Endz

Malayalam II

Free

17 students enrolled

Private: രണ്ടു മത്സ്യങ്ങള്‍

രണ്ടു മത്സ്യങ്ങള്‍

“അഴകനും പൂവാലിയും ഇണമത്സ്യങ്ങളാണ്. പൂവാലിക്ക് മുട്ടയിടണം. കുഞ്ഞുങ്ങളെ വളർത്തണം. എങ്കിലേ തലമുറ അന്യംനിന്നു പോകാതിരിക്ക. ജീവന്‍റെ തുടർച്ച നിലനിർത്താൻ മെലിഞ്ഞൊഴുകുന്ന നീർച്ചാലിലൂടെ അഴകനും പൂവാലിയും യാത്ര പുറപ്പെടുകയാണ്. ശൂലാപ്പ്കാവിലെ ശുദ്ധജലം തേടിയുള്ളയാത്രയിൽ ആ ചെറുമത്സ്യങ്ങൾക്ക് നേരിടേണ്ടി വന്നത് നിരവധി ദുരനുഭവങ്ങളുടെ കഥ പറഞ്ഞുകൊണ്ട് വർത്ത മാനകാലത്തെ പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയാണ് കഥാകൃത്ത്.”


കവ്വായിക്കായലിന്‍റെ ആഴത്തിൽ താണുവന്ന മണ്ണിരയെ ഭക്ഷിക്കാൻ അടുത്തുവന്ന പൂവാലിയെ അഴകൻ ചൂണ്ടക്കൊളുത്തിന്‍റെ മൂർച്ചത്തിളക്കം കാണിച്ചപ്പോൾ അവൾ ഭയന്നു. മീനുകൾക്ക് നാലുചുറ്റിലും കണ്ണു വേണമെന്ന് അഴകൻ ഓർമിപ്പിച്ചു. ഒരിക്കലും എടുത്തുചാടരുത്അ ഴകൻ ശാസിച്ചു. തെറ്റുമനസ്സിലാക്കിയ പൂവാലി അഴകി മുട്ടിയുരു മ്മിനിന്നു മുട്ടയിടാൻ ശുദ്ധജലം തേടിപ്പോകുവാൻ അവർ തീരുമാനിച്ചു. ദിവസം പത്ത് പതിനഞ്ച് ആയിട്ടും ആകാശം മുഖം കനപ്പിച്ച് നിൽക്കുന്നതല്ലാതെ മഴ പെയ്യുന്നില്ല. മഴപെയ്തില്ലെങ്കിൽ നാം എന്തു ചെയ്യും? അഴകി ചോദിച്ചു ഇതുകേട്ട് അഴകൻ ഓർത്തു  മഴപെയ്താലെ കുന്നുകളിലെ നീരൊഴുക്കുണ്ടാകൂ. അതിലൂടെ പോയാലെ ശൂലാപ്പ്കവിലെത്തു  ഈ കായലിലെ ഉപ്പുവെള്ളത്തിൽ പൂവാലിയ്ക്ക് മുട്ടിയിടാനാവില്ല  ചീഞ്ഞുപോകും ശത്രുക്കൾ
തിന്നുകയും ചെയ്യും. കാവിനകത്തെ ശുദ്ധജലത്തിലാണ് മത്സ്യങ്ങൾ മുട്ടയിടുന്നത്  മറ്റൊരിട ത്ത് മുട്ടയിടാനോ കുഞ്ഞുങ്ങളെ പോറ്റി വളർത്താനോ നെടുംചൂരി മത്സ്യങ്ങൾക്ക് സാധിക്കു കയില്ല  മഴക്കാലത്ത് കാവിലേയ്ക്ക്  വെള്ളമൊഴുക്കുകളിലൂടെ കയറാം. വേനൽമഴ തുടങ്ങ മ്പോൾ ശൂലാപ്പിലെത്തി മുട്ടിയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേയ്ക്കും കർക്കട ത്തിന്‍റെ മാരിപെയ്ത്ത് തുടങ്ങും, ആ വെള്ളപ്പാച്ചലിൽ ശത്രുക്കളുടെ പിടിയിൽ പെടാതെ അമ്മമാർക്ക് കുഞ്ഞുങ്ങളെ സുരക്ഷിതരായി പുഴയിലും പിന്നെ കായലിലും എത്തിക്കാം.
