കുട്ടികളുടെ ശാരീരിക,മാനസികമായ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ അവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന ഒരു സാമൂഹിക വിപത്താണ് ബാലവേല.
കുട്ടികളെക്കൊണ്ട് തോഴിലെടുപ്പിക്കുന്നതിനു പിന്നിലെ ദോഷങ്ങളെക്കുറിച്ച് സമൂഹത്തെ മനസിലാക്കിക്കൊടുക്കുന്നതിനാണ് 2002 മുതല്‍ അന്താരഷ്ട്ര തൊഴില്‍ സംഘടന [ILO] ജൂണ്‍-12 ബാലവേല വിരുദ്ധദിനമായി ആചരിക്കുന്നത്.
എന്താണ് ബാലവേല
കുട്ടികള്‍ ചെയ്യുന്ന എല്ലാ ജോലികളും ബാലവേലയായി കാണരുത്.കുട്ടികള്‍ ചെയ്യുന്ന ആരോഗ്യത്തെ ബാധിക്കാത്ത കഠിന ജോലി അല്ലാത്ത വ്യക്തിഗത വികസനത്തെയും ബാധിക്കാത്ത അവരുടെ സ്കൂള്‍ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താത്ത ജോലിയില്‍ പങ്കെടുക്കുന്നത് ഒരിക്കലും ബാലവേലയായി കണക്കാക്കാന്‍ പറ്റില്ല.
വീടിനു ചുറ്റും മാതാപിതാക്കളെ സഹായിക്കുന്നതും ഒരു കുടുംമ്പ ബിസ്സ്നസ്സില്‍ സഹായിക്കുന്നതും അവധികാലങ്ങളില്‍ പോക്കറ്റ് സമ്പാദിക്കുന്നതുമെല്ലാം കുട്ടികളുടെ വികസനത്തിനും അവരുടെ കുടുംമ്പ ക്ഷേമത്തിനും കാരണമാകുന്നു.അതോടൊപ്പം അതിലൂടെ അവരുടെ കഴിവ് വികസിപ്പിക്കുന്നതിനും,ജീവിതത്തിലെ പാഠങ്ങള്‍ പഠിക്കുവാനും സാധിക്കുന്നു.
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെടുത്തി അവർക്കുള്ളിലുള്ള ചെറിയ ചെറിയ കഴിവുകൾ വളരാൻ അനുവദിക്കാതെ അവർക്ക് കഠിനമായതും ആരോഗ്യനില വഷളാകുന്നതുമായ ജോലി ചെയ്യിക്കുന്നകുതിനെയാണ് ബാലവേല എന്ന് പറയുന്നത്.
കുട്ടികളെ ശാരീരികമായും, മാനസികമായും, ലൈംഗികമായും ദുരുപയോഗത്തിന് വിധേയമാക്കുക അപകടകരമായ യന്ത്രങ്ങളുടെ പണികൾ ഏൽപ്പിക്കുക ദീർഘനേരം ജോലിചെയ്യിക്കുക രാത്രിയിൽ ജോലി ചെയ്യുക ഇവയൊക്കെയാണ് ബാലവേലയിൽ ഉൾപ്പെടുന്നത്.
കേരളത്തിലാണ് ഏറ്റവും കുറവ് ബാലവേല കണക്കാക്കപ്പെട്ടിട്ടുള്ളത് എന്ന് ആശ്വസിക്കാമെങ്കിലും ഹോട്ടലുകൾ, റോഡ് നിർമാണം, കെട്ടിട നിർമ്മാണം തുടങ്ങിയ തൊഴിൽ മേഘലയിലേക്കു അന്യസംസ്ഥാനങ്ങളിൽ നിന്ന് കുടുമ്പത്തോടൊപ്പം ജോലി ചെയ്യാൻ വരുന്നവരുടെ കൂട്ടത്തിൽ കുട്ടികളുമുണ്ട്.
ബാലവേലയ്ക്ക് പിന്നിൽ
കുടുംബങ്ങളുടെ തകർച്ച, ദാരിദ്ര്യം, പട്ടിണി, നിരക്ഷരത തുടങ്ങിയവയാണ് ബാലവേല വർദ്ധിക്കുവാനുള്ള കാരണം.
