Private: എണ്ണ നിറച്ച കരണ്ടി
എണ്ണ നിറച്ച കരണ്ടി
“ഒരു സ്വപ്നദർശനത്തിന്‍റെ പ്രേരണയിൽ സാന്‍റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്രയാണ് പൗലോ കൊയായുടെ ‘ആൽകെമിസ്റ്റ്’ എന്ന നോവൽ. ആ സ്വപ്ന ത്തിന്‍റെ അർഥം കണ്ടെത്താൻ അവൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. തന്‍റെ യാത്രയ്ക്കിടയിൽ ചിത്രശലഭം, ജിപ്സിസ്ത്രി, വൃദ്ധൻ തുടങ്ങി പലരെയും സാന്‍റിയാഗോ കണ്ടുമുട്ടുന്നു. ഇതിൽ വ്യദ്ധൻ പറഞ്ഞുകൊടുത്ത ഒരു കഥയാണ് പാഠഭാഗം.”
പൌലോ കൊയ്ലോ
1947 ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ജനിച്ചു. നോവലിസ്റ്റ്, നാടകകത്ത്, സംവിധായകൻ, പത്രപ്രവർത്തകൻ, തിരക്കഥാക അത്, എന്നീ നിലകളിൽ പ്രശസ്തൻ ദി. പിൽഗ്രിമേജ്, ദി ആൽകെമിസ്റ്റ്, ബ്രീഡ, ഇലവൻ മിനിറ്റ്സ്, ദി ഫിഫ്ത് മൗണ്ടൻ തുടങ്ങിയവ പ്രധാനകൃതികള്‍.
പാഠം ലഖുവിവരണം ഒരു കച്ചവടക്കാരൻ അയാളുടെ മകനെ അക്കാലത്തെ പ്രസിദ്ധനായ ജ്ഞാനിയുടെ അരികിലേയ്ക്ക് സന്തോഷ ത്തിന്റെ രഹസ്യം എന്താണെന്ന് അറിഞ്ഞു വരാനായി അയച്ചു. നാല്പതു ദിവസത്തോളം മരുഭൂമിയിലൂടെ അലഞ്ഞു നടന്നതിനുശേഷം ജ്ഞാനിയുടെ താമസസ്ഥലം കണ്ടെത്തി മനോഹരമായ ഒരു കൊട്ടാരത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അതി ദിവ്യനായ ഒരു സന്ന്യാസിവര്യനായിരുന്നു അദ്ദേഹം. അവിടെ ആളുക ളുടെ നല്ല തിരക്കുണ്ടായിരുന്നു. ആളുകൾ കൂട്ടികൂടി നിന്ന് സംസാരിക്കുന്നതും ഗാനമേള നടക്കുന്നതും വിരുന്നു മേശയിൽ ഇഷ്ടം തോന്നു വിഭവങ്ങൾ നിരത്തി യിരിക്കുന്നതുമൊക്കെ കച്ചവടക്കാരന്‍റെ മകൻ കണ്ടു. രണ്ടു മണിക്കൂർ കാത്തുനിന്നതിനുശേഷമാണ് അവന് ജ്ഞാനിയെ കാണാൻ കഴിഞ്ഞത്. സന്തോഷത്തിന്‍റെ രസഹ്യം അറിയാനാണ് എത്തിയിരിക്കുന്നതെന്ന് സന്ന്യാസിയെ അറിയിച്ചപ്പോൾ ഒരു ചെറിയ സ്പൂ ണിൽ രണ്ടു തൊള്ളി എണ്ണ ഒഴിച്ച് അദ്ദേഹം അവനെ ഏല്പിച്ച് ഇങ്ങനെ പറഞ്ഞു. സ്പൂണിൽനിന്ന് എണ്ണ തുളുമ്പിപ്പോകാതെ കൊട്ടാരമാകെ ചുറ്റി നടന്ന് രണ്ട് മണിക്കൂറിനുശേഷം മടങ്ങിയെത്താൻ ആവശ്യപ്പെട്ടു. എണ്ണ തുളുമ്പാതെ കൊട്ടാരത്തിനുള്ളിലൂടെ രണ്ടു മണിക്കൂർ അവൻ നടന്നു. മടങ്ങിയെത്തിയപ്പോൾ സന്ന്യാസി കൊട്ടാരത്തിലെ മനോഹാരിതകൾ എങ്ങനെയായിരുന്നു വെന്ന് ചോദിച്ചു. എണ്ണ തുളുമ്പി പോകാതെ സ്കൂണിൽ ശ്രദ്ധിച്ചതിനാൽ കാഴ്ചകൾ കാണാൻ കഴിഞ്ഞില്ലെന്ന് അവൻ പറഞ്ഞു. എല്ലാം കണ്ടിട്ട് മടങ്ങി വരിക എന്നു പറഞ്ഞതിനുശേഷം ഒരാളെ വിശ്വസിക്കുന്നതിനു മുമ്പ് അവന്‍റെ ചുറ്റു പാടുകൾ ശരിയായി മനസ്സിലാക്കണമെന്ന് സന്ന്യാസി അവനെ ഓർമ്മപ്പെടുത്തി. അവൻ കൊട്ടാരം കാണാൻ പുറപ്പെട്ടു. അപ്പോഴും അവന്‍റെ കൈയിൽ സ്പൂണും രണ്ടുതുള്ളി എണ്ണയുമുണ്ടായിരുന്നു. ചുവരിലെ കലാസൃഷ്ടികളും ഉദ്യാനവും മലനിരകളും പൂക്കളു മെല്ലാം കണ്ടു. കാഴ്ചകൾ കണ്ടതിനുശേഷം അവൻ ജ്ഞാനിയുടെ മുന്നിലെത്തി. അപ്പോൾ സ്പ്പൂണിലെ എണ്ണ എവിടെ? എന്ന് ജ്ഞാനി ചോദിച്ചു. അപ്പോഴാണ് അവൻ സ്കൂണിലേക്ക് നോക്കിയത്. അതിൽ എണ്ണ ഉണ്ടായിരുന്നില്ല. ഈ ലോകത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും വേണ്ടുവോളം ആസ്വദിക്കുമ്പോഴും കൈവശമുള്ള സ്പൂണിലെ രണ്ടു തുള്ളി എണ്ണയെ ക്കുറിച്ച് ഓർക്കണം. ഇതാണ് സന്തോഷത്തിന്‍റെ രഹസ്യ മെന്ന് സന്ന്യാസി പറഞ്ഞു. വൃദ്ധൻ കഥ പറഞ്ഞു. നിർത്തി. നാടു ചുറ്റുമ്പോഴും ശ്രദ്ധ ആട്ടിൻകൂട്ടത്തിൽ ത്തന്നെ ഉണ്ടാകണം എന്ന പാഠം കഥയിലൂടെ ആട്ടിടയൻ മനസ്സിലാക്കി.
പ്രവര്‍ത്തനങ്ങള്‍
ജ്ഞാനിയുടെ കൊട്ടാരത്തിനകത്ത് സാന്‍റിയാ ഗോയെ വിസ്മയിപ്പിച്ച ദൃശ്യങ്ങൾ എന്തെല്ലാം?
ഉ) സന്ന്യാസിയുടെ കൊട്ടാരം സാന്‍റിയാഗോയെ അതി ശയി പ്പിച്ചിരുന്നു. കൊട്ടാരത്തി നുള്ളിലെത്തിയപ്പോൾ അതിദിവ്യനായ സന്ന്യാസിയെയാണ് കണ്ടത്. അവിടെ നല്ല തിരക്കുണ്ടായിരുന്നു. ചിലർ മൂലകളിൽ നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത് ചെറിയൊ രു ഗാനമേള നടക്കുന്നുണ്ടായിരുന്നു. അതിനപ്പുറത്തി അതിസമൃദ്ധമായൊരു വിരുന്നുമേശ. വലിയ തളികകൾ നിറച്ച് ആസ്വാദ്യകരങ്ങളായ പലതരം വിഭവങ്ങൾ വിളമ്പിവെച്ചിരുന്നു. ഊണുമുറിയിലെ തിരശ്ശീലകൾ പേർഷ്യയിൽ നെയ്തവയയിരുന്നു. ഉദ്യാനവും അതിനു ചുറ്റുമുള്ള മലനിരകളും മനോഹരമായിരുന്നു. വളരെ വിപുലമായ ഗ്രന്ഥപുരയുണ്ടായിരുന്നു. കൊട്ടാരത്തി ന്‍റെ തട്ടിലും ചുമരിലും കഥാസൃഷ്ടികൾ നിറഞ്ഞിരുന്നു. ഇങ്ങനെയുള്ള കാഴ്ചകളാണ് സാന്‍റിയാഗോയെ അത്ഭു ത പ്പെടുത്തിയത്.
