എല്ലാ വര്‍ഷവും ഫെബ്രുവരി 4, ലോക അര്‍ബുദ ദിനമായി ആചരിക്കപ്പെടുന്നു. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തി, അര്‍ബുദരോഗം മുന്‍കൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലെക്കുമായാണ് അര്‍ബുദ ദിനാചരണം.
ഇതിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ‘ ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗൈന്സ്റ്റു കാന്‍സര്‍'(The International Union Against Cancer : UICC) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
രണ്ടായിരാമാണ്ടിലെ പാരിസ് ചാര്‍ട്ടറിലെ ആഹ്വാനമനുസ്സരിച്ച്, ‘ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗൈന്സ്റ്റു കാന്‍സര്‍’, 2005 ല്‍, ലോക അര്‍ബുദവിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. എല്ലാ തുടര്‍ വര്‍ഷങ്ങളിലെയും ഫെബ്രുവരി നാല് ലോക അര്‍ബുദദിനമായി തെരഞ്ഞെടുത്തത് പാരിസ് ചാര്‍ട്ടര്‍ ആണ്.
2006 മുതല്‍ ലോക അര്‍ബുദദിന പ്രവര്‍ത്തനങ്ങള