പൂവാലിയും അഴകനും ആകാശദേവനോടും ശൂലാപ്പ് ദേവിയോടും മഴപെയ്യാൻ പ്രാർത്ഥിച്ചു. അമ്മയാകാൻ കൊതിക്കുന്ന പെണ്ണായതിനാൽ പ്രാർത്ഥിച്ചാൽ ദൈവം കേൾക്കുമെന്ന് അഴകൻ പറഞ്ഞു. ഭൂമിയിലെ സർവചരാചരങ്ങൾക്കും മഴ കിട്ടാൻ അവർ പ്രാർത്ഥിച്ചു ആകാശദേവനും ശൂലാപ്ദേവിയും അഴകനോട് മഴപെയ്ക്കാമെന്ന് പറഞ്ഞുവെന്ന് അഴകിയെ ആശ്വസിപ്പിച്ചു. മഴപെയ്യും  അങ്ങിനെയെങ്കിൽ പുലർച്ച പുറപെടണം  വെളിച്ചമായാൽ ആയുധങ്ങളുമേന്തിയ മനുഷ്യർ വഴിതടയും മനുഷ്യനെയാണോ ഏറ്റവും പേടിക്കേണ്ടത്  അഴകി ചോദിച്ചു പണ്ട് ശൂലാപ്പിലേയ്ക്ക് പോകുന്ന ചൂരി മത്സ്യങ്ങൾ മണ്ണൻ മുതലകളെയാണ് ഭയപ്പെട്ടിരുന്നത്. അമ്മമ്മ പറഞ്ഞുതന്ന കഥകളിലൊക്കെ കുറേ മണ്ണൻ മുതലകളുണ്ട്. വലിയ
പാറക്കല്ലുകൾ പോലെ വഴിയിൽ അനക്കമറ്റ് കിടക്കും അടുത്തെത്തുമ്പോൾ “ഠപ്പേന്ന്’ വായ തുറക്കും. മുതലകളെക്കാൾ തന്ത്രശാലികളാണ് നീർനായകൾ. പൂവാലിയ്ക്ക് ഭയമായി അഴകനോട് ഭയപ്പെടുത്തരുതെന്ന് അപേക്ഷിച്ചു. പേടിക്കാനല്ല നീർനായകളെയും മുതലക ളെയും മീൻ കൊത്തികളെയും ഇന്നു പേടിക്കണം അവയുടെ നാശം ഇല്ലാതായിട്ടില്ല. പക്ഷെ ഇതിലേറെ അപകടകാരി മനുഷ്യനാണ്. മുട്ടയിടാൻ പോകുകയാണോ, മുട്ടയിട്ട് കുഞ്ഞുങ്ങ ളെയും കൊണ്ട് തിരിച്ചുവരികയാണോ എന്നൊന്നും അവനറിയേണ്ട. കുത്തൂടകളും വലകളും
വെട്ടുകത്തികളുമായി അവർ തക്കം പാർത്ത് നില്ക്കും, ഇതുകേട്ട് പൂവാലി ഏറെ ഭയന്നു. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് അഴകൻ പൂവാലിയേ ആശ്വസിപ്പിച്ചു. കുന്നുകയറുമ്പോൾ കണ്ണുകളും ഉൾക്കണ്ണും തുറന്നിരിക്കണമെന്ന് അഴകൻ പറഞ്ഞു.അവർ കണ്ടുമുട്ടിയിട്ട് ഒരു വർഷം തികയുന്നവിവരം അഴകൻ പൂവാലിയെ അറിയിച്ചു. എത്രപെട്ടന്നാണ് കാലം ഒഴുകിപ്പോകുന്നത് സ്നേഹാധിക്യത്തോടെ അഴകന്‍റെ ചെകിളപൂവിൽ പൂവാലി ഉമ്മവെച്ചു. മരണശേഷവും ഈ കായലിൽ തന്നെ നമുക്ക് കഞ്ഞുങ്ങളിലൂടെ അവരുടെ കുഞ്ഞുങ്ങളിലൂടെ ഈ കായലിൽ ജീവിക്കണമെന്ന് പൂവാലി പറഞ്ഞു. ഈ നല്ലവാക്കുകളുടെ പേരിൽ നിന്നോട് കടപ്പെട്ടിരിക്കുന്നുവെന്നും ജീവിതത്തിന്‍റെ നൈന്തര്യത്തെ മരണത്തെ അതിശയിപ്പിക്കുന്ന അതിന്‍റെ രഹസ്യത്തെ ബോധവാനാക്കിയെന്നും കാലമെത്ര കഴിഞ്ഞാലും നമ്മുടെ കുഞ്ഞുങ്ങ ളിലൂടെ നാം ഈ കായലിൽ നീന്തിത്തഴിച്ചുകൊണ്ടിരിക്കുന്നുവെന്നും അഴകൻ പറഞ്ഞു. അപ്പോൾ ദൈവങ്ങൾ കനിഞ്ഞതുപോലെ മഴയുടെ ആദ്യതുള്ളികൾ ജലോപരിത്തിൽ വീണു പൊട്ടുന്നത് കേട്ട് അഴകനും പൂവാലിയും സന്തോഷിച്ചു. അവർ മഴയുടെ കുളിർമ്മ അനുഭവിച്ചു  അഞ്ചുനിമിഷം കഴിഞ്ഞപ്പോൾ മഴനിന്നു പൂവാലി ദുഃഖിച്ചു. ഇത് തുടക്കമാണ്  രാത്രിയിൽ മഴ കോരിച്ചൊരിയുമെന്ന് അഴകൻ സമാധാനിപ്പിച്ചു  രണ്ട് പ്രാവശ്യം ഈ മാരി നല്ലൊരു പെയ്യത്തി നുവേണ്ടി അവർ പ്രാർത്ഥനയോടെ കാത്തിരുന്നു. പുലർച്ചേ അല്പം കനത്ത മഴ പെയ്തുതുടങ്ങി.
