അറിയാനും പ്രതികരിക്കാനുംNews / By Ajeesh ചിത്രം നിരീക്ഷിക്കൂ. കുട്ടികള്‍ക്കും മറ്റു ജീവികള്‍ക്കും വിവിധങ്ങളായ അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ. അവ ഏതെല്ലാമാണ് ? (i) കുട്ടി മാമ്പഴം രുചിക്കുന്നു ———-മധുരമോ പുളിപ്പോ അനുഭവപ്പെടുന്നു. (ii) മുഖം കഴുകുന്നു ———-ഉന്മേഷം,തണുപ്പ് എന്നിവ അനുഭവപ്പെടുന്നു. (iii) ശബ്ദമുണ്ടാക്കുമ്പോള്‍ ———-പക്ഷികള്‍ പറന്നകലുന്നു. (iv) ഒച്ചിനെ തൊടുമ്പോള്‍ ———–അതിന്‍റെ ശരീരം ഉള്ളിലേക്കു വലിയുന്നു. ഇവിടെ കുട്ടികളും ജീവികളും എന്തിനോടെല്ലാമാണ് പ്രതികരിച്ചത്? (i) ശബ്ദം(ii) സ്പര്‍ശം(iii) ആഹാരം (iv) ജലംഇത്തരത്തില് ജീവികളില്‍ പ്രതികരണങ്ങള്‍ക്ക് കാരണമാകുന്ന പ്രേരണകളെ ഉദ്ദീപനങ്ങള്‍ എന്നു വിളിക്കാം.ശരീരത്തിനുള്ളില്‍ രൂപപ്പെടുന്ന ഉദ്ദീപനങ്ങള്‍(i) വിശപ്പ് (i) രോഗാണുക്കളുടെ ആക്രമണം (ii) ദാഹം (i) താപനിലയിലെ വര്‍ദ്ധനവ് ഉദ്ദീപനങ്ങളെ തിരിച്ചറിയാംമൂക്ക് നാവ് ത്വക്ക് കണ്ണ് ചെവിഇങ്ങനെ ബാഹ്യവും ആന്തരികവുമായ ഉദ്ദീപനങ്ങളെ സ്വീകരിക്കാന്‍ ജ്ഞാനേന്ദ്രിയങ്ങളിലും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും ധാരാളം കോശങ്ങള്‍ കാണുന്നു.ഈ കോശങ്ങളെയാണ് ഗ്രാഹികള്‍ എന്ന് വിളിക്കുന്നത്. നാഡീകലകള്‍— ശരീരത്തിനകത്തും പുറത്തുമുണ്ടാകുന്ന ഉദ്ദീപനങ്ങള്‍ക്കനുസൃതമായി പ്രതികരിക്കാനും ശരീരപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും സഹായിക്കുന്ന കലകളാണ് നാഡീകലകള്‍ [ ന്യൂറോണുകള്‍ ]ഇത്തരത്തില്‍ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങള്‍ക്കനുസരിച്ച് ശാരീരികപ്രതികരണങ്ങളെ രൂപ പ്പെടുത്തുകയും അവ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് നാഡീവ്യവസ്ഥയുടെ ധര്‍മം. മസ്തിഷ്കം, സുഷുമ്ന, നാഡികള്‍, ഗ്രാഹികള്‍ എന്നിവ ചേര്‍ന്നതാണ് നാഡീവ്യവസ്ഥനാഡീകോശം (Neuron)നാഡീവ്യവസ്ഥയുടെ അടിസ്ഥാനഘടകമാണ് നാഡീകോശം അഥവാ ന്യൂറോണ്‍.മറ്റെല്ലാ കോശങ്ങളെയും പോലെ നാഡീകോശത്തിനും കോശസ്തരവും കോശദ്രവ്യവും മര്‍മവുമുണ്ട്.