രക്ഷിതാക്കളുടെ നിർബന്ധപ്രകാരമാണ് 65% കുട്ടികളും തൊഴിലെടുക്കുന്നത്. ഇങ്ങനെ തൊഴിലെടുക്കുന്നതിൽ നിന്നും ലഭിക്കുന്ന പണം മിക്ക കുട്ടികളും രക്ഷിതാക്കളെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിൽ ബാലവേല ചെയ്യുന്ന കുട്ടികളിൽ 75% കുട്ടികളും സ്കൂളിൽ പോകുന്നില്ല ബാലവേല മൂലം സ്കൂളിൽ നിന്ന് ഒരുപാട് കുട്ടികൾ പഠനം ഉപേക്ഷിച്ചു ജോലിയിലേക്ക് ഇറങ്ങുകയാണ്.
ശിക്ഷകൾ
1986 ഡിസംബർ-23നാണ് ബാലവേല നിരോധിത നിയമം ഇന്ത്യയിൽ നിലവിൽ വന്നത്.അത് പ്രകാരം കുട്ടികളെ തൊഴിലെടുപ്പിക്കുന്നത് കുറ്റകരമാണ്.
ബാലനീതി നിയമപ്രകാരം കുട്ടികളെ വിദ്യാഭ്യാസത്തിനായി സ്കൂളിൽ അയക്കാതെ അവരെക്കൊണ്ട് കഠിനമായ ജോലി ചെയ്യിക്കുന്നതും അതിലൂടെ അവരുടെ വരുമാനം തട്ടിയെടുക്കുന്നതുമെല്ലാം അഞ്ചുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കുട്ടികളുടെ ശരീരത്തിലെ അവയവങ്ങൾ എടുത്തുമാറ്റി അവരെ ഭിക്ഷാടനത്തിന് അയക്കുന്നവർക്കും ഇതേ ശിക്ഷ തന്നെയാണ് ലഭിക്കുന്നത്.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ കടത്തിവിടുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്നവർക്കു ള്ള ശിക്ഷ 7 വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയുമാണ്.
കുട്ടികളെ ശാരീരിക-മാനസിക പീഡനങ്ങൾക്ക് വിധേയമാക്കുന്ന പ്രവർത്തികൾക്ക് ഉപയോഗിക്കുന്ന രക്ഷിതാക്കൾക്ക് 3 വർഷം വരെ ജയിലിൽ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ഈടാക്കുന്നതാണ്.
തടയാം ബാലവേല
കുട്ടികളുടെ മനുഷ്യാവകാശം ലഘിക്കുന്ന ബാലവേല പൂർണമായും ഇല്ലാതാക്കുന്നതിന് ചിലർ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ബാലവേല തടയുന്നതിന് കുടുംബത്തിലെ ദാരിദ്ര്യം, പട്ടിണി, നിരക്ഷരത എന്നിവ ഇല്ലാതാക്കുക കുടുംബത്തിൽ പട്ടിണി മാറ്റാൻ വേണ്ടി ജോലി ചെയ്യാൻ ഇറങ്ങുന്ന കുട്ടികൾ പട്ടിണി ഇല്ലാതായാൽ പിന്നെ ജോലിക്ക് പോകുന്നത് അവസാനിപ്പിക്കും.
ബാലവേല വിരുദ്ധ സ്ക്വാർഡുകൾ രൂപവത്കരിച്ചു പ്രവർത്തനം നടപ്പാക്കുക.
ബാലവേലയിൽ നിന്നും കുട്ടികളെ മോചിപ്പിച്ചാൽ മാത്രം പോരാ അവർക്ക് വേണ്ട വിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പുവരുത്തുകയും വേണം.
ബാലവേലക്കെതിരെ തൊഴിലാളി സംഘടനകൾ ശക്തിപ്പെടുത്തുക. അതുപോലെതന്നെ കുട്ടികൾക്കിടയിൽ ബാലവേലക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകൾ നടപ്പിലാക്കുക.
"ബലി കൊടുക്കരുത് ബാല്യം" നമുക്ക് ഇത് പ്രാവര്‍ത്തികമാക്കാം"