“ഈ ലോകത്തിലെ സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളൂ. അപ്പോഴും കൈവശ മുള്ള കരണ്ടിയും അതിലെ രണ്ടു തുള്ളി എണ്ണയും മനസ്സിലു ണ്ടായിരിക്കണം. അതുതന്നെയാണ് സന്തോഷത്തിന്‍റെ രഹസ്യം.”
“ഏത് ധൂസരസങ്കൽപ്പത്തിൽ വളർന്നാലും
ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും,
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.
(വിഷുക്കണി – വൈലോപ്പിള്ളി)
താരതമ്യം ചെയ്ത് കുറിപ്പ് തയാറാക്കുക?
ഉ) സന്തോഷത്തിന്‍റെ രഹസ്യം അന്വേഷിച്ച് ജ്ഞാനിയുടെ കൊട്ടാരത്തിൽ എത്തിയ സാന്‍റിയാഗോവിനു സന്ന്യാസി നൽകിയ ഉപദേശമാണ് ആദ്യത്തെ വാക്യം. ലോക സുഖങ്ങൾ ആസ്വദിക്കുമ്പോൾ, അവയിൽ മുഴുകു മ്പോൾ, അതിൽ മുങ്ങിപ്പോകാതെ മനസ്സിനെ നിയന്ത്രിച്ച്
ജീവിക്കണമെന്നാണ് ജ്ഞാനി നിർദ്ദേശിച്ചത്. അല്ലെങ്കിൽ സുഖങ്ങളുടെ മായികവലയത്തിൽ കുടുങ്ങി ജീവിതം നശിക്കാനിടയാകും. മനസ്സിനെ ചഞ്ചലമാക്കുന്ന ആഗ്രഹ ങ്ങളാൽ ചുറ്റപ്പെട്ട് ജീവിച്ചാലും എത്ര ആധുനികമായ ജീവിതരീതി നയിച്ചാലും ഗ്രാമീണമായ നന്മകൾ
നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാകണ മെന്നാണ് വൈലോപ്പിള്ളി സൂചിപ്പിക്കുന്നത്. സമൂഹം എത്ര പുരോഗമിച്ചാലും ജീവിതം എത്രമാത്രം നവീനമാ യിത്തീർന്നാലും നന്മകൾ കൈമോശം വരുത്താതെ മനസ്സോടുകൂടി ജീവിക്കാണമെന്നാണ് കവി നമ്മെ
ഓർമ്മപ്പെടുത്തുന്നത്. ഈ രണ്ട് പരാമർശങ്ങളിലും മനോനിയന്ത്രണത്തിന്‍റെ ആവശ്യതകയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. സുഖങ്ങളിൽ മുഴുകിയാൽ ബോധം നശിക്കും അതിനാൽ ബോധപൂർവം, കരുതലോടെ സുഖങ്ങളിൽ മുഴുകണം. അതുപോലെതന്നെ എത്ര
പുരോഗതിയിലേയ്ക്ക് കുതിച്ചാലും കഴിഞ്ഞ കാലത്തെ ക്കുറിച്ചുള്ള ഓർമ്മകൾ, അനുഭവങ്ങൾ മനസ്സിൽ മാർഗദർശനമായി ഉണ്ടാകണം. എങ്കിലെ, ജീവിതം സന്തോഷപ്രദമായി മുന്നോട്ടുപോകൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
“സന്ന്യാസിവര്യൻ ജ്ഞാനികളിൽ ജ്ഞാനി ആണ്.” ഈ പ്രസ്താവനയുടെ സാധ്യത പരിശോധിച്ച് പാഠഭാഗ വുമായി ബന്ധപ്പെടുത്തി കുറിപ്പ് തയാറാക്കുക?.