അവർ കയ്യായിക്കായൽ കടന്ന് പുഴിയിലേക്ക് കയറുമ്പോൾ മഴ ശമിച്ചിരുന്നു. അവിടെനിന്ന് അവർ കുന്നുകയറി നീരൊഴുക്ക് പാറിവീഴുന്ന പാറക്കെട്ടിനു മുകളിലൂടെ നിഷ്പ്രയാസം ചാടികടന്ന് അവർ മുകളിലെത്തി. വഴിയിലെ ജലസ്പർശത്തിൽ തെന്നിനീങ്ങിയും മാക്കുഴി യിൽ വിശ്രമിച്ചും ഭയപ്പാടുണ്ടെങ്കിലും അത് പുറത്ത് നിക്കാതെ ഓരോ കുസൃതികൾ കാണിച്ച് അവർ മുന്നോട്ട് നീങ്ങി. അവർ വെളിപ്രദേശത്ത് എത്തിയപ്പോൾ സൂക്ഷിക്കണമെന്ന് അഴകൻ പൂവാലിയേ ഉപദേശിക്കുന്നു. കുറേ മനുഷ്യർ ഓടിവരുന്നതു കണ്ടു. അവർ കാട്ടു പൊന്തയി ലൊളിച്ചു. ഞങ്ങളെ കൈവിടല്ലേ എന്ന് പൂവാലി ശൂലാപ്പ് ദേവിയെ പ്രാർത്ഥിച്ചു വളർച്ചയേറിയ
കുന്തമുനകൊണ്ട് മനുഷ്യർ കുത്തിതകർക്കയാണ്. പത്തോളം നെടുഞ്ചേരികൾ ജീവനറ്റ് കുന്തത്തിൽ കുരുങ്ങിയിരിക്കുന്നു. അവർ അതിനെ കോർമ്പലിൽ തൂക്കി, ചലത് ചാടി വഴുതി വീഴുന്നു. അവർ ശൂലാപ്പ് ദേവിയെ മനസ്സിൽ ധ്യാനിച്ച് നിന്നു. അടുത്ത തലമുറയെ നിലനിർ ത്താൻ നീ ജീവിച്ചിരിക്കണമെന്ന് അഴകൻ അയാളെ ഉത്ബോധിപ്പിച്ചു. ഒരു കുന്തം അഴകനെ തൊട്ടുതൊട്ടില്ലാന്നമട്ടിൽ വന്നു. പക്ഷെ അത്ഭുതമായി രക്ഷപ്പെട്ടു. പാറപിളർന്നുണ്ടായ
മാളത്തിലൂടെ അവർ ഉള്ളിലെത്തി അവിടെ ഇരുട്ടിൽ അവർ പച്ചനിറമുള്ള ഒരു തവളയെ കണ്ടു. “ഞങ്ങൾ മനുഷ്യരെകണ്ട് ഭയന്ന് രക്ഷപെട്ട് വന്നതാണ്  ഉടനെ പൊയ്ക്കൊള്ളാം” എന്നവർ പറഞ്ഞു. എങ്ങോട്ടാണ് തവള ചോദിച്ചു. ശൂലാപ്പ് കാവിലേയ്ക്ക്  അവിടെ വിശ്രമിക്കൂ. ദുഷ്ടരായ മനുഷ്യസന്തതികൾ പുറത്തുണ്ട്  തവള ഉപദേശിച്ചു അവർ അവിടെ വിശ്രമിച്ചു. അപ്പോൾ തവള അതിന്‍റെ കഥ പറഞ്ഞു താൻ പിറന്നതും ജീവിച്ചതും ശൂലാപ്പ് കാവിലായിരുന്നു. തേജസിയും ഉദയസൂര്യനെപ്പോലെ ശോഭിക്കുന്നവനുമായ ശ്രീബുദ്ധൻ ഒരിക്കൽ അവിടെ
വന്നു. അദ്ദേഹത്തിന്‍റെ പ്രഭയിൽ മതിമറന്ന് വഴിമാറാൻ പോലുമാകാതെ താൻ അവിടെ നിന്നുപോയി. ചതുപ്പിൽ സുഖിച്ചിരിക്കുയായിരുന്ന തന്നെ കാണാതെ മുന്നോട്ട് നടന്ന അദ്ദേഹത്തിന്‍റെ കാലടിയിൽപെട്ട് ഞാനൊന്ന് പിടഞ്ഞു. ഉടനെ കാരുണ്യത്തോടെ അദ്ദേഹം കൈയിൽ കോരിയെടുത്തി തലോടി അലിവിന്‍റെ നനവ് പകർന്നു. “കുഞ്ഞേ.. നിന്നെ ഞാൻ വേദനിപ്പിച്ചു അല്ലേ” എന്ന് ചോദിച്ചു. സന്തോഷത്താൽ തനിക്ക് വാക്കുകൾ കിട്ടിയില്ല.
