*
മെയ് 31 ലോക പുകയില വിരുദ്ധ ദിനം*
പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം നശിക്കുന്നവര്‍ക്ക് ലോകമരുളുന്ന മുന്നറിയിപ്പായി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.
pukayila virudha dinam/Loka pukayila virudha dinam
ആദ്യമായി പുകയില വിരുദ്ധദിനം ആചരിച്ചത് 1987 – ൽ ആയിരുന്നു. ലോകമൊട്ടാകെ വൻ പ്രചാരമുള്ള പുകയില ഉപയോഗിച്ച് പല തരത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ആണ് നിർമ്മിക്കപ്പെടുന്നത്.
ഒരു മിനുറ്റിൽ വിറ്റു പോകുന്ന 10 ദശലക്ഷംസിഗററ്റുകൾ തന്നെയാണ് പുകയിലയുടെ പ്രചാരത്തിന്റെ തെളിവ്. സിഗററ്റിനു പുറമേ ഗുട്ക, ബീഡി എന്നീ രൂപങ്ങളിലും ഇത് അവതരിക്കുന്നു. ഇത് ഉയര്ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചറിയാമെങ്കിലും ഇത് ഉപേക്ഷിക്കുവാൻ നമ്മുടെ സമൂഹത്തിനു സാധിക്കാറില്ല. ഈ സാഹചര്യത്തിൽ ഇങ്ങിനെയൊരു ദിനം കൊണ്ടാടുന്നതിന്റെ പ്രാധാന്യം വലുതാണ്.
ലോകമൊട്ടാകെയുള്ള ജനങ്ങളിൽ 1.1 ബില്ല്യൻ ആളുകളാണ് പുകവലിക്കുന്നത്. ഓരോ എട്ടു സെക്കൻഡിലും ഒരാൾ വീതം ഇത് മൂലമുള്ള രോഗങ്ങൾ ബാധിച്ചു മരിക്കുന്നു. ഈ വിധത്തിൽ പോയാൽ 2025 ആകുമ്പോഴേക്കും 1.6 ബില്ല്യൻ ആയി ഇത് വർദ്ധിക്കും. കഴിയുന്നത്ര പുകയില ഉപയോഗം കുറച്ചിലെങ്കിൽ മനുഷ്യരാശിയുടെ നില നിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ ഉള്ള പ്രശ്നങ്ങളിൽ ഒന്നായി ഇത് തീരുമെന്ന കാര്യത്തിൽ തർക്കമില്ല.