ഉ) ജ്ഞാനികളിൽ ജ്ഞാനിയാണ് സന്ന്യാസിവര്യൻ. സന്തോഷത്തിന്‍റെ രഹസ്യം അറിയാൻ പുറപ്പെട്ട സാന്‍റിയാഗോവിന് ജ്ഞാനി അതിന്‍റെ ഉത്തരം ഉടനെ തന്നെ പറഞ്ഞു കൊടുക്കുകയല്ല ചെയ്തത്. മറിച്ച് ഉന്ന യിച്ച ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്താനുള്ള മാർഗം കാണിച്ചുകൊടുക്കുകയാണ് അദ്ദേഹം ചെയ്ത ത്. സംശയങ്ങൾക്ക്, ചോദ്യങ്ങൾക്ക് സ്വയം മറുപടി കണ്ടെത്തുന്ന രീതിയാണ് പ്രാചീന ഗുരുകുലങ്ങളിലു ണ്ടായിരുന്നത്. ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ അക്ഷീണമായി പരിശ്രമിച്ച് വിജയം നേടിയവരുടെ ഐതിഹ്യ കഥകൾ നിരവധിയുണ്ട്. സാന്‍റിയാഗോവിനെയും സന്ന്യാസി നിയോഗിക്കുന്നത് ആ വഴിയിലേയ്ക്കുതന്നെയാണ്. ഉത്തരവുമായി മടങ്ങിയെത്തുമ്പോൾ കണ്ടെത്തലുകൾ തെറ്റാണെങ്കിലും തിരത്തലുനടത്തി വീണ്ടും ശരി അന്വേഷിച്ചു കണ്ടെ ത്താൻ പ്രേരിപ്പിക്കുകയാണ് മഹാഗുരുക്കന്മാർ ചെയ്തിട്ടുള്ളത്. സന്ന്യാസിയുടെ നിർദ്ദേശമനുസരിച്ച് സഞ്ചരിച്ച് സാന്‍റിയാഗോ ആദ്യം മടങ്ങിയെത്തിയപ്പോൾ ലഭിക്കേണ്ട അറിവ് പൂർണമായ നിലയിൽ നേടിയി രുന്നില്ല. അതുകൊണ്ടാണ് രണ്ടാമത് സംവരിച്ചത്. ആദ്യത്തെ യാത്രയിലൂടെ ലഭിച്ച അറിവും രണ്ടാമത് കൈവന്ന അറിവും ഒപ്പം ചേർത്ത് പരിശോധിച്ചപ്പോ ഴാണ് സത്യം വ്യക്തമായത്. അതായത് ആദ്യം എണ്ണയിലും സ്പൂണിലും ശ്രദ്ധിച്ചതുകൊണ്ട് കാഴ്ച കൾ കാണാൻ സാധിച്ചില്ല. രണ്ടാമത് കാഴ്ചകളിൽ ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ സ്പൂണിലെ എണ്ണ നഷ്ടപ്പെട്ടു. സ്പൂണിലെ എണ്ണയിലും ശ്രദ്ധിച്ച് കാഴ്ചകൾ നഷ്ടപ്പെ ടാതെ പാഠം ‘സാന്‍റിയാഗോവിനെ ‘അവനിലൂ ടെത്തന്നെ ബോധ്യപ്പെടുത്താനാണ് സന്ന്യാസി ശ്രമിച്ചത്. അതിൽ സാന്‍റിയാഗോ വിജയിക്കുകയും ചെയ്തു. ജ്ഞാനികൾ അറിവ് നേടുന്നതിനുള്ള മാർഗമാണ്. ആ മാർഗത്തി ലൂടെ അന്വേഷകൻ അറിവിൽ എത്തിച്ചേരുന്നു. ഈ അർഥത്തിൽ സന്ന്യാസിവര്യാൻ ജ്ഞാനികളിൽ ജ്ഞാനി യാണ് സംശയമില്ല.
“പ്രത്യാശയാണ് എല്ലാവരുടെയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി.” പാഠഭാഗങ്ങൾ ആസ്പദ മാക്കി ഈ പ്രസ്താവന വിലയിരുത്തി ലഘു ഉപന്യാസം തയാറാക്കുക?.