“വേദനയെന്തെന്ന് അറിഞ്ഞ താൻ വിഭോ, അങ്ങയുടെ പാദസ്പർശത്താൽ ധന്യനായി. ഈ കാവിനകത്തെ അസംഖ്യം ജീവജാലങ്ങളെയും സാമീപ്യംകൊണ്ട് അങ്ങ് അനുഗ്രഹി ക്കുകയാണ്  എന്ന് തവള മറുപടി പറഞ്ഞു. അങ്ങിനെ ബുദ്ധന്‍റെ സ്പർശനമേറ്റ് തവള ചിരഞ്ജീ വിയായി. അതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തു. സമീപകാലത്ത് മനുഷ്യർ കാവുകൾ നശിപ്പിച്ചു ഭീമാകാരമായ യന്ത്രങ്ങൾ കൊണ്ടുവന്ന് പാറകൾ നിരത്തി അപ്പോൾ
ഇവർ പാറയുടെ മാളത്തിൽ കയറി ഒളിച്ചു. മനുഷ്യർ മാത്രം ബാക്കിയാവുന്നതാണ് വികസനം, മനസ്സിലാകുന്നില്ല” അഴകൻ വേവലാതിപ്പെട്ടു. “നിങ്ങൾക്ക് മാത്രമല്ല അവർക്കും ഒന്നും മനസ്സിലാകുന്നില്ല  “വാ ശൂലാപ്പ് കാവിലേയ്ക്ക് പോകാം” എന്നു പറഞ്ഞ് ശൂലാപ്പ് കാവിനു
മുന്നിലെത്തി  അവിടെ എത്തിയപ്പോൾ അവർ ആകെ സ്തബ്ധരായി. കാടായി നിറഞ്ഞു നിന്ന കാവ് നാലഞ്ചമരങ്ങൾ മാത്രമായി ഒതുങ്ങിയിരിക്കുന്നു. അരുതാത്തതെന്തോ ഒന്ന് ഭയന്നപോലെ കാട്ടുവള്ളികൾകൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ച് നിന്നിരുന്നു. ജലാശയം നികത്തി മാർബിളിൽ മനോഹരമായ സൗധം പണിഞ്ഞിരിക്കുന്നു. കത്തിയെരിഞ്ഞ ബോധി വൃക്ഷത്തിനുമേൽ നിലവിളിയ്ക്കുന്നതുപോലെ പാടിക്കൊണ്ടിരിക്കുന്ന പച്ചപ്പനങ്കിളിത്ത ത്തയോട് ഇവിടെ എന്താണ് സംഭവിച്ചതെന്ന് തവള ചോദിച്ചു കഴിഞ്ഞവർഷം കുളത്തിൽ രാസ
വിഷം കലക്കി മുട്ടയിടാൻ വന്ന മീനുകളെയെല്ലാം മനുഷ്യർ കൊന്നു  പിന്നീട് കാവിനും തീവെച്ചു തത്തയുടെ പ്രീയതമനടക്കം അതിൽ കത്തിച്ചാമ്പലായി. അപ്പോൾ അവരുടെ ഉടലാകെ തരിച്ചു അദൃശ്യമായ കരങ്ങൾ തങ്ങളെ തലോടുന്നതായി മത്സ്യങ്ങൾക്ക് അനുഭ വപ്പെട്ടു നിങ്ങൾ പോകൂ… മരണം എന്നെ ആനയിക്കുകയാണ്. സുരക്ഷിതമായ ഇടം തേടി നിങ്ങൾ പൊയ്ക്കൊള്ളുക. മനുഷ്യർ എത്തിച്ചേരാത്ത പറുദീസ എവിടെയെങ്കിലും നിങ്ങളെ കാത്തിരിപ്പുണ്ടാകും. കിളികളെ വിളിച്ച് “നിങ്ങൾ നല്ല ഒരു പാട്ടുകാരിയാണല്ലോ സ്വന്തം ദുഃഖത്തിനുമേൽ അടയിരിക്കാതെ ഈക്കണ്ടി ത്തിന്‍റെയെല്ലാം പൊരുളുകളെ ഉലകത്തിന് പാടിക്കേൾപ്പിക്കൂ അതാകട്ടെ നിയോഗം” എന്നു പറഞ്ഞ് തവളയുടെ കണ്ണുകൾ അടഞ്ഞു. പൂവാലിയ്ക്ക് സങ്കടം നിയന്ത്രിക്കാനായില്ല അഴകൻ സമാധാനിപ്പിച്ചു. കരയുവാനുള്ള നേരമില്ലിത്. നമുക്കുടനെ പുറപ്പെടണം ജിവനെ കുളിരണിയിക്കാൻ നിറയെ വെള്ളമുള്ള  ഒരിടം തേടി ആവുന്നത്ര പ്രാണവായുവും ഉള്ളിലേയ്ക്ക് വലിച്ച് കിളികളോട് യാത്രപറഞ്ഞ് വെള്ളം വറ്റിത്തുടങ്ങിയ പാറക്കെട്ടുകൾക്കിടയിലൂടെ അവർ യാത്രതുടങ്ങി.


