Endz

Science

Free

11 students enrolled

Private: TADOBA ANDHERI TIGER PROJECT

ടോബ അന്ധരി കടുവസങ്കേതം (Tadoba Andheri Tiger Project)

മഹാരാഷ്ട്രയിലെ ചന്ദിപ്പൂർ ജില്ലയിൽ സ്ഥിതിചെയ്യുന്നു. 1955ലാണ് സ്ഥാപിതമായത്. 625 സ്ക്വയർ കിലോമീറ്റർ വിസ്ത്രിതിയുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കംചെന്നതും വലുതുമായി ദേശീയോദ്യാനമാണ് ആടോബ. ഒരുകാലത്ത് ചിലർ. കുന്നുകളുടെ പ്രാന്തപ്രദേശം ഗോണ്ട് രാജാക്കന്മാരുടെ ഭരണത്തിലായിരുന്നു. 1935ൽ തന്നെ വേട്ടയാടൽ നിരോധിച്ചിരുന്നു. 1955ൽ ദേശീയപാർക്കായി അംഗീകരിച്ചു. പിന്നീട് 1986ൽ സമീപനമേഖലയെ ഉൾപ്പെടുത്തി വന്യജീവി സങ്കേതം പ്രഖ്യാപിതമായി. 1995ൽ ദേശീപാർക്കും വന്യജീവിസങ്കേതവും കൂട്ടിച്ചേർത്ത് ഇന്നത്തെ കടുവസങ്കേതം ഉണ്ടായി. മലനിരകളുടെ ഉയരം 200 മുതൽ 350 മീറ്റർ വരെയുണ്ട്. എടോബ തടാകം, കൊൽസ തടാകം, അരി നദി എന്നിവ ദേശീയോദ്യാനവും സമീപ പ്രദേശങ്ങളും ജലസമൃദ്ധമാക്കുന്നു. റ്റാബ് തടാകം മഗ്ഗർ എന്ന ഇനം മുതലകളുടെ വളർച്ചയ്ക്ക് അനുകൂലമാണ്. അറുപത്തഞ്ചോളം ബംഗാൾ കടുവകൾ കൂടാതെ ഇൻഡ്യൻ പുലി, നിൽഗായ്, ലോത്ത് ബിയർ, ഇൻഡ്യൻ വെരുക്, പുള്ളിമാൻ, കുരയ്ക്കുന്ന മാൻ തുടങ്ങിയ് സസ്തനികൾ (ടോബ കടുവ സങ്കേതത്തിലുണ്ട്. 195 ഇനം പക്ഷികളും 74 ഇനം ചിത്രശലഭങ്ങളും ഉദ്യാനത്തിലുണ്ട്.

വനമേഖലയ്ക്ക് ചുറ്റുമുള്ള 59 ഗ്രാമങ്ങളിലായി 41,644 ൽ അധികം ജനങ്ങൾ വസിക്കുന്നു. സംരക്ഷിത പ്രദേശങ്ങളിൽ ഗ്രാമവാസികൾ കൃഷി ചെയ്യുന്നു എന്നത് ദേശീയോദ്യാനത്തിനു ഭീഷണിയായിട്ടുണ്ട്. 42,000ത്തോളം കന്നുകാലികളെ ഗ്രാമീണർ വളർത്തുന്നു. ഇവ സംരക്ഷിതമേഖലയിൽ കടന്നു കയറി മേയാറുണ്ട്. വേനൽക്കാലങ്ങളിൽ വനം തീയിട്ട് നശിപ്പിക്കുന്ന പ്രവണതയും അനുഭവപ്പെടുന്നു. വനപാലകരിൽ പലരും ഗ്രാമവാസികളാണ്. ഇവരിൽ ചിലരൊക്കെ വേട്ടകളിൽ പങ്കാളികളാകുന്നതായും മനസ്സിലാക്കിയിട്ടുണ്ട്. പലപ്പോഴും വനമേഖലയിലേക്കുള്ള കടന്നുകയറ്റം അപകടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2013ൽ അൻപതോളം കന്നുകാലികളെയും നാല് മനുഷ്യരെയും വന്യമൃഗങ്ങൾ കൊന്നൊടുക്കിയിട്ടുണ്ട്.

Menu