Endz

ഡോ.ബി.ആര്‍ അംബേദ്‌കര്‍

  • ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പി ആണ് ഡോ.ഭീംറാവു അംബേദ്‌കര്‍.
  • താഴേക്കിടയിലുള്ള ജനങ്ങളുടെ ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ.
  • “മഹൗ” എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുന്നതിനും, ഹിന്ദു തൊട്ടുകൂടായ്മയ്മക്ക് എതിരെ പോരാടുന്നതിനും തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചു.
  • ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു (1990).
  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി ആയിരുന്നു ഡോ. ബി ആർ അംബേദ്കർ.
  • അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒരു ഭരണഘടനാ നിയമനിർമ്മാണ സഭ രൂപീകൃതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിർമാണത്തിനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.
  • 141- ദിവസംകൊണ്ട് ആദിരൂപം പൂർത്തിയാക്കി 1949 നിലവിൽ വന്ന ഭരണഘടന ഇതുവരെ 103 തവണ ഭേദഗതി ചെയ്തിട്ടുണ്ട്.
  • ഇന്ത്യയിലെ ദളിത് വിഭാഗക്കാരിൽ കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയാണ് ഡോ.ബി ആർ.അംബേദ്കർ
  • ന്യൂയോർക്കിൽ കൊളംബിയ സർവകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി അംബേദ്കർ നിയമബിരുദങ്ങളും സാമ്പത്തികശാസ്ത്രം എന്നിവയിൽ ഒന്നിൽ കൂടുതൽ ഡോക്ടറേറ്റും നേടി.


  ജീവിതരേഖ

  • മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാടി ഗ്രാമത്തിൽ “രാംജി മൗലോജി സാക്‌പാൽ അംബേദ്കറുടെയും ഭീമാ ബായിയുടെയും” മകനായി ഏപ്രിൽ 14-ന് ജനിച്ചു.
  • “ടപ്പോളി”എന്ന സ്ഥലത്താണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
  • അംബേദ്കറിന് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.
  • താഴ്ന്ന ജാതിക്കാരൻ ആയിരുന്നതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.
  • അച്ഛന്‍റെ രണ്ടാം വിവാഹത്തിനു ശേഷം അവർ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറുകയുണ്ടായി. മറാഠി സ്കൂളിലായിരുന്നു പിന്നീട് അംബേദ്കറുടെ പഠനം.
  • ഒരു ദളിതൻ ആയതു കാരണം സ്കൂൾ വിദ്യാഭ്യാസകാലത്ത് ക്ലാസ് മുറിയുടെ ഒരു മൂലയിൽ ഒരു ദളിതനായതു കാരണം സ്കൂൾ വിദ്യാഭ്യാസ കാലത്ത് അംബേദ്കർ ക്ലാസ് മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവന്ന ചാക്ക് വിരിച്ചായിരുന്നു ഇരുന്നിരുന്നത്.
  • അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം പഠിക്കാനുള്ള അവകാശമില്ലായിരുന്നു.
  • ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി അദ്ദേഹം പൂർത്തിയാക്കി മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിനു കഴിഞ്ഞത്. പതിനേഴാം വയസ്സിൽ ആണ് അദ്ദേഹം മെട്രിക്കുലേഷൻ ജയിച്ചത്. ഒൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന രമാഭായി അദ്ദേഹം വിവാഹം ചെയ്തു.
  • താഴ്ന്ന ജാതിക്കാരൻ ആയിരുന്നതിനാൽ പഠനം പൂർത്തിയാക്കിയ ശേഷം ആരും അദ്ദേഹത്തിന് ജോലി കൊടുത്തില്ല. അദ്ദേഹം ഇത് രാജാവിനോട് പറയുകയും “ബറോഡാ” രാജാവ് അദ്ദേഹത്തിന്റെ സൈന്യത്തിൽ ലെഫ്റ്റനന്റായി നിയമിക്കുകയും ചെയ്തു.
  • അച്ഛന്‍റെ മരണം അംബേദ്കറെ ഒരുപാട് തളർത്തി. അങ്ങനെ സൈന്യത്തിലെജോലി രാജിവച്ചു വളരെയധികം ദാരിദ്ര്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി ഒരു കാലയളവിൽ സമർത്ഥരായ വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ട് പഠിപ്പിക്കാൻ “ബറോഡാ” രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ ആ കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.
  • 1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അമേരിക്കയിൽ ലളിത ജീവിതം നയിച്ച് കഴിയുന്നത്ര പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
  • മാസ്റ്റർബിരുദത്തിന് ശേഷം വ്യവസ്ഥകളെ പറ്റി പഠിക്കുകയും ശേഷം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുകയും ചെയ്തു.
  • കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശേഷം പഠനം തുടർന്നു, ശേഷം 1916 ഒക്ടോബറിൽ “ലണ്ടനിൽ” എത്തിച്ചേർന്നു.
  • ദളിത് സമുദായത്തിന്‍റെ ശബ്ദമുയർത്താൻ 1927 അദ്ദേഹം സ്വന്തം പത്രം തുടങ്ങി “ബഹിഷ്കൃത് ഭാരതം” എന്നതായിരുന്നു പത്രത്തിന്‍റെ പേര്.
  • 1926-ൽ അദ്ദേഹം ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
  • 1927ൽ മഹദ് സത്യാഗ്രഹം നടത്തി.
  • 1936-ൽ അംബേദ്കർ “ഇൻഡിപെൻഡൻസ് ലേബർ പാർട്ടി” എന്ന പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
  • 1947ൽ ഭാരതത്തിന്റെ “ആദ്യ നിയമമന്ത്രിയായി”, ഭരണഘടന കമ്മിറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1956 ഒക്ടോബർ 14-ന് അംബേദ്കറും 300, 000 അനുയായികളും ബുദ്ധമതം
  • സ്വീകരിച്ചു.
  • 1956 ഡിസംബർ -6 ന് അംബേദ്കർ 55 മത്തെ വയസ്സിൽ അന്തരിച്ചു.

  ഡോ.ബി.ആര്‍ അംബേദ്‌കര്‍

പേര് - ഭീംറാവു അംബേദ്കർ 
ജനനം - 14,ഏപ്രിൽ 1891 ജനനസ്ഥലം-മഹൗ സെന്റൽ പ്രൊവിൻ ഭാരതം (ഇപ്പോൾ മധ്യപ്രദേശ്)
ജീവിതപങ്കാളി - രമാഭായി(1906-1935),സവിത അംബേദ്കർ(1948)
വിദ്യാഭ്യാസം - മുംബൈ സർവകലാശാല (ബി.എ)
             - കൊളംബിയ യൂണിവേഴ്സിറ്റി (എം.എ.പി.എച്‌.ഡി)
             - ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്
               (എം.എസ്സി. ഡി, ഡി.എസ്.സി)
            - ഗ്രേറ്റ് ഇൻ ബാരിസ്റ്റർ-അറ്റ്‌- ലോ
തൊഴിൽ - ജസ്റ്റിസ്
         - സാമ്പത്തികശാസ്ത്രജ്ഞൻ
         - രാഷ്ട്രീയക്കാരൻ
         - സാമൂഹികപ്രവർത്തകൻ
അവാർഡുകൾ - ഭാരതരത്നം
മരണം - 6,ഡിസംബർ,26(വയസ്സ്65)
മരണസ്ഥലം - ദില്ലി, ഇന്ത്യ
Menu