അംബികാസുതൻ മാങ്ങാട്

1962 ൽ കാസർഗോഡ് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനിച്ചു. എൻഡോസൾഫാൻ ദുരന്തം
ബാധിച്ച കാസർഗോഡിലെ എന്‍മകജെ എന്ന ഗ്രാമത്തിലെ ദുരിതപൂർണമായ ജനജീവിതത്തെ ആധാരമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ്‌ എന്‍മകജെ
 പ്രധാനകതികൾ: കുന്നുകൾ പുഴകൾ, എൻമകജെ, രാത്രി,വാലില്ലാത്ത കിണ്ടി,ഒതേനന്‍റെ വാൾ,
മരക്കാവിലെ തെയ്യങ്ങൾ,ബഷിര്‍ ഭൂമിയുടെ കാവൽക്കാരൻ,ഓർമ്മകളുടെ നിണബലി, ‘കയ്യൊപ്പ്’ എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും, അംബികാസുതൻ മാങ്ങാടിന്‍റെതായിരുന്നു
മുഖ്യബഹുമതികള്‍: കാരൂർ ചെറുകഥാപുരസ്ക്കാരം, തുഞ്ചൻ സ്മാരക അവാർഡ്, അങ്കണം അവാർഡ്.


  മത്സ്യങ്ങൾ ആകാശദേവനോടും ശൂലാപ്പ് ദേവിയോടും കരഞ്ഞു (പാർത്ഥിക്കാൻ കാരണമെന്ത്? 

ഉ) പൂവാലിയ്ക്ക് മുട്ടിയിടണം. അത് ശുദ്ധജലത്തിലേ പറ്റു. കായലിൽ മുട്ടയിട്ടാൽ മുട്ടചീഞ്ഞു പോകും ശൂലാപ്പ് കാവിലെ ശുദ്ധജലത്തിൽ മുട്ടയിട്ടാലെ അവ വളരൂ. മഴപെയ്താലേ ശൂലാപ്പിലേയ്ക്കുള്ള ജലമാർഗ്ഗം തെളിയൂ കാവിലേയ്ക്കുള്ള കുന്നുകയറാൻ മഴക്കാലത്തേ പറ്റു. ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുമ്പോഴേയ്ക്കും കർക്കിടകത്തിന്‍റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലിൽ കുഞ്ഞുങ്ങളെ സുരക്ഷിതരായി പുഴയിലും പിന്നെ കായലിലും എത്തിക്കാം. ഇതിനെല്ലാം മഴപെയ്യണം. മഴപെയ്യാനാണ് അവർ ആകാശ ദേവനോടും ശൂലാപ്പ് ദേവിയോടും കരഞ്ഞു പ്രാർത്ഥിച്ചത്.

 യാത്രയിൽ എന്തെല്ലാം പ്രതിസന്ധികളാണ് മത്സ്യങ്ങൾ അഭിമുഖീകരിക്കച്ചത്? ചർച്ചചെയ്യുക.

ഉ) ശുലാപ്പിലേക്ക് പോകുന്ന നെടുചൂരി മത്സ്യങ്ങൾ ഏറ്റവും പേടിച്ചത് മണ്ണൻ മുതലകളെയാണ്. വലിയ പാറക്കല്ലുപോലെ വഴിയിൽ അനക്കമറ്റ് കിടക്കും. അടുത്തെത്തുമ്പോൾ വായ “ഠപ്പേ ന്ന് തുറക്കും മുതലകളേക്കാൾ തന്ത്രശാലികളാണ് നീർനായകൾ. കൂടാതെ നീർകൊത്തികളുടെ വംശങ്ങളും ഇല്ലാതായിട്ടില്ല. അവയുമുണ്ട് കൊത്തിക്കൊണ്ട് പറക്കാൻ. പക്ഷെ മനുഷ്യനെ ഏറെ പേടിക്കണം. മുട്ടയിടാൻ പോകുകയാണണോ. മുട്ടയിട്ട് കുഞ്ഞുങ്ങളെയും കൊണ്ട് വരികയാണെന്നോ എന്നൊന്നും അറിയേണ്ട. കുത്താനുള്ള കൂർത്ത കമ്പികളും വലകളും അരു വകളുമായി അവർ തക്കംപാർത്ത് നില്ക്കും. ഇങ്ങനെ മത്സ്യങ്ങൾക്ക് പ്രതിസന്ധികളും അനു ഭവിക്കേണ്ടിവരുന്നു. ഇരുപുറവും കണ്ണുകൾ ജാഗരൂകമാക്കിയാണ് അവർ ഓരോ നിമിഷവും കഴിയുന്നത്.

 മഴ കൊട്ടിയിറങ്ങുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്? ഇതുപോലുള്ള പ്രയോഗങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി എഴുതുക.

ഉ) മഴ കൊട്ടിയിറങ്ങുക എന്നാൽ വേനൽമഴ തുടങ്ങുക എന്നതാണ്. കടുത്ത വേനലിന്‍റെ മൂർധന്യത്തിൽ ശബ്ദായമാനമായ ഇടിമുഴക്കത്തോടെ ആരംഭിക്കുന്ന വേനൽമഴയുടെ പ്രകൃതിയെ ഈ വാക്ക് പ്രതിനിധീകരിക്കുന്നു. ഇത് നാടൻ പ്രയോഗമാണ്. ഇതുപോലെ അനവധി പ്രയോഗങ്ങൾ ഈ കഥയിൽ ഉപയോഗിക്കുന്നുണ്ട്. മൂർത്തിളക്കം, ഇരുളിമ, മാരിപ്പെയ്ത്ത്, വെളപ്പാച്ചിൽ, നെടുംചൂരി മത്സ്യം, മണ്ണൻ മുതലകൾ, കുത്തുടുകളും വലകളും വെട്ടുകത്തിയും, കിടു കിടുത്തു, ചേരൽമരം, മുളചീന്തുംപോലെ, എന്നിങ്ങനെ നാടൻ പ്രയോഗങ്ങൾ പലതും ഇതിലുണ്ട്.

 തവളയും ബുദ്ധനും കണ്ടുമുട്ടുന്ന സന്ദർഭവും തുടർന്നുള്ള സംഭാഷണവും നൽകുന്ന സന്ദേശമെന്തെന്ന് സംഗ്രഹിച്ചെഴുതുക?. 

