Endz

കീര്‍ത്തിമുദ്ര


കളിയോഗത്തോട് വിടവാങ്ങുന്നതിനുള്ള അവസാനത്തെ അരങ്ങേറ്റമാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും കളി കാണാൻ വരുന്നുണ്ട്. ആശാന് കലാതിലകമെന്ന കീർത്തിമുദ്ര നൽകുന്നത് മുഖ്യമന്ത്രിയാണ്. പതിമൂന്നാമത്തെ വയസ്സിൽ കച്ചകെട്ടിത്തുടങ്ങിയതാണ് വയസ്സ് 88 ആയിരിക്കുന്നു. മറ്റ് മാർഗങ്ങളില്ലാത്തതുകൊണ്ട് ജീവിക്കാനായി വേഷക്കാരനായി. എന്തൊക്കെ കഷ്ടപ്പാടുകൾ സഹിച്ചിരിക്കുന്നു. കളിപ്പെട്ടിയും ചുമന്നുള്ള നടപ്പുകൾ. പുതിയ ചെറുപ്പക്കാരിൽ എത്രപേർ കലയെ കാര്യമായി കരുതുന്നു. വളരെ ചുരുക്കം പേരുണ്ടാകാം. കളിയരങ്ങ് തനിക്ക്ജൈവസന്നിധിയാണ്. ഗുരുനാഥന്മാരെ എന്നും അനുസരിച്ചിട്ടേയുള്ളൂ. ശിഷ്യന്മാർ ഒട്ടേറെയുണ്ട്. കഥാപാത്രങ്ങ ളിൽ തന്റെ വ്യക്തിത്വം പകർന്നാടിയിട്ടുണ്ടോ ആവോ? എന്തായാലും പ്രായാധിക്യത്താൽ, രോഗങ്ങളാൽ ഇനി വേഷത്തിനെന്നല്ല ഒന്നിനും വയ്യ. മോഹിച്ചതെല്ലാം കിട്ടില്ല. വിധിച്ചതേ കിട്ടൂ. സ്നേഹിച്ചവളെ  കുഞ്ഞുലക്ഷ്മിയെ തനിക്കു ലഭിച്ചില്ല. ഒന്നും ശാശ്വതമല്ല. എല്ലാം മറയും. കാലവും കാമിനിയുമെല്ലാം. യൗവനത്തിൽ, തന്‍റെ ശ്രീകൃഷ്ണ വേഷത്തിൽ കൺകുളുർത്തവരുണ്ടായിരുന്നു. കുഞ്ഞുലക്ഷ്മിയെ രാധയായി സങ്കല്പ്പിച്ചിരുന്നതിനാൽ നിത്യ കാമുകനായ കൃഷ്ണന്‍റെ വേഷം വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇങ്ങനെ പല കഥകളും മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ ആശാൻ അണിയറയിലെ കളിപ്പെട്ടിയിൽ ചാരിയിരുന്നു. യൗവനത്തിൽ ശ്രീകൃഷ്ണനായി നിറഞ്ഞുനിന്ന ആശാന് പിന്നീട് ലഭിച്ചത് യവനന്‍റെ വേഷമായിരുന്നു. ആശാന്‍റെ യവനനെ തോല്പിക്കാൻ ആരുമില്ലെന്ന് കാഴ്ചക്കാർ വിലയിരുത്തി. വേഷങ്ങളിൽ വന്ന വ്യതിയാനം ആശാനെ വേദനിപ്പിച്ചി രുന്നു. അരിമാവും മനയോലയും തയാറായി, ഇനി ഇരിക്കാം എന്ന് ചുട്ടിക്കാരൻ പറഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്ന് ഉണർന്നത്. അണിയറയിലെ കോപ്പുകളാകെ കൺമുന്നിലെത്തി. കൂട്ടത്തിൽ സ്വയംവര കൃഷ്ണൻ ആ പഴയ കിരീടം കണ്ടു. തനിക്കായി നിർമ്മിച്ച ആ കിരീടത്തെ തൊട്ടുവണങ്ങി നമസ്കരിച്ചപ്പോൾ കണ്ണുനിറഞ്ഞു. സാധാരണ പകലൂണ് കഴിഞ്ഞ് ചുട്ടിക്ക് ഇരിക്കുകയാണ് പതിവ്. ഏകാദശി നോയമ്പായതിനാൽ ഒന്നും കഴിച്ചിരുന്നില്ല. രണ്ടു തവണ തലചുറ്റി. തന്‍റെ യവനനെക്കണ്ടാൽ എല്ലാവരും ഞെട്ടണം എന്ന നിശ്ചയത്തോടെ, ശിഷ്യൻ കൊണ്ടു വന്ന  ഇളനീര് കുടിച്ച് ചുട്ടിയ്ക്കായി കിടന്നു. യവനന്‍റെ  മുഖമെഴുത്തും ഉടുത്തുകെട്ടും തലപ്പാവുമെല്ലാം അണിഞ്ഞ് വാളെടുത്ത് അരങ്ങത്തേയ്ക്ക് പുറപ്പെടാൻ ഒരുങ്ങി. അരങ്ങത്ത് കൃഷ്ണൻ തിരശ്ശീലയ്ക്കു പിന്നിൽ പ്രത്യക്ഷപ്പെട്ടു. ആശാന്‍റെ  അവസാനവേഷം അരങ്ങുതകർക്കുന്നതു കാണാൻ അക്ഷമരായി. ചുവന്ന കണ്ണുകളും ക്രൌര്യത്തോടെയുള്ള, ഗർജ്ജനവും ഏറ്റുമുട്ടലും കാണികളെ പിടിച്ചിരുത്തി. ആശാന്‍റെ യവനൻ അരങ്ങുതകർത്തു. പട വെട്ടിത്തളർന്ന ആശാൻ അരങ്ങത്ത് തളർന്നുവീണു. സാധാരണ കൈപിടിച്ച് എഴുന്നേല്ക്കുകയാണ് പതിവ്. അതുണ്ടായില്ല. ആശാന്‍റെ കൈ കടന്നുപിടിച്ചപ്പോൾ തണുത്തുകഴിഞ്ഞിരുന്നു. മൂക്കത്ത് വിരൽവെച്ചപ്പോൾ ശ്വാസമില്ല. “കീർത്തി മുദ്ര സ്വീകരിക്കാതെ ആശാൻ ജീവിതയാത്ര അവസാനിപ്പിച്ചിരിക്കുന്നു.

