Endz

കാർഗിൽ യുദ്ധം

  • 1999 മെയ് മുതൽ ജൂലൈ വരെ കശ്മീരിലെ കാർഗിൽ പ്രദേശത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന ആയുധം ഇല്ലാത്ത പോരാട്ടത്തെയാണ് “കാർഗിൽ യുദ്ധം” എന്നറിയപ്പെടുന്നത്.
  • കാർഗിൽ യുദ്ധത്തിന്‍റെ കാരണം കാശ്മീരിൽ ഇന്ത്യയും പാകിസ്ഥാനും കരാറിൽ അംഗീകരിച്ചിരുന്ന നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്ഥാനി പട്ടാളവും കാശ്മീർ തീവ്രവാദികളും നുഴഞ്ഞു കയറിയതാണ്.
  • ഇന്ത്യൻ എയർ ഫോഴ്സ് സേനയുടെ പിൻബലത്തോടെ ഇന്ത്യൻ പട്ടാളക്കാർ നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്ര കേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണരേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചു.
  • രണ്ടു രാജ്യങ്ങളുടെയും ആണവായുധങ്ങൾ വികസിപ്പിച്ചതിനു ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്.
  • യുദ്ധത്തെ തുടർന്ന് 1999 ഒക്ടോബർ-12ന് പാകിസ്താൻ പട്ടാളമേധാവി “പർവേസ് മുഷാറഫ്” പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

പശ്ചാത്തലം

  • 1971ലെ “ബംഗ്ലാദേശ് യുദ്ധത്തിനു” ശേഷം ഉണ്ടായ “സിംലാ കരാർ”(1972 ജൂൺ-2) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന് ആയവു വരുത്തി.ഈ കരാറാണ് “ലൈൻ ഓഫ് കൺട്രൊൾ” അഥവാ “നിയന്ത്രണരേഖ” എന്ന പേരിൽ അറിയപ്പെടുന്നത്.
  • 1990 മുതൽ “കാശ്മീർ വിഘടനവാദികൾ” ഈ രേഖക്കിപ്പുറത്തേക്ക് നുഴഞ്ഞുകയറാൻ തുടങ്ങുകയും ഇന്ത്യയുടെ കൈവശമുണ്ടായിരുന്ന കാശ്മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുകയും ചെയ്തു.
  • ഇത്തരം സംഘർഷങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇതിനിടയിൽ 1999-ൽ ഫെബ്രുവരിയിൽ ലാഹോർ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.
  • ഇന്ത്യൻ സൈനിക മേധാവി “വേദ് പ്രകാശ് മാലിക്കിന്‍റെയും മറ്റ് അനേകം യുദ്ധ വിദഗ്ധരുടെയും അഭിപ്രായത്തിൽ “ഓപ്പറേഷൻ ബാദ്ർ” എന്നായിരുന്നു പാക് രഹസ്യനാമം.

യുദ്ധം നടന്ന പ്രദേശം

  • 1947 ലെ ഒന്നാം കാശ്മീർ യുദ്ധത്തിനു ഫലമായി കാർഗിലിന്‍റെ ഭൂരിഭാഗവും ഇന്ത്യയുടെ കൈകളിലായി. 1971-ലെ ഇന്ത്യാ-പാക് യുദ്ധത്തിനുശേഷം ബാക്കിയുണ്ടായിരുന്ന ഭൂമിയടക്കം പട്ടാള കേന്ദ്രങ്ങൾ വരെ ഇന്ത്യയുടെ കൈകളിലായി.
  • ലഡാക്കിൽ മുസ്ലിം ഭൂരിപക്ഷം ഉള്ള ഏക പ്രദേശവും കാർഗിലാണ്.
  • കാർഗിൽ പട്ടണവും ജില്ലയും ഇന്ന് ജമ്മു കാശ്മീർ സംസ്ഥാനത്തിന്‍റെ ഭാഗമാണ്.
  • നിയന്ത്രണരേഖയ്ക്ക് സമാന്തരമായി 160 കിലോമീറ്റർ നീളത്തിലുള്ള ഇന്ത്യൻ ഭാഗത്തുള്ള പ്രദേശമാണ്‌ നുഴഞ്ഞു കയറ്റത്തിന് വിധേയമാക്കിയത്.
  • പാകിസ്ഥാനി പട്ടണമായ “സ്കർദ്ദുവിൽ” നിന്നും 173 കി.മീ മാത്രമാണ് കാർഗിലിലേക്കുള്ള ദൂരം.ഇത് പോരാളികൾക്ക് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും നൽകാൻ സഹായിച്ചു.
  • ഇത്തരം കാരണങ്ങളും കാർഗിലിലെ മുസ്ലിം ഭൂരിപക്ഷവുമാണ് യുദ്ധത്തിനായി കാർഗിലിനെ തിരഞ്ഞെടുക്കാനുള്ള കാരണം എന്ന് പൊതുവേ പറഞ്ഞുവരുന്നു.

