Endz

Malayalam II

Free

18 students enrolled

Private: യുണിറ്റ് 1: പിന്നെയും പൂക്കുമീ ചില്ലകള്‍

പിന്നെയും പൂക്കുമീ ചില്ലകള്‍ 

 

ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശവും
ആകാശത്തായിരിക്കുമ്പോൾ ഒരുപിടി മണ്ണും
മനസ്സിൽ സൂക്ഷിക്കുക.
ഭൂമിയിലും നിങ്ങൾ തളിർക്കും;
ആകാശത്തിലും വേരു പടരും.

(വേരും തളിരും) പി.കെ. പാറക്കടവ് 


പി.കെ പാറക്കടവ് 

1952 ഒക്ടോബർ 15ന് വടകര താലൂക്കിലെ പാറക്കടവിൽ പൊന്നങ്കോട് ഹസൻ,മറിയം ദമ്പതികളുടെ മകനായി ജനിച്ചു. ഫാറൂഖ് കോളേജിൽ വിദ്യാഭ്യാസം. ജോലി ആവശ്യാർത്ഥം കുറച്ചുകാലം ഗൾഫ് നാടുകളിൽ ജീവിച്ചു. മാധ്യമം പത്രത്തിന്‍റെ പീരിയോഡിക്കൽസ്
എഡിറ്റർ ആയും എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മുപ്പത്തിയെട്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പാറക്കടവിന്‍റെ കഥകൾ ഇംഗ്ലീഷ്,ഹിന്ദി,
അറബി,മറാഠി,തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കേന്ദ്ര സാഹിത്യ
അക്കാദമി ജനറൽ കൗൺസിൽ അംഗവും കേരള സാഹിത്യ അക്കാദമി,സമസ്ത കേരള
സാഹിത്യപരിഷത്ത് എന്നിവയുടെ നിർവാഹക സമിതി അംഗവുമാണ്.

  ഈ കഥ നമ്മോടു പറയുന്നതെന്താണ്? ചർച്ചചെയ്യുക.

മൂല്യബോധമുള്ളവർക്ക് ജീവിതത്തിൽ ഉയർച്ചയുണ്ടാകമെന്നാണ് കഥ സൂചിപ്പിക്കുന്നത്.
പുതിയ കാലത്ത് മനുഷ്യന് വേരുകൾ നഷ്ടപ്പെടുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കുറയുന്നു. ഓരോ മനുഷ്യന്‍റെയും ഉള്ളിൽ കുറച്ചുകൂടി വിശാലതയും സഹനവും സഹാനുഭൂതിയും ഉണ്ടാകുമ്പോൾ ജീവിത വീക്ഷണം തന്നെ മാറുന്നു. അപ്പോൾ ഒപ്പമുള്ളവർക്കും പ്രാധാന്യം കൽപ്പിക്കും. കൂടുതൽ മഹത്തായ ഒരു ലോകം സ്വപ്നം കാണും. ഭൂമിയിലായിരിക്കുമ്പോൾ എപ്പോഴും ചിന്തിക്കുക. ചിന്തയിലെല്ലാം ആകാശത്തിന്‍റെ തെളിമയും പരപ്പുമുണ്ടാകുക, അതസമയം ജീവിതത്തിന്‍റെ ഉന്നതിയിലെത്തിയാൽ നമ്മുടെ വേരുള്ളത് മണ്ണിലാണെന്ന് ഓർക്കുക.മണ്ണിൽ വേരുപടരാതെ ഒരാൾക്കും ജീവിക്കാൻ കഴിയില്ല.
അതുകൊണ്ടാണ് ഒരു കീറാകാശവും ഒരു പിടി മണ്ണും മനസിൽ സൂക്ഷിക്കണമെന്ന്
കഥാകാരൻ പറയുന്നത്. അപ്പോഴാണ് ജീവിതം ഭൂമിയിൽ തളിർക്കുകയും ആകാശത്തിൽ
വേര്‍പടർത്തുകയും ചെയ്യുന്നത്.

Menu