ഉ) അഹിംസയുടെ പ്രതീകമായ ഗൗതമബുദ്ധന്‍റെ സാമിപ്യം ഈ കഥയെ ഏറെ ആകർഷകമാക്കുന്നു. ശൂലാപ്പ്കാവിലാണ് മത്സ്യങ്ങളെ, ഞാൻ പിറന്നതും ജീവിച്ചതും കാവിനകത്ത് ദേവിയുടെ ഗർഭപാത്രം പോലെയുള്ള ജലാശയത്തിൽ ഒരു ദിവസം ധ്യാനത്തിനായി ബുദ്ധൻ കാവിലേക്കു കയറിവന്നു. മത്സ്യങ്ങൾ വിശ്വസിക്കാനാവാതെ
ഒന്നിച്ച് ചോദിച്ചു: “ശ്രീബുദ്ധനോ?” അതെ, സാക്ഷാൽ ശ്രീബുദ്ധൻ. നൂറ്റാണ്ടുകൾക്ക് മുൻപുള്ള കഥയാണ് പറയുന്നത്. അതീവ തേജസ്വിയായ ബുദ്ധൻ ഉദയസൂര്യനെപ്പോലെ വരുന്നതു കണ്ടപ്പോൾ വഴിമാറാൻ പോലുമാകാതെ ഞാൻ അസ്തപ്രജ്ഞനായി. ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കാതെയാണ് നടപ്പെങ്കിലും ചതുപ്പിൽ പൂണ്ട് സുഖിച്ചുകിടക്കുകയായിരുന്ന എന്നെ അദ്ദേഹം കണ്ടില്ല വേദനിച്ചിട്ടല്ല. വഴിമാറിക്കൊടുക്കാനുള്ള വെപ്രാളത്തിൽ ഞാനൊന്നു പിടഞ്ഞു. വേദനിച്ചുവെന്നു കരുതി എന്നെ കൈകളിൽ കോരിയെടുത്ത് അദ്ദേഹം തടവാൻ തുടങ്ങി. ആ കണ്ണുകളിൽ അലിവിന്‍റെ നനവും പടർന്നു. “ കുഞ്ഞ, ഞാൻ നിന്നെ വേദനിപ്പിച്ചു അല്ലേ?” സന്തോഷത്താൽ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു. “വേദനയെന്തെന്ന് ഞാനറിഞ്ഞില്ല വിഭോ. അങ്ങയുടെ പാദസ്പർശത്താൽ ഞാൻ ധന്യനായി ഈ കാവിനകത്തെ അസംഖ്യം ജീവജാലങ്ങളെയും സാമീപ്യം കൊണ്ട് അങ്ങ് അനുഗ്രഹിക്കുകയാണ്. കഥ അവസാനിപ്പിച്ച് തവള പറഞ്ഞു: “മത്സ്യങ്ങളേ, ബുദ്ധന്‍റെ സ്പർശനമേറ്റ് ഞാൻ ചിരഞ്ജീവിയായി. ഞാനതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തു. പക്ഷേ, സമീപകലത്ത് മനുഷ്യർ ഭൂമിയോടു കാണിക്കുന്ന കൊള്ളരുതായ്മകൾ
സഹിക്കാൻ വയ്യാതായപ്പോൾ, കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങൾ പാറകൾ ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ ഞാനിങ്ങോട്ടു വന്നതാണ്.
”ഇവിടെ തവള അഹിംസയുടെ പ്രതീകമാണ്. അതുപോലെ കാലത്തിന്‍റെ സാക്ഷികൂടിയാണ്, പ്രകൃതിയുടെ ഹരിതാഭ നിലനിൽക്കുന്നകാലം മാത്രമേ തവളയേപോലളള ഉഭയജീവികൾ നില നിൽക്കു എന്ന യാഥാർത്ഥ്യം ഇതിലൂടെ വ്യക്ത മാക്കുന്നു. ബുദ്ധന്‍റെ അഹിംസയെ കട്ടുന്നതിനാണ് തവളയെ കഥാകൃത്ത് വരച്ചുകാട്ടുന്നത്.

 ഇവിടെ തവളയുടെ ദൗത്യമെന്ത്? ഒരു ലഘുവിവരണം തയാറാക്കുക?