യുദ്ധം

  • പ്രധാനമായും മൂന്നു ഘട്ടമാണ് കാർഗിൽ യുദ്ധത്തിനുണ്ടായിരുന്നത്.
  • പാകിസ്താൻ ആദ്യം ഇന്ത്യൻ പ്രദേശത്തെ പ്രധാന താവളങ്ങൾ പിടിച്ചെടുത്തു.
  • ഇന്ത്യ ആദ്യം തന്ത്രപ്രധാനമായ പാതകളാണ് പിടിച്ചെടുത്തത്.
  • പിന്നീട് ഇന്ത്യൻ പട്ടാളം പാകിസ്ഥാൻ പിന്തുണയുള്ള പോരാളികളെ സാവധാനം നിയന്ത്രണരേഖയ്ക്ക് പിന്നിലേക്ക് മാറ്റി.

പാകിസ്ഥാൻ അധിനിവേശം

  • 1999-ൽ പാകിസ്ഥാൻ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ താവളങ്ങളിൽ എത്തുകയും ഏതാണ്ട് 1999 മെയ്‌ തുടക്കത്തോടെ 130-ഓളം വരുന്ന കാർഗിൽ കാവൽത്തുറകൾ പിടിച്ചെടുത്ത് ആ പ്രദേശത്തിന്‍റെ നിയന്ത്രണം കൈക്കലാക്കാനും പാകിസ്ഥാൻ തീരുമാനിച്ചു.
  • ഇന്ത്യക്കാരുടെ നിയന്ത്രണത്തിലായിരുന്നു പട്ടാളത്തുറകൾ രഹസ്യമായി പിടിച്ചു വയ്ക്കുകയും അവിടം അവരുടെ താവളമാക്കി മാറ്റുകയും ചെയ്തു.
  • പാകിസ്ഥാൻ പിടിച്ചെടുത്ത ഇന്ത്യൻ പ്രദേശങ്ങൾ തിരിച്ചു പിടിക്കാൻ ഇന്ത്യക്കാർ തീരുമാനിച്ചു.
  • എന്നാൽ നുഴഞ്ഞുകയറ്റം നിയന്ത്രണ രേഖയിലൂടെയും ഉണ്ടെന്നറിഞ്ഞപ്പോൾ ആക്രമണം വലിയ തോതിലാണ് ഇന്ത്യക്ക് വ്യക്തമായി.
  • ഇന്ത്യൻ ഭരണകൂടം 200, 000 സേനാംഗങ്ങൾ ഉൾപ്പെട്ട “ഓപ്പറേഷൻ വിജയ്”എന്ന പദ്ധതിയിലൂടെയാണ് ഇതിനെതിരെ പ്രതികരിച്ചത്.
  • “ബഫോഴ്സ്” പീരങ്കികൾ ഉപയോഗിക്കാൻ സ്ഥല കുറവുണ്ടായത് മൂലം ഇന്ത്യൻ വായുസേന “ഓപ്പറേഷൻ സഫേദ് സാഗർ” എന്ന പദ്ധതി കൊണ്ടുവന്നെങ്കിലും വിമാനങ്ങളിൽ കുറച്ച് ആയുധം മാത്രമേ കൊണ്ടുപോകകുവാൻ സാധിച്ചിരുന്നുള്ളൂ.

യുദ്ധത്തിന്‍റെ അവസാനം

  • സമ്പൂർണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പാകിസ്ഥാന് ആറു ദിവസം മാത്രം പിടിച്ചുനിൽക്കാനുള്ള ഇന്ധനമെ ഉണ്ടായിരുന്നുള്ളൂ.
  • രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട പ്രദേശം തിരിച്ചു പിടിക്കാൻ സാധിച്ചു. കണക്കനുസരിച്ച് നുഴഞ്ഞുകയറി പ്രദേശത്തെ 25-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി.
  • ജൂലൈ 26-ന് പോരാട്ടം അവസാനിച്ചു ഈ ദിവസം “ഇന്ത്യ കാർഗിൽ വിജയ ദിവസ്” ആയി ആഘോഷിക്കുന്നു.
  • യുദ്ധത്തിനൊടുവിൽ ഇന്ത്യ ഷിംലാകരാർ പ്രകാരം നിയന്ത്രണ രേഖയുടെ കിഴക്കുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു.