❓ അരങ്ങൊഴിയുന്ന ആട്ടക്കാരനെ അവലംബിച്ചെഴുതിയ ‘കീർത്തിമുദ്ര’ എന്ന കഥയ്ക്ക് ഒരു ആസ്വാദനം എഴുതുക.

ഉ:✅  “കീർത്തിമുദ്ര’ ഒരു കഥകളിനടന്‍റെ ജീവിതമാണ് അവതരിപ്പിക്കുന്നത്. എൺപത്തിയെട്ടില്‍  എത്തിയ ആശാന്‍റെ ജീവിതം കലയുടെ, കഥകളിയുടെ ചരിത്രമാണ്. ആശാന്‍റെ ഭൂതകാല ഓർമ്മകളിൽ നിന്ന് വർത്തമാന യാഥാർഥ്യത്തിലേ യ്ക്കുള്ള സഞ്ചാരമാണ് കഥ. കഥകളിയിൽ കലകാരന്‍റെ ജീവിതം വളരെ തന്മയത്വത്തോടെ  രേഖപ്പെടുത്താൻ കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു.

ആശാനിലൂടെയാണ് കഥയുടെ ചുരുളഴിയുന്നത്. കേന്ദ്രകഥാപാത്രവും ആശാൻ തന്നെ. ആശാനെ ചുറ്റുപറ്റിയുള്ള അനുഭവങ്ങളാണ് കഥയെ സാധമാക്കുന്നത്. ആ നിലയ്ക്ക് ആശാനാണ് ഈ കഥയിലെ പ്ലോട്ട് അഥവാ കഥാവസ്തു എന്ന് കാണാം. ഈ കഥാവസ്തുവിന്‍റെ അനുക്രമമായ വികാസമാണ് കഥയെന്നു ചുരുക്കം. കഥകളി നടനായ ആശാൻ എന്ന ഇതിവൃത്തത്തിനു ചുറ്റുമായി പല അടുക്കുകളായി വികസിക്കുകയാണ് കഥാവസ്തുവെന്ന് വ്യക്തം. അതായത് …………………………………………………….

Menu