ഉ) നൂറ്റാണ്ടുകളുടെ പ്രായം തോന്നിക്കുന്ന പച്ചത്തവള കാലത്തിന്‍റെ പ്രതീകമാണ്. അതോടൊപ്പം തന്നെ ശ്രീബുദ്ധന്‍റെ അഹിംസയെ അനുഭവസാക്ഷ്യമാക്കുന്ന പച്ചയുടെ മരണമാണ് പച്ചത്തവളയുടെ മരണമാകുന്നത്. ചിരംജീവിയായി വരം കിട്ടിയിട്ടുണ്ടെങ്കിലും പച്ചയുടെയും പ്രകൃതിയുടെയും നാശമാണ് തവളയിലൂടെ വ്യക്തമാക്കുന്നത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രകൃതിയുടെ പ്രതീകമാണ് പച്ചത്തവള.
ബുദ്ധന്‍ ഉദയസൂര്യനെപ്പോലെ വരുന്നത് കണ്ടപ്പോൾ വഴി മാറാൻ പോലുമാകാതെ ഞാൻ അസ്തപ്രജ്ഞനായി. ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കാതെയാണ് നടപ്പെങ്കിലും ചതുപ്പിൽ പൂണ്ട് സുഖിച്ചുകിടക്കുകയായിരുന്ന എന്നെ അദ്ദേഹം കണ്ടില്ല. വേദനിച്ചിട്ടല്ല വഴിമാറിക്കൊടുക്കാനുള്ള വെപ്രാളത്തിൽ ഞാനൊന്നു പിടഞ്ഞു. വേദനിച്ചുവെന്നു കരുതി എന്നെ കൈക ളിൽ കോരിയെടുത്ത് അദ്ദേഹം തടവാൻ തുടങ്ങി. ആ കണ്ണുകളിൽ അലിവിന്‍റെ നനവും പടർന്നു.“ കുഞ്ഞ, ഞാൻ നിന്നെ വേദനിപ്പിച്ചു അല്ലേ?” – “മത്സ്യങ്ങളേ, ബുദ്ധന്‍റെ സ്പർശനമേറ്റ് ഞാൻ ചിരഞ്ജീവിയായി. ഞാനതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തു. പക്ഷേ, സമീപകാലത്ത് മനുഷ്യർ ഭൂമിയോടു കാണിക്കുന്ന കൊള്ളരുതായ്മകൾ സഹിക്കാൻ വയ്യാതായപ്പോൾ,കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങൾ പാറകൾ ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ ഞാനിങ്ങോട്ടു വന്നതാണ്.” ഇവിടെ തവള അഹിംസയുടെ പ്രതീകമാണ്. അതുപോലെ കാലത്തിന്‍റെ സാക്ഷികൂടിയാണ്. പ്രകൃതിയുടെ ഹരിതാഭ നിലനിൽക്കുന്നകാലം മാത്രമേ തവളയേപ്പോലുള്ള ഉഭയജീവികൾ നിലനിൽക്കു എന്ന യാഥാർത്ഥ്യം ഇതിലൂടെ വ്യക്തമാക്കുന്നു.

  “പ്രകൃതിക്കുമേൽ മനുഷ്യൻ നടത്തിയ കടന്നു കയറ്റം”
“ജീവികളുടെ പരസ്പരാശ്രയത്വമാണ് ആവാസവ്യവസ്ഥകളുടെ അടിസ്ഥാനം”
“പരിസ്ഥിതി സൗഹൃദത്തിനും അനിവാര്യത”
തുടങ്ങിയ ആശയങ്ങൾ ഈ കഥയിൽ പ്രതിപാദിക്കുന്നു. പ്രസ്തുത ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു മുഖപ്രസംഗം തയാറാക്കു?.

ഉ) സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ട ആവാസവ്യവസ്ഥ നിലനിൽക്കുന്ന നമ്മുടെ ഭൂമി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾ അഭിമുഖീ രിക്കുന്ന സവിശേഷ സന്ദർഭമാണിത്.  അതു കൊണ്ടുതന്നെ പ്രകൃതിയോടിണങ്ങി, അതിന്‍റെ സന്തുലിതാവസ്ഥയ്ക്ക് ഭംഗം വരുത്താതെ, ജീവിക്കേണ്ടതിന്‍റെ ആവശ്യകത ഏറ്റവും കൂടുതൽ ബോധ്യപ്പെടുത്തേണ്ട
ചരിത്രഘട്ടവുമാണിത്. വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾ ജീവ വ്യവസ്ഥയ്ക്ക് ഭീഷണിയായിത്തീർന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അത്തരം പ്രതിസന്ധികളെ പ്രകൃതിതന്നെ മറികടക്കുകയും ചെയ്തിട്ടുണ്ട്. ചിലപ്പോൾ ഇത്തരം പ്രതിഭാസങ്ങൾ മനുഷ്യന് ഉപകാരം കൂടിയായി മാറുന്നുണ്ട്. ജലം,വായു,മണ്ണ് ഇവയെല്ലാം ഇന്ന് മലിനീകരണത്തിന് വിധേയമായിത്തീർന്നിരിക്കുന്നു. പ്രക്യതിവിഭവങ്ങൾക്കുമേലുള്ള വിവേചനരഹിതമായ കടന്നാക്രമണം, ഭ്രാന്തമായ ഉപഭോഗാസക്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ പരിഗണിക്കാത്ത വികസനങ്ങൾ ഇവയെല്ലാം ഭൂമിയെ അപകരകരമായ ഒരു ദുരന്തമുനമ്പിലെത്തിച്ചിരിക്കുകയാണ്. പ്രകൃതിയിലെ ജീവിവർഗങ്ങളിൽ ഒന്നു മാത്രമായ മനുഷ്യന്‍റെ പ്രവർത്തനങ്ങൾ എത്ര സസ്യജീവി വർഗങ്ങളുടെ വംശനാശത്തിനു കാരണമായിത്തീർന്നിട്ടുണ്ട്. മനുഷ്യൻ ഭൂമിയുടെ കാൻസറാണെന്ന് പുതിയ വിശേഷണം. പുല്ല്, പുൽച്ചാടി, വൻവൃക്ഷങ്ങൾ, ആനകൾ തുടങ്ങി നീലത്തിമിംഗലങ്ങൾ വരെ എത്രയോ ‘ സസ്യജീവിവവർഗങ്ങൾ ഭൂമുഖത്തുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം 20,000 മുതൽ 2 മില്യൺ വരെ വംശങ്ങൾ വംശനാശം വന്നു നശിച്ചുപോയിട്ടുണ്ടെന്നാണ് ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്ചുറൽ റിസോഴ്സസിന്‍റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അവയിൽ സസ്തനികൾ,പക്ഷികൾ,ഉരഗങ്ങൾ,ഉഭയ ജീവികൾ ആത്രോപോഡ്സ് തുടങ്ങിയവയെല്ലാമുൾപ്പെടും. വർഷത്തിൽ 1,69,000 ചതുരശ്രകിലോമീറ്റർ വനം നശിപ്പിക്കപ്പെടുന്നുവെന്നാണ് ഫുഡ് ആന്‍റ് അഗ്രികൾചറൽ ഓർഗനൈസേഷന്‍റെ (FAO) കണക്ക്, 10,000 മുതൽ 20,000 വരെ സസ്യ വർഗങ്ങൾ മരുന്നിനുവേണ്ടി മനുഷ്യൻ ലോക ത്താകമാനം ഉപയോഗിക്കുന്നുണ്ട്. ജൈവവൈവിധ്യങ്ങളുടെ കാര്യത്തിൽ ലോകത്തിലെ 24 ഗ്ലോബൽ സ്പോട്ടുകളില്‍, (Global spot) രണ്ടെണ്ണം കിഴക്കൻ ഹിമാല(പദേശങ്ങളും സഹ്യപർവത നിരകളുമാണ്, സഹ്യപർവതം അതിന്‍റെ താഴ്വാരങ്ങളും ഉൾപ്പെട്ട നട് എത്ര പരിസ്ഥിതി പ്രാധാന്യമുള്ള ഉപദേശമാണെന്ന് പറയേണ്ടതില്ലല്ലോ. ജൈവവൈവിധ്യങ്ങളുടെ അമൂല്യമായ കലവറയാണിത്. പരിസ്ഥിതി നാശം മൂലമുണ്ടാകുന്ന അത്യാഹിതങ്ങൾ ഏതെ ങ്കിലും പ്രദേശത്ത് മാത്രമായല്ല ബാധിക്കുക. ആമസോൺ മഴക്കാടുകളുടെ നാശം അമേരിക്കയുടെ മാത്രം പ്രശ്നമല്ല. സഹ്യപർവതത്തിന്‍റെ ആവാസവ്യവസ്ഥ തകരുന്നത് കേരളത്തിന്‍റെ മാത്രം പ്രശനമല്ല, പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് രാജ്യാതിർത്തികൾ ബാധകമല്ലെന്ന് നാം മറന്നുകൂടാ. അതുകൊണ്ടുതന്നെ പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു പാരിസ്ഥിതിക ബോധം വളർന്നു വരേണ്ടതിന്‍റെ . ആവശ്യകത എടുത്തുപറയേണ്ടതാണ്.

