Private: യുണിറ്റ് 2: കണ്ണുവേണമിരുപുറമെപ്പോഴും
കണ്ണുവേണമിരുപുറമെപ്പോഴും
“അതിജീവനം എന്നത് കാലത്തെ അതിജീവിക്കാൻ സാധിക്കുക എന്നതാണ്. അല്ലാത്തവ യെല്ലാം വംശനാശം വന്നുപോകും.ലോകമാകെ ഇന്ന് ഏറെ ചർച്ച ചെയ്യുന്ന വിഷയവും ഇതാണ്. അതിജീവന പ്രക്രിയയില്‍പ്പെട്ടു വംശനാശം വന്ന ജീവിവർഗ്ഗങ്ങളും വൃക്ഷലതാദികളും ഈ മാറ്റം നമുക്ക് പറഞ്ഞുതരുന്നു. അതിജീവനത്തിന് ശക്തിയില്ലാത്തതിനെ സംരക്ഷിക്കുകയും അതിലുടെ അതിജീവനശക്തി വളർത്തിയെടുക്കുകയും ചെയ്യേണ്ടത് കാലത്തിന്‍റെ ധർമ്മ മാണ്. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടാണ് ഈ പാഠഭാഗം ചർച്ചചെയ്യുന്നത്.”
ഈ കുഞ്ഞുപുല്ലിന് വേനലിനെ
അതിജീവിക്കാനാകുമോ?
കൊന്നമരമേ, വെയിലിനെ
ഉരുക്കി സ്വർണമാക്കി
കാതിലണിയുന്ന പണി
അതിനെ പഠിപ്പിക്കണേ
ഉങ്ങുമരമേ, വേനലിനെ
എടുത്ത് കുളിർത്തൊപ്പിയാക്കി
തലയിൽ വയ്ക്കുന്ന കളി
അതിനെ ശീലിപ്പിക്കണേ…
അല്ലെന്നാൽ, ചെറുതല്ലേ
എന്നുവച്ച് വേനൽ
അതിനെ പച്ചയ്ക്ക് തിന്നുകളയും!
(അതിജീവനം)- വീരന്‍ കുട്ടി
വേനലിനെ ഒരു കുഞ്ഞുപൂല്ലിന് എങ്ങനെ അതിജീവിക്കാനാകും? കൊന്നമരം കടുത്തവേനലിൽ ഇലകൾ മുഴുവൻ കരിഞ്ഞ് ഉണങ്ങിയപോലെ നിൽക്കുമ്പോഴും മഞ്ഞപ്പൂക്കളെ സൃഷ്ടിച്ച് അതിജീവിക്കുന്നു. കടുത്ത വേനലിലും ഈ മരം തണുപ്പ് പ്രദാനം ചെയ്യുന്നു. അങ്ങിനെ വലുതെല്ലാം അതിന്‍റെതായ അതിജീവന ഉപായങ്ങളെക്കൊണ്ട് വേനലിനെ മറികടക്കുന്നു. എന്നാൽ കൊച്ചുപുല്ലിന് അതൊന്നും ആകില്ല. നിസ്സഹായതയുടെ പ്രതീകമാണെന്നത്. വേനലിന് അത് കീടങ്ങുന്നു. ചെറുതിനെ വിഴുങ്ങുന്ന വലുത് എന്ന ആശയവും ഇവിടെ വ്യക്തമാകുന്നുണ്ട്.
കടുത്ത വേനലിൽ ഇലകളെല്ലാം കൊഴിയുമ്പോഴും മഞ്ഞപ്പൂക്കളെ സ്യഷ്ടിച്ച് കൊന്നമരം വേനലിനെ അതിജീവിക്കുന്നു. വെയിലിനെ ഉരുക്കി സ്വർണമാക്കി കാതിലണിയുന്ന പണി കൊച്ചുപല്ലിനെ പഠിപ്പിക്കാമോ എന്ന് കവി കൊന്ന മരത്തോടു ചോദിക്കുന്നു. വേനലിനെ കുളിർത്തൊപ്പിയാക്കി തലയിൽ വയ്ക്കുന്ന കളി പുല്ലിനെ ശീലിപ്പിക്കണമെന്ന് ഉങ്ങുമരത്തോട് കവി പറയുന്നു. കടുത്ത വേനലിലും ഉങ്ങുമരം തണുപ്പു നൽകുന്നു. എന്നാൽ വേനലിൽ കൊച്ചുപുല്ല് നശിച്ചുപോകാം. വികസനത്തിന്‍റെയും പുരോഗതിയുടെയും വേലിയേറ്റങ്ങളെ, പരിവർത്തനങ്ങളെ അതിജീവിക്കാൻ കുഞ്ഞുപുല്ലിനെപ്പോലെ ദുർബലരായവർക്ക് കഴിയുമോ എന്ന ചോദ്യമാണ് കവി ഉന്നയിക്കുന്നത്. ചെറുതിന്, ദുർബലർക്ക് ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് വലുതിന്‍റെ കർത്തവ്യം എന്ന് കവി പറയുന്നു.