ഇഎംഎസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചു.
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്ന പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത് കമ്മ്യൂണിസ്റ്റായി.
കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് ആയപ്പോൾ സി.പി.എമ്മിന്റെ ഒപ്പം നിന്നു.
ജീവിതരേഖ
1909 ജൂൺ 13 ന് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം ദേശത്ത് ജനിച്ചു.
പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട് മാതാവ് വിഷ്ണു ദത്ത അന്തർജനം.
നമ്പൂതിരി കുടുംബങ്ങളിൽ നടന്നു വരുന്നതിൽ നിന്നും വ്യത്യസ്തമായാണ് ഇ.എം.എസ്ന്റെ പഠനം. സ്കൂൾ അധ്യാപകനെ ഏർപ്പാട് ചെയ്താണ് പഠനം നടത്തിയത്
1925 “പെരിന്തൽമണ്ണ ഹൈസ്കൂളിൽ” ചേർന്ന് വിദ്യാലയ പഠനം ആരംഭിച്ചു.
ഇ.എം.എസ് നമ്പൂതിരി “വിദ്യാർത്ഥികൾക്കായി തൃശൂരിനടുത്ത് ഒല്ലൂരിൽ എടക്കുന്നിൽ ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു”.
1923-ൽ തന്റെ പതിനാലാമത്തെ വയസ്സിൽ നമ്പൂതിരി “യോഗക്ഷേമ സഭയുടെ വള്ളുവനാട്”ഉപ സഭയുടെ സെക്രട്ടറിയായി സാമൂഹ്യരംഗത്ത് ആദ്യകാൽ വയ്പ്പ് നടത്തിയത്.
സ്കൂൾ പഠനകാലത്ത് രാഷ്ട്രീയ രംഗത്തുള്ള താൽപര്യപ്രകാരം ചെന്നൈയിൽ വച്ച് നടന്ന “ഇന്ത്യൻ നാഷണൽ കോൺഗ്രസ്” സമ്മേളനത്തിൽ പങ്കെടുത്തു.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനകാലം പാലക്കാട് ആയിരുന്നു. ഇക്കാലത്ത് ആര്യസമാജത്തിന്റെ പ്രചരണത്തിനായി ഒരു പഞ്ചാബുകാരനിൽ നിന്ന് ഹിന്ദി പഠിക്കാനാരംഭിച്ചു.
എന്നാൽ ഹിന്ദിയുടെ പ്രചാരണം സ്കൂൾ പ്രിൻസിപ്പൽ തടഞ്ഞു.ഇത് അദ്ദേഹം ഉൾപ്പെടുന്നവരുടെ സമരവീര്യം ആളിക്കത്താൻ ഇടയാക്കി.
1929 ജൂണിൽ കോളേജ് പഠനത്തിനായി തൃശൂർ “സെന്റ് തോമസ് കോളേജിൽ” ചേർന്നു പ്രാചീന ചരിത്രം, ഇന്ത്യാ ചരിത്രം, തർക്കശാസ്ത്രം എന്നിവയായിരുന്നു ഇഷ്ട വിഷയങ്ങളായി തിരഞ്ഞെടുത്തത്.
1929 മുതൽ 1942 വരെ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിയായിരുന്നു കോളേജ് പഠനകാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്തു. ഇത്തരം പ്രസ്ഥാനങ്ങളിൽ പങ്കെടുത്തു എങ്കിലും പഠനത്തിൽ അദ്ദേഹം ഒട്ടും പിന്നിലല്ലായിരുന്നു.
1931 നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു.
1932 ജനുവരി 17ന് ഇ.എം.എസി.ന്റെ നേതൃത്വത്തിൽ മൂന്നുപേർ കടപ്പുറത്ത് ഉപ്പ്ശേഖരണ ജാഥ നടത്തി. ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്‍റെ ഭാഗമായിരുന്നു ഇത്.കടപ്പുറത്തെ വമ്പിച്ച ജനവളിക്കു മുന്‍പില്‍വെച്ച് അവരെ അറസ്റ്റ് ചെയ്തു.
മൂന്നു കൊല്ലത്തെ കഠിന തടവും 100 രൂപ പിഴയോടെയുമായിരുന്നു ശിക്ഷ
എന്നാൽ 1933 ഓഗസ്റ്റ് 31ന് അദ്ദേഹമടക്കമുള്ളവരെ വെറുതെ വിട്ടു.
