അമേരിക്കൻ ഗായകനും, ഗാനരചയിതാവും, സംഗീത സംവിധായകനും, അഭിനേതാവും, നർത്തകനും ആണ് മൈക്കൽ ജാക്സൺ.
“മൈക്കൽ ജോസഫ് ജാക്സൺ” ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു.
പോപ്പ് രാജാവ് എന്നറിയപ്പെടുന്ന ഇദ്ദേഹം ലോകത്തെ ഏറ്റവും കൂടുതൽ ആളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.
ജീവിത രീതി
ജാക്സൺ കുടുംബത്തിലെ 8 മനായി ജനിച്ചു. സഹോദരങ്ങളോടൊപ്പം 1960 കളുടെ പകുതിയിൽ “ദ ജാക്സൺ 5″എന്ന ബാൻഡുമായി സംഗീത ജീവിതം ആരംഭിച്ചു.
1970-കളിൽ അദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി. എന്നാൽ 1971 കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീതരംഗത്തെ ഒരു പ്രധാന ഘടകമായി മാറി.
തുടക്കക്കാരായിരുന്ന എം. ടി. വി ചാനലിന്റെ വളർച്ചയ്ക്ക് കാരണമായത് ജാക്സൺന്റെ “ബീറ്റ് ഇറ്റ്, ബില്ലി ജിൻ, ത്രില്ലർ, എന്നീ ഗാനങ്ങളുടെ വീഡിയോ പുറത്തിറങ്ങിയതിലൂടെയാണ്.
ഇദ്ദേഹത്തിന്റെ 4 സോളോ സ്റ്റുഡിയോ ആൽബങ്ങളിൽ ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഉൾപ്പെടുന്നവയാണ്, “ഓഫ് ദി വാൾ (1978) ബാഡ് (1987) ഡെയിഞ്ചറസ് (1991) ഹിസ്റ്ററി (1995)”.
“മ്യൂസിക് പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റെയും” ലോകത്തുനിന്ന് “ഡാൻസ് ഹോൾ ഓഫ് ഫ്രെയിമിലേക്ക്” തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം.
അദ്ദേഹത്തിന്റെ പാട്ടുകളുടെ ഏകദേശം 100 കോടി കോപ്പികൾ ലോകമാകെ വിറ്റഴിച്ചിട്ടുണ്ട്.
500 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനത്തിന് ചെലവഴിച്ചത് കൊണ്ട് തന്നെ ഇദ്ദേഹത്തെ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ്പ് താരമെന്ന നിലയിൽ “ഗിന്നസ് ബുക്കിൽ” എത്തിച്ചിട്ടുണ്ട്.
2009 ജൂൺ 25ന് “പ്രൊപ്പ ഫോൾ, ലോറാസെപാം” മുതലായ മയക്കു മരുന്നുകളുടെ അമിതമായ ഉപയോഗം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ജാക്സൺന്റെ മരണം.
മൈക്കൽ ജാക്സൺ
പേര് -മൈക്കൽ ജോസഫ് ജാക്സൺ ജനനത്തീയതി -29 ഓഗസ്റ്റ് 1958 ജനനസ്ഥലം - ഗാരി,ഇന്ത്യാന,അമേരിക്ക ജീവിതപങ്കാളി - ലിസ മേരി പ്രെസ്‌ലി (1994-1996) - ഡെബ്ബി റോ (1996-1999) തൊഴിൽ - ഗായകൻ - ഗാനരചയിതാവ് - നർത്തകൻ - നടൻ - സംഗീതസംവിധായകൻ - ബിസിനസുകാരൻ - ജീവകാരുണ്യ പ്രവർത്തകൻ അവാർഡുകൾ - അമേരിക്കൻ സംഗീത അവാർഡുകൾ - ബിൽബോർഡ് സംഗീത അവാർഡുകൾ - ഗോൾഡൻ ഗ്ലോബ്സ് -രാഷ്ട്രപതി അവാർഡ് - ലോകസംഗീത അവാർഡുകൾ മരണം - 25 ജൂൺ 2009 [പ്രായം 50] മരണസ്ഥലം - ലോസ് ആഞ്ചലെസ്,കാലിഫോർണിയ,അമേരിക്ക ശവകുടീരം - കാലിഫോർണിയ,അമേരിക്ക