Endz

ചങ്ങമ്പുഴ കൃഷ്ണപിള്ള/changanpuzha-krishnapilla

  • മലയാളഭാഷയിലെ മഹാകവികൾ എന്നറിയപ്പെടുന്നതിൽ ഒരാളായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ള.
  • 1911 ഒക്ടോബർ, 10ന് ഇടപ്പള്ളിയിൽ ജനിച്ചു.
  • കൃഷ്ണപിള്ളയുടെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത് ഇടപ്പള്ളി എം.എം. ബോയ്സ് സ്കൂളിലാണ്.
  • ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബർട്സ് സ്കൂൾ, എന്നിവിടങ്ങളിലാണ് അദ്ദേഹംതന്നെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
  • മലയാളത്തിലെ അതിപ്രശസ്തമായ “രമണൻ” എന്ന കൃതി കൃഷ്ണപിള്ളയുടെ സുഹൃത്തായിരുന്ന “ഇടപ്പള്ളി രാഘവ പിള്ളയുടെ” മരണത്തെ ആസ്പദമാക്കിയാണ് എഴുതിയത്.
  • എറണാകുളം മഹാരാജാസും, തിരുവനന്തപുരം ആർട്സ് കോളേജിലും പഠനം നടത്തി ബിരുദം പൂർത്തിയാക്കി. മഹാരാജാസിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് തന്നെ അദ്ദേഹം പ്രശസ്ത കവി ആയി തീർന്നു.
  • വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ “ശ്രീദേവിഅമ്മയെ” വിവാഹം കഴിച്ചു.
  • വിവാഹത്തിനുശേഷം മദിരാശിയിലെ ലോകോളേജിൽ ചേർന്നുവെങ്കിലും പഠനം പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി.
  • അതിനുശേഷമാണ് മംഗളോദയം മാസികയുടെ പത്രാധിപ സമിതിയിൽ അംഗമായി ജോലി ചെയ്തത്.
  • വാതരോഗവും, ക്ഷയരോഗവും പിടിപെട്ട കൃഷ്ണപിള്ള അധികനാൾ ജീവിച്ചില്ല.
  • 1948 ജൂൺ, 17 തൃശ്ശൂർ “മംഗളോദയം നഴ്സിങ്ങ് ഹോമിൽ” വച്ച് മുപ്പത്തിയേഴാം വയസിൽ മരണമടഞ്ഞു.

ചങ്ങമ്പുഴ കൃഷ്ണപിള്ള

ജനനം -1911 ഒക്ടോബർ,  10 
ജനന സ്ഥലം- ഇടപ്പള്ളി, എറണാകുളം
ദേശീയത -ഇന്ത്യൻ
തൂലികാനാമം- ചങ്ങമ്പുഴ
വിദ്യാഭ്യാസം - ഇടപ്പള്ളി എം.എം ബോയ്സ് സ്കൂൾ
             - ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ് മീഡിയം സ്കൂൾ
             - ആലുവ സെന്റ് മേരീസ് സ്കൂൾ
             - എറണാകുളം ഹൈ സ്കൂൾ
             - സെന്റ് ആൽബർട്ട് സ്കൂൾ
             - മഹാരാജാസ് കോളേജ്
             - ആർട്സ് കോളേജ്, തിരുവനന്തപുരം
ജീവിതപങ്കാളി - ശ്രീദേവി അമ്മ
പദ്യകൃതികൾ - കാവ്യനർ ത്തകി
              - രമണൻ
              - ഉദ്യാനലക്ഷ്മി
              - ദേവഗീത
              - ദിവ്യഗീതം
              - വാഴക്കു
              - മനസ്വിനി
മരണം- 1948 ജൂൺ, 17
മരണസ്ഥലം - തൃശ്ശൂർ(മംഗളോദയം നഴ്സിംഗ് ഹോം)

Your location comes from a variety of sources, (changanpuzha) puzha)krishnapilla)kavitha)mahakavi)edapalli)devageethawhich are used together to estimate where you are. You can update your location settings as you use Google services to get the search results you want and control your privacy in a way that’s right for you.

Menu