ഉ) ഏതൊരാളുടെയും ജീവിതത്തെ മുന്നോട്ടുകൊണ്ടു പോകുന്ന ചാലകശക്തി പ്രത്യാശതന്നെയാണ്.ജീവിതത്തിന്‍റെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനശിലയാണിത്. തുടർച്ചയായ പരാജയത്തിൽ പോലും ജീവനം നിലനിർത്തിയത് പ്രത്യാശയാണെന്ന് പരാജയങ്ങളെ കടന്ന് വിജയം നേടിയ വളരെ പേർ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞകാലത്തിൽനിന്ന് ഊർജം നേടി പുതുവർഷത്തെ വരവേൽക്കുന്നവരാണ് നാം. അതുപോലെതന്നെ കഷ്ടപ്പാടുകൾ അവസാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നിരന്തരമായി കർമ്മം ചെയ്യുന്നവരുണ്ട്. പ്രത്യാശയോടെ, ബുദ്ധിപൂർവം ചിന്തിച്ച് സുഖദുഃഖങ്ങളെ നേരിടണമെന്ന അറിവ് ഏതൊരാൾക്കും അത്യ ന്താപേക്ഷിതമാണ്. പോയകാലത്തിന്‍റെ നേട്ടങ്ങളും കോട്ടങ്ങളും വികേത്തോടെ വിലയിരുത്തി പുതുവർഷം നേട്ടങ്ങളുടേതാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ക്ലേശങ്ങളിൽപ്പെട്ട് വിഷമിക്കുമ്പോഴും “നല്ലകാലം’ ഉണ്ടാകുമെന്ന പതീക്ഷയാണ് ഏതൊരാളെയും ജീവിപ്പിക്കുന്നത്. “പുതുവർഷം’ എന്ന കവിതയിൽ ഏതു ദുഃഖത്തിലും കവയിതിയ്ക്ക് ആശ്വാസമായിത്തീരുന്നത് അമ്മയാണ്. അമ്മയെന്നതു പോലെയുള്ള പ്രത്യാശകൾ കവിയെയും കർഷകനെയും ശാസ്ത്രജ്ഞനെയുമെല്ലാം മുന്നോട്ടുകൊണ്ടുപോകുന്നു. പട്ടിണിയും പരിവട്ടവുമാണെങ്കിലും പ്രതീക്ഷയോടെ കൃഷിചെയ്യുന്നവർ ഇന്നും നമുക്കിടയിലുണ്ട്. സ്വന്ത – മായി കൃഷിയിലേയ്ക്ക് പണമിറക്കാനില്ലാതെ, ഗവൺമെന്റിന്‍റെ അവഗണനയിലും കർഷകനെ “ആ വാഴ വെട്ട്’ എന്ന കഥയിൽ കണ്ടെത്താം. വളരെ കഷ്ടപ്പെട്ട് ഉള്ള കൃഷിയിലെ ചെറിയ വരുമാനം കൊണ്ട് ജീവിച്ചുപോകുന്ന കർഷകന്‍റെ പ്രതീക്ഷകളെ തകിടംമറിക്കുന്ന ഗവൺമെന്‍റും ഭരണാധാകാരികളും മർക്കോസുചേട്ടന്‍റെ പ്രത്യാശയെ തകർക്കുന്നു. ജനോപകാരപ്രദമായി തീരുമാനങ്ങൾ എടുക്കേണ്ട അധികാരികളുടെ പ്രവർത്തനം മോഹഭംഗമുണ്ടാക്കുന്നു എന്ന വിമർശനം “ആ വാഴവെട്ട്’ എന്ന കഥയിലൂടെ കഥാകൃത്ത് പങ്കുവെയ്ക്കുന്നു. സുഖദുഃഖങ്ങൾ നിറഞ്ഞതാണ് ജീവിതം. എല്ലാ പ്രത്യാശകളെയും നശിപ്പിക്കുമെന്നപാഠമാണ്, “എണ്ണ നിറച്ച കിണ്ടി’ എന്ന കഥാഭാഗം നൽകുന്നത്. പ്രത്യാശയോടെ ബുദ്ധിപൂർവം ചിന്തിച്ച് ജീവിക്കുന്നവർക്ക് ജീവിതം സന്തോഷകരമായിരിക്കും. സാന്‍റിയാഗോയുടെ അനുഭവത്തിലൂടെ കണ്ടെത്തുന്നതും ഈ അറിവുതന്നെ.