Endz

ജപ്പാന്‍റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ‌ഒരു നാഗസാക്കി ദിനം കൂടി (August 9)

ജപ്പാന്‍റെ കറുത്തദിനങ്ങളെ

വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട്

‌ഒരു നാഗസാക്കി ദിനം കൂടി (August 9)

രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു.

ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16-ാം നൂറ്റാണ്ടുമുതല്‍ 19-ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു. ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയല്‍ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.

ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് ‌ഒരു (നാഗസാക്കി ദിനം

നാഗസാക്കിയിലെ ജനങ്ങള്‍ അണുബോംബിന്‍റെ ഭീകരത ഏറ്റുവാങ്ങിയിട്ട് ഇന്നേക്ക് 73 വര്‍ഷം.1945 ഓഗസ്റ്റ് 9നാണ് നാഗസാക്കിയില്‍ അമേരിക്ക അണുബോംബിട്ടത്.പതിനായിരക്കണക്കിന് മനുഷ്യ ജീവനുകളാണ് നാഗസാക്കിയില്‍ പുഴുക്കളെപ്പോലെ പിടഞ്ഞു വീണത്. ഒരു നിമിഷം കൊണ്ട് നാഗസാക്കിയില്‍ പൊലിഞ്ഞത് 70000 മനുഷ്യ ജീവനുകള്‍. 73 വര്‍ഷം കഴിഞ്ഞിട്ടും അണുബോംബിന്‍റെ ബാക്കിപത്രമായി ഇന്നും ആയിരക്കണക്കിനാളുള്‍ വികലാംഗരായും മാരകരോഗങ്ങളെ വഹിച്ചും നാഗസാക്കിയില്‍ കഴിയുന്നു.

1945 ഓഗസ്റ്റ്‌ ഒന്‍പതിനാണ് നാഗസാക്കിയുടെ സ്വതേയുള്ള ശാന്തത ഭേദിച്ച് അമേരിക്കയുടെ ബോക്സ്കാര്‍ എന്ന കൊലയാളി വിമാനം ‘ഫാറ്റ്മാന്’‘ എന്ന പ്ലൂട്ടോണിയം ബോംബുമായി നാഗസാക്കിക്ക്‌ മുകളില്‍ പ്രത്യക്ഷപ്പെട്ടത്.

കൃത്യം 11.02 ന്‌ മനുഷ്യക്രൂരതയുടെ പൂര്‍ണ രൂപമായി അമേരിക്കയുടെ ബോക്സ്കാര്‍ വിമാനം നാഗസാക്കിക്കുമേല്‍ അണുബോംബ്‌ വര്‍ഷിച്ചു. അന്ന് തൊട്ട് ഇന്നോളം നാഗസാക്കി ലോകമനസാക്ഷിയുടെ നെഞ്ചില്‍ ഒരു നീറ്റലയി എരിയുന്നു.

ജപ്പാന്റെ കറുത്തദിനങ്ങളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു ഹിരോഷിമ നാഗസാക്കി ദിനം.ഓഗസ്റ്‍റ് ആറിനാണ്ഹിരോഷിമയിൽ ബോംബ് വാർഷിച്ചത്.ആഗസ്റ്റ് 9 ന് ആണ്‌ നാഗസാക്കിയെ രാക്ഷസത്തീനാളങ്ങല്‍ ആര്‍ത്തിയൊടെ വിഴുങ്ങിയത്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8:15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ നാന്ദി കുറിച്ച് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന് അണുബോംബ് വര്‍ഷിച്ചതിന്റെ ആ കറുത്ത ദിനത്തെ ലോകം ഇന്നും ഞെട്ടലോടെ ഓര്‍മ്മിക്കുന്നു.

1945 ആഗസ്ത് 6 തിങ്കളാഴ്ച രാവിലെ വടക്കൻ പസഫക്കിൽ നിന്ന് എനോഗളെ ബി 29 എന്ന അമേരിക്കന്‍ യുദ്ധ വിമാനം ചെകുത്താനേപ്പോലെ പറന്നുയര്‍ന്നു ഉളളിൽ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങി മൂന്നു മീറ്‍റർ നീളവും 4400 കിഗ്രാം ഭാരവുമുള്ള സര്‍വ്വസംഹാരിയായ ലിറ്റില്‍ ബോയ് എന്ന് മാരക വിഷവിത്തുമായി. ആ ചെകുത്താന്മാര്‍ 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്നെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു. പതിവുപോലെ ജനം മാര്‍ക്കറ്റുകളിലും ജോലിസ്ഥലത്തേക്കും പാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോളാണ് വ്യോമാക്രമണ ഭീഷണിയുടെ സൈറണ്‍ മുഴങ്ങിയത്. എല്ലവരും ട്രഞ്ചുകളില്‍ ഒളിച്ചു.

യുദ്ധവിമാനത്തിലെ ക്യാപ്റ്‍റൻ വില്യം എസ് പാർസൻ എന്ന സൈനികന്‍ ഹിരാഷിമ നഗരത്തിലെത്തിയപ്പോൾ ലിറ്‍റിൽ ബോയിയെ വേർപെടുത്തി. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു. ക്യാപ്റ്റന്‍ വില്ല്യം .S.പാര്‍സന്‍സിന്റെ കണക്കുകൂട്ടല്‍ പാളി. പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി.

എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു. എവിടെയും അഗ്നി ഗോളങ്ങള്‍. ആകാശത്തിന്റെ ഉയരങ്ങളിലേക്ക് വളര്‍ന്നു പന്തലിക്കുന്ന കൂണ്‍ മേഘങ്ങള്‍. കാതു തുളക്കുന്ന പൊട്ടിത്തെറിയുടെ ശബ്ദം.പച്ച മാംസം കരിഞ്ഞതിന്റെ മനം മടുപ്പിക്കുന്ന ഗന്ധം . സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നതിന്റെ ഹൃദയഭേദകമായ നിലവിളി. മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങള്‍. ശരീരമാസകലം പൊളളലേററ മനുഷ്യ രൂപങ്ങള്‍. .

അടങ്ങാത്ത യുദ്ധാർത്തി ആർത്തനാദത്തിന് വഴിവച്ചു. ലോകത്തിന്‍റെ തന്നെ ശ്വാസഗതി നിലച്ച നിമിഷങ്ങൾ. മരിച്ചുവീണത് ഒരുലക്ഷത്തിലേറെപ്പേർ. അണുവികിരണത്തിൽപ്പെട്ട് ജനിതക വൈകല്യങ്ങളിലേയ്ക്ക് മരിച്ചു വീണത് 2 ലക്ഷത്തോളം പേർ. യുദ്ധത്തിൽ അടിയറവു പറയാൻ തയ്യാറായ രാജ്യത്തിന്‍റെ മേലാണ് ഈ ചെയ്തി എന്നോർക്കണം. എന്നാല്‍ യുദ്ധക്കൊതി തലയ്ക്കുപിടിച്ച ചെകുത്താന്മാര്‍ക്ക് മതിയായിരുന്നില്ല. അവര്‍ മൂന്നു ദിവസത്തിന് ശേഷം ആഗസ്റ്റ് ഒന്‍പതിന് നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചു. ആദ്യ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അത്രയും തന്നെ ആളുകള്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു. അഗസ്റ്റ് 15ന് ജപ്പാന്‍ കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇതോടെ നാലുവര്‍ഷം നീണ്ടുനിന്ന രണ്ടാം ലോകമഹായുദ്ധത്തിന് വിരാമമായി.

Menu