 താഴെ കൊടുക്കുന്ന സൂചനകൾ കുടി പരിഗണിച്ച് കഥയ്ക്ക് ആസ്വാദനം തയാറാക്കു?.

  • നമ്മൾ മീനുകൾക്ക് നാലു ചുറ്റിലും കണ്ണുകൾ വേണം.
  • ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകിയി നീർച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകൾ എത്തി.
  • കാടായി നിറഞ്ഞുനിന്നിരുന്ന കാവിന്‍റെ ഓർമകൾപോലെ നാലഞ്ചു മരങ്ങൾ മാത്രം.

ഭൂമിയിലെ സമസ്ത ജീവികൾക്കും മനുഷ്യന്‍റെ കടന്നാക്രമണങ്ങളിൽ നിന്നും രക്ഷയില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ഭൂമിയെ “തനിയ്ക്ക മാത്രം വസിക്കാനുള്ള ഇടം” എന്നാണ് അവൻ ധരിച്ചു വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സകല ജീവിവർഗ്ഗവും തനിക്ക് ഭക്ഷിക്കാനുള്ള താണെന്നും തങ്ങളുടെ വളർച്ചയ്ക്കും ലാഭത്തിനും വികസനത്തിന്‍റെ പേരുപറഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്നതിലും മനുഷ്യൻ മുൻപന്തിയിലാണ്. അങ്ങനെ പ്രകൃതിക്കും ജീവലോകത്തിനും മനുഷ്യർ അന്തകരായിരിക്കുന്നു. മനുഷ്യശക്തിയെ ജീവിവർഗ്ഗം എത്രകണ്ട് ഭയപ്പെടുന്നു എന്ന യാഥാർത്ഥ്യമാണ് ഈ കഥയിലൂടെ വ്യക്തമാക്കുന്നത്. തങ്ങളെ അപായപ്പെടുത്താൻ വരുന്നവരെ ശ്രദ്ധിക്കാൻ സദാജാഗരൂകമായി കണ്ണുകൾ വേണമെന്ന് മീനുകൾക്ക് പറയേണ്ടി വരുന്നതും അതുകൊണ്ടാണ്. ഇങ്ങനെ ശുദ്ധജലത്തിൽനിന്നും കുട്ടികളെ വളർത്തിയെടുക്കുവാൻ മത്സ്യങ്ങൾ ചെയ്യുന്ന ത്യാഗം കണ്ടാൽ ആധുനിക സാമൂഹ്യവസ്ഥയിൽ മനുഷ്യൻ അവന്‍റെ മക്കളെ പോറ്റിവളർത്തുന്നതിലുള്ള പ്രയാസങ്ങളും
വ്യക്തമാക്കുന്നു. 

Menu