെയ്യുമ്പോൾ കൈവരുന്ന ആനന്ദമാണ്. തന്‍റെ അധ്വാനത്താൽ വളർന്നു തഴച്ച് വാഴകൾ
അയാൾക്ക് പൗലോസിനെയും ജോണിനെയും റാഹേലിനെയും പോലെയാണ്. മക്കളോടുള്ള സ്നേഹവും വിശ്വാസവും മർക്കോസിന് മണ്ണിനോടുമുണ്ട്. രാസവള പ്രയോഗം നടത്താതെ മണ്ണിന്‍റെ സ്വഭാവികതയെ, ആരോഗ്യത്തെ നിലനിർത്തി ക്കൊണ്ടാണ് മർക്കാസുചേട്ടൻ കൃഷി ചെയ്യുത്. വാഴകൾക്കുള്ള രോഗം മാറാൻ നാട്ടിലെ വാഴകൾ മുഴുവൻ വെട്ടിമാറ്റാൻ ഉത്തരവിട്ടത് കർഷകർ നടപ്പിലാക്കിയോ എന്ന് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് വാഴകൾക്ക് രോഗമില്ല എന്ന് ഉറപ്പിച്ച് മർക്കോസുചേട്ടൻ പറയുന്നുണ്ട്. ഒരു കൃഷിക്കാരന്‍റെ അനുഭവ ജ്ഞാനം, വാഴയോ ടൊത്ത് താമസിക്കുന്ന ഒരാൾക്കേ അതിന്‍റെ രോഗവും സുഖാവസ്ഥയുമെല്ലാം മനസ്സിലാകൂ എന്ന പ്രായോഗിക അറിവാണ് മർക്കോസ് പങ്കുവെയ്ക്കുന്നത്.
മണ്ണിന്, ഫലവ്യക്ഷങ്ങളിലെ കായ്കനികൾക്ക് വന്നു ചേർന്ന മാറ്റം മർക്കോസ് ഉദ്യോഗസ്ഥർക്കു മുന്നിൽ അവ തരിപ്പിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അന്ത്യശാസനയെ മാനിച്ച് മനസ്സില്ലാമനസ്സോടെ വാഴകൾ വെട്ടാൻ ഒരുങ്ങുന്ന അയാൾ വളരെ ദുർബലനായിത്തീരുന്നു. മക്കളെപ്പെലെ പോറ്റി വളർത്തിയ വാഴകൾ നഷ്ടപ്പെടുന്നത് താങ്ങാൻ കഴിയാതെയാണ് വാഴ വെട്ടിവീഴ്ത്തിയത്. തന്‍റെ ജീവന്‍റെ അംശത്തെ ഉപേക്ഷിക്കാൻ കഴിയാത്ത ഒരു പിതാവിന്‍റെ സങ്കടം വാഴകൾവെട്ടണമെന്ന് കേൾക്കുമ്പോൾ മർക്കോസും അനുഭവിച്ചിരുന്നു.

 

Menu