യുദ്ധത്തിന്‍റെ അനന്തരഫലങ്ങ

1) ഇന്ത്യയിൽ

  • യുദ്ധത്തിനു ശേഷം ഇന്ത്യൻ ഓഹരി വിപണി 1,5000 പോയിന്ടുകളാണ് കയറിയത്.
  • യുദ്ധം കഴിഞ്ഞുള്ള അടുത്ത ബജറ്റിൽ ഇന്ത്യൻ സൈനികരുടെ ശമ്പളത്തിൽ ഉയർച്ച വരുത്തി.
  • ഇന്ത്യൻ പൈലറ്റ് “അജയ് അഹൂജ” മരണപ്പെട്ടതിൽ ഇന്ത്യക്കാർക്ക് സംശയം ഉണ്ടായിരുന്നു.
  • “അജയ് അഹൂജ” കൊല്ലപ്പെട്ടതാണെന്നും അദ്ദേഹത്തിന്‍റെ ശരീരം പോലും അപമാനിച്ചു എന്ന് ഇന്ത്യക്കാർ പറഞ്ഞു.
  • കണക്കുകൂട്ടിയതിലും കൂടുതൽ മരണങ്ങളാണ് ഇന്ത്യയിൽ ഉണ്ടായത്. അവരിലധികവും പുതിയ “കമ്മീഷൻ ഓഫീസേഴ്‌സ്”ആയിരുന്നു.
  • യുദ്ധത്തിന് ശേഷം ഇന്ത്യൻ ഭരണകൂടം പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു.
  • “റോ” പോലുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനകൾക്കെതിരെ നിരവധി വിമർശനങ്ങൾ ഉണ്ടായി. കയറ്റം മുൻകൂട്ടി അറിഞ്ഞിട്ടില്ലെന്നും യുദ്ധത്തിന്‍റെ തുടക്കത്തിൽതന്നെ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കണ്ടെത്താനായില്ല എന്നതുമായിരുന്നു വിമർശനം കാരണം.
  • 2010-ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ “അശോക് ചവാൻ” കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർക്കും അവരുടെ ബന്ധുക്കൾക്കും ആയി നിർമ്മിച്ച ആദർശ് ഫ്ലാറ്റിൽ നിന്നും പേരിനു മാത്രമേ ഫ്ലാറ്റുകൾ കാർഗിൽ പോരാളിക്ക് നൽകിയുള്ളൂ എന്ന കാരണത്താൽ വിവാദം പൊട്ടിപ്പുറപ്പെട്ടു.
  • കാർഗിൽ വിജയത്തെ തുടർന്ന് ലോകസഭയിൽ 1999 ഒക്ടോബർ മാസത്തിൽ 505 സംസ്ഥാനങ്ങളിൽ 303 കരസ്ഥമാക്കി(NDA)വിജയിച്ചു
  • യുദ്ധത്തിനാവശ്യമായ ഉപകരണങ്ങളും മറ്റും നൽകുന്നവർ എന്ന നിലയിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു.
  • 500-ൽ താഴെ സൈനികരെ ഇന്ത്യക്ക് നഷ്ടപ്പെട്ടു ഏറ്റവുമധികം ഇന്ത്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടത് 1971-ൽ പാകിസ്ഥാനെതിരായ യുദ്ധത്തിലാണ് 3260 പേരാണ് മരിച്ചത്.
  • ശ്രീലങ്കയിൽ ഇന്ത്യൻ സമാധാനത്തോടെ നടത്തിയ സൈനിക നടപടിയിൽ മരിച്ചത് 1157 ഇന്ത്യൻ സൈനികരാണ്.
  • പോരാളികളായ മലയാളികളിൽ നാല് പേർക്ക് വീരചക്രം ലഭിച്ചു.

2) പാകിസ്ഥാനിൽ

  • അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത മൂലം പാകിസ്ഥാൻ സമ്പദ് വ്യവസ്ഥ തകർന്നു.
  • ഭരണകൂടം സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും വിസമ്മതിച്ചപ്പോൾ സൈനികരുടെ ആത്മധൈര്യം നഷ്ടമായി.
  • പാകിസ്ഥാൻ പട്ടാളം യുദ്ധത്തിന് ശേഷം പാക്കിസ്ഥാൻ യുദ്ധത്തിൽ സൈനികരുടെ സ്വാധീനമുണ്ടായിരുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
  • എന്നാൽ 2010-ൽ പട്ടാളം ഈ നിലപാടിൽനിന്ന് മാറുകയും അവരുടെ വെബ്സൈറ്റിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ നൽകുകയും ചെയ്തു.
  • പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന “ബേനസീർ ഭൂട്ടോ” കാർഗിൽ യുദ്ധത്തെ “പാകിസ്ഥാന്‍റെ പരാജയം” എന്നാണ് വിളിച്ചിരുന്നത്.
  • യുദ്ധാനന്തരം കരസേനയിൽ മാറ്റം വരുത്തി “നോർത്ത് ലൈറ്റ് ഇൻഫൻട്രി” നടത്തിയ സേവനങ്ങൾ മുൻനിർത്തി അർദ്ധസൈനിക വിഭാഗം ആയിരുന്ന പാകിസ്ഥാൻ സൈനികരെ പൂർണ സൈനിക വിഭാഗമാക്കി മാറ്റി.

Your location comes from a variety of sources,(kargil udham)(veera mrithwu)(pattalam)(samooham)(war)pak)(pradan() manthri) which are used together to estimate where you are. You can update your location settings as you use Google services to get the search results you want and control your privacy in a way that’s right for you.

Menu