തിരുവനന്തപുരം: കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ ( K-DISC ) ” യങ് ഇന്നോവേറ്റോർസ് പ്രോഗ്രാമിനുള്ള ” (YIP ) റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. “എക്കാലത്തും ലോകത്തെ വഴി തിരിച്ചു വിട്ടിട്ടുള്ള പ്രതിഭകൾ പഠന രംഗത്തു മികവ് തെളിയിച്ചവരാവില്ല . വലിയ വലിയ സംഭാവനകൾ ചെയ്ത ശാസ്ത്രജ്ഞൻമാർക്കും , കഴിവുകൾ തെളിയിച്ച സുപ്രസിദ്ധ വ്യക്തികൾക്കും അവരവരുടേതായ കഴിവുകളും വേറിട്ട ചിന്തകളും ആശയങ്ങളുമുള്ളവരായിരുന്നു.അത്തരം വേറിട്ട ചിന്തകൾ വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തി പിന്തുണ ഒരുക്കി സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്നം ആണ് “യങ് ഇന്നവേറ്റർസ് പ്രോഗ്രാമിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്
2018 ഇൽ തുടക്കം കുറിച്ച ഈ പദ്ധതി വിദ്യാർത്ഥികൾക്ക് നൂറു ശതമാനം പിന്തുണയും പ്രോത്സാഹനവും നൽകി വളരെ വിജയകരമായി മുൻപോട്ട് പോകുന്നു.3 വർഷം കാലാവധിയുള്ള ഈ പദ്ധതിയുടെ 2020 -2023 ഐഡിയ റെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഓൺലൈൻ വഴിയാണ് ഐഡിയ പ്രസന്റേഷനും സെമിനാറുകളും നടക്കുന്നത് . വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അതിലൂടെ അവരെ വാർത്തെടുക്കുവാനായി വേണ്ട നിർദ്ദേശങ്ങളും ,സ്കോളർഷിപ്പുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് YIP .12 മുതൽ 32 വരെ പ്രായ പരിധിയുള്ള സ്കൂൾ വിദ്യാർത്ഥികൾ മുതൽ ഗവേഷക വിദ്യാർത്ഥികൾക്ക് വരെ ഈ പദ്ധതിയിൽ പങ്കാളികൾ ആവാം .29 ജൂലൈ 2020 ആണ് അവസാന തീയ്യതി.
കൃഷി, മൃഗ സംരക്ഷണം,സഹായ സാങ്കേതിക വിദ്യ ,ബിസിനസ്സ് മോഡൽ ഇന്നോവേഷൻസ് ,കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണവും ,ആധുനിക വൈദ്യ സഹായങ്ങൾ ,ബയോ മെഡിക്കൽ ടെക്നോളജി , യുനാനി ,സിദ്ധ ,ആയുർവേദ,നാച്ചുറോപ്പതി , ഹോമിയോപതി , മാലിന്യ സംസ്ക്കരണം,കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ,പ്രായമായവർ നേരിടുന്ന പ്രശ്നങ്ങൾ,മൽസ്യ ബന്ധനമേഖല തുടങ്ങി 21 വിഷയങ്ങളാണ് ഇത്തവണ വിദ്യാർത്ഥികളുടെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്. റെജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ സമർപ്പിക്കുന്ന യോഗ്യമായ പ്രോജെക്റ്റുകൾക്ക് ആ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ സാമ്പത്തിക സഹായം YIP ഉറപ്പു നൽകുന്നു. “കുട്ടികളുടെ ഈ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ അവരോടൊപ്പം നമുക്കും യാത്രചെയ്യാം” . വിദ്യാർത്ഥികളെ ഈ പദ്ധതിയിൽ പങ്കാളികളാക്കാം വിശദംശങ്ങൾക്ക് https://yip.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.