1932 കോളേജ് ഉപേക്ഷിച്ച് മുഴുവൻ സമയവും പാർട്ടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു
1934 “കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി” രൂപം കൊണ്ടപ്പോൾ അതിന്റെ അഖിലേന്ത്യ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ഇ.എം.എസ്
1934, 1938, 1940 വർഷങ്ങളിൽ കെ.പി.സി.സി സെക്രട്ടറി ആയിരുന്നു.
1935 ഇഎംഎസും കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവ് 1935 ഇ.എം.എസും, പി. കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ നേതാവ് കൂടിയായ പി.സുന്ദരിയുമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തെ പറ്റി സംസാരിച്ചു.
1936 ഇഎംഎസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായി.
1937 ഒക്ടോബർ 17 നായിരുന്നു വിവാഹം.
1962 ചൈനയും ഇന്ത്യയുമായി നടന്ന യുദ്ധത്തിൽ പല കമ്യൂണിസ്റ്റുകാരെയും ചൈന അനുകൂലികൾ എന്ന കാരണത്താൽ ജയിലിലടച്ചു ജയിലിലടച്ചു. എന്നാൽ ഒരാഴ്ചക്കകം അദ്ദേഹത്തെ മോചിതനാക്കി.
രണ്ട് തവണയാണ് ഇ.എം. എസ് ഒളിവു ജീവിതം നയിച്ചത്. 1940 ഏപ്രിൽ 28 മുതൽ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതൽ 1951 ഒക്ടോബർ വരെയുമാണ്.
1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ആദ്യത്തെ മന്ത്രിസഭാ കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയാണ്.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു.
1967ലെ രണ്ടാമത്തെ തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റ് സർക്കാർ വീണ്ടും ഭരണത്തിൽ വന്നു. അപ്പോഴും ഇഎംഎസ് ആയിരുന്നു മുഖ്യമന്ത്രി.
രണ്ടാം വിജയത്തിലൂടെ ചില ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. കേരളത്തിലെ ജന്മി സമ്പ്രദായം പൂർണമായും ഇല്ലാതാക്കുക.
ഭൂമി കൈവശം വെക്കുന്നതിനുള്ള പരിധി കുറച്ചു.
ഭരണത്തിൽ പങ്കാളിയായിരുന്ന സി.പി.ഐ, മുന്നണി വിട്ട് കോൺഗ്രസിന്റെ കൂടെ കൂടുകയും ഇ എം എസ് മന്ത്രിസഭ രാജിവയ്ക്കാൻ നിർബന്ധിതരാവുകയും ചെയ്തു.
1970 ലെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിജയിച്ചു എങ്കിലും ഇ.എം.എസ് പിന്നീട് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ല.
1998 മാർച്ച് 19, 89-ആം വയസ്സിൽ ഇ.എം.എസ് അന്തരിച്ചു. ശ്വാസകോശ ത്തിൽ നിമോണിയ ബാധിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്മോപൊളിറ്റൻ ആശുപത്രിയിൽ വച്ചാണ് ഇ.എം.എസ് അന്തരിച്ചത്.
മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.
ഇ.എം.എസ് നമ്പൂതിരിപ്പാട്
പേര്- ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് ജനനം -1909 ജൂൺ, 13 ജനനസ്ഥലം -ഏലംകുളം, പെരിന്തൽമണ്ണ, കേരളം ദേശീയത-ഇന്ത്യൻ ജീവിതപങ്കാളി- ആര്യ അന്തർജനം വിദ്യാഭ്യാസം - പെരിന്തൽമണ്ണ ഹൈസ്കൂൾ -സെന്റ് തോമസ് കോളേജ് പ്രധാനകൃതികൾ - ഫ്രഞ്ച് വിപ്ലവവും നമ്പൂതിരി സമുദായവും - മൂലധനം:ഒരു മുഖവുര (ആത്മകഥ) - കേരളം മലയാളികളുടെ മാതൃഭൂമി - കേരള ചരിത്രം മാർക്സിസ്റ്റ് വീക്ഷണത്തിൽ - ഗാന്ധിയും ഗാന്ധിസവും - മാർക്സിസം ഒരു പാഠപുസ്തകം - രാഷ്ട്രപിതാവ് അവാർഡ് -കേരള സാഹിത്യ അക്കാദമി അവാർഡ് (1970) മരണം- 1988 മാർച്ച്, 19 മരണസ്ഥലം- തിരുവനന്തപുരം, കേരളം