Endz

Malayalam II

Free

18 students enrolled

Private: കിട്ടും പണമെങ്കിലിപ്പോള്‍

അഴിമതിയും ധനമോഹവും ഏറിവരുന്ന ഈ കാലത്ത് പണത്തിനുവേണ്ടി ഏത് ഹീനകൃത്യവും ചെയ്യുന്ന മനുഷ്യരെയാണ് നാം കാണുന്നത്. ഭരണകർത്താക്കൾ മുതൽ സാധാരണക്കാർ വരെ എങ്ങനെയും പണമുണ്ടാക്കണമെന്ന ആഗ്രഹത്താൽ നെട്ടോട്ട മോടുകയാണ്. കാലത്തിന്‍റെ നേർപകർപ്പ് എന്ന നിലയിൽ നമ്പ്യാർ കവിത പ്രസക്ത മാകുന്നതും ഇവിടെയാണ്. ധ്രുവചരിതം തുള്ളലിൽ നിന്ന് എടുത്ത ഈ ഭാഗം അതിനു ഉദാഹരമാണ്. സാമുഹ്യവിമർശനത്തിന്‍റെ ശക്തമായ സ്വാധീനമാണ് കുഞ്ചൻ നമ്പ്യാർ തന്‍റെ കൃതികളിലൂടെ കാഴ്ചവയ്ക്കുന്നത്. പുരാണകഥാപാത്രങ്ങളെ സാധാരണ മനുഷ്യന്‍റെ വികാരങ്ങളോടും വിചാരങ്ങളോടും അത്യാർത്തികളോടും ചേർത്തുവെച്ച് വായിക്കുമ്പോൾ പുരാണ കഥനവും അതോടൊപ്പം കടുത്ത സാമൂഹ്യ വിമർശനവുമാണ് സാധിക്കുന്നത്. രാജാവിനേയും പ്രജകളെയും നേരേ വിമർശിക്കാൻ പറ്റാത്ത ഒരു രാജ ഭരണകാലത്ത് വ്യംഗ്യമായി പുരാണകഥാചിത്രീകരണത്തിലുടെ കഥ പറഞ്ഞ നമ്പ്യാരുടെ കലാവൈഭവത്തെ ഏറെ പ്രശ സിയ്ക്കേണ്ടതുണ്ട്.

Menu