Endz

കുഞ്ഞുണ്ണിമാഷ്/kunjunny

കുഞ്ഞുണ്ണിമാഷ് പറഞ്ഞത്…………………………………………….. “ബ്രഹ്മാണ്ഡത്തിൽ ഭൂഗോളത്തിൽ പഞ്ചമഹാവൻകരയിൽ ഏഷ്യയിങ്കൽ ഇന്ത്യയിങ്കൽ തൃശൂരിങ്കൽ ചാവള്ളി പ്രത്തതിയാരത്തെന്ന വീട്ടിൽ നാരായണീ കുഞ്ഞുണ്ണി എന്ന ഞാൻപി.ഒ. വലപ്പാട്………………………ഞാൻ ജനിച്ചു വളർന്ന സ്ഥലം വലപ്പാട്ടാണ്. വലപ്പാടെന്നു വെച്ചാൽ പണ്ടത്തെ പൊന്നാനി താലൂക്ക് – ചാവക്കാട് ഫർക്ക – പള്ളിപ്രം അംശം ദേശം .ഇന്നത്തെ വലപ്പാട് പഞ്ചായത്ത്. ചാവള്ളിപ്രം എന്നാൽ ചാവക്കാട് പള്ളിപ്രം .വലപ്പാട് അതിയാരത്ത് നാരായണിയമ്മ മകൻ കുഞ്ഞുണ്ണി .ഭാരതം ഉൾക്കൊള്ളുന്ന ഈ ലോകം മുഴുവൻ എൻ്റെ ദേശമാണ്. ഈ ഭൂമിയിൽ മാത്രമല്ലല്ലോ ഞാൻ വസിക്കുന്നത് .ഈ കാലത്ത് – ഞാൻ ജനിച്ചു മരിക്കുന്നതു വരെയുള്ള ഈ കാലത്ത്..അതിനാൽ കാലവും ദേശവും എന്നെ സംബന്ധിച്ച് ഒന്നാണ്.”കാലമില്ലാതാകുന്നു. ദേശമില്ലാതാകുന്നു. കവിതേ നീയ്യെത്തുമ്പോൾ ഞാനുമില്ലാതാകുന്നു”. എന്ന ഒരു സത്യം _ ഒരനുഭവം എനിക്കുണ്ട്.കവിതയാകട്ടെ ,ഏതു സമയത്തും ഏതു ദിക്കിൽ വെച്ചും എനിക്കുണ്ടാകാറുണ്ട്. കിടക്കുമ്പോഴും നടക്കുമ്പോഴും വായിക്കുമ്പോഴും പ്രസംഗം കേട്ടുകൊണ്ടിരിക്കുമ്പോഴും തിരക്കും ബഹളവുമുള്ള ചന്തയിൽ നിന്നുപോലും എന്നിൽ നിന്നു കവിതയുണ്ടായിട്ടുണ്ട്.അതുകൊണ്ട് കവിതയെഴുത്തിന് കാലം, ദേശം, പ്രായം എന്നിവയൊന്നുമില്ല എന്നാണെൻ്റെ അനുഭവം .വായന എന്നു വെച്ചാൽ വെറും പുസ്തകവായനയല്ല.പ്രപഞ്ചമാകുന്ന പുസ്തകവും മനസ്സാകുന്ന പുസ്തകവും വായിച്ചു കൊണ്ടിരിക്കണം. എപ്പോഴും വായിച്ചു കൊണ്ടിരിക്കണം .ഞാനറിയാതെയും ഈ വായന നടക്കുന്നുണ്ട്. ഉറങ്ങുമ്പോൾ ഞാനറിയാതെയും ഈവായന നടക്കുന്നുണ്ട്. . ഈ വായനയുടെ ഇടയിൽ ചിലപ്പോൾ എന്നിൽ നിന്നും കവിത വരും. “എനിക്ക് വിശക്കുമ്പോളുണ്ണും ഞാൻദാഹിക്കുമ്പോൾ കുടിക്കുംക്ഷീണിക്കുമ്പോളുറങ്ങും ഉറങ്ങുമ്പോളെഴുതും കവിത ഞാൻ.”മനസ്സ് ശുദ്ധ ശൂന്യമായിരിക്കുമ്പോഴും എന്നിൽ നിന്നും കവിത വരാറുണ്ട്.ഞാൻ ചേളാരിയിലാണ് രണ്ടു കൊല്ലം താമസ്സിച്ചത് അന്നെൻ്റെ സംസാരരീതി തൃശൂർ ഭാഷ ആ നാട്ടുകാർക്ക് കളിയാക്കാൻ പാകത്തിലായിരുന്നു. 34 കൊല്ലം കോഴിക്കോട്ട് താമസ്സിച്ചിട്ടും എന്നിൽ നിന്നും എൻ്റെ പ്രദേശത്തിൻ്റെ ഭാഷക്ക് മാറ്റം വന്നില്ല.കുറച്ചധികം കാലമായി കൈകുഞ്ഞുങ്ങൾ എന്നെ കണ്ടാൽ പല്ലില്ലാത്തമോണകാട്ടിചിരിക്കും .അവരുടെ മുത്തഛനോ ,മുത്തമ്മാവനോ എന്ന ധാരണയിലാവും ചിരിക്കുന്നത്.ഇതു കാണുമ്പോൾ എൻ്റെ കണ്ണു നിറയുന്നു. ജീവിതം ധന്യമായിയെന്ന് തോന്നുന്നു. ഈ ശുദ്ധിയിലും വാത്സല്യത്തിലും നിന്നായിരിക്കും എൻ്റെ കുട്ടിക്കവിതകളും, കുഞ്ഞുണ്ണി കവിതകളും ,നോൺ സെൻസ് കവിതകളും ഉണ്ടായിട്ടുള്ളത് “പുഴ പോലൊഴുകും പുഴയും പുഴു പോലിഴയും പുഴുവും ഞാൻ പോലലയും ഞാനും അത്ഭുതമല്ലേ ലോകം.” എന്ന് ഈലോകം കണ്ട് അത്ഭുതപ്പെട്ടു കൊണ്ടാണ്,ആനന്ദിച്ചു കൊണ്ടാണ് ഞാൻ ഇന്നും ജീവിക്കുന്നത്.ഈ കൊണ്ടാവാം “അത്ഭുതമെന്നൊരു സാധനംകൊണ്ടല്ലോ സൃഷ്ടിച്ച തീശ്വരനെന്നെ നന്നായി.എന്നിട്ടതിൻ ബാക്കിയായ തെടുത്താവാം – ഒപ്പിച്ചതീ പ്രപഞ്ചത്തിനേയും “എന്ന കവിത യുണ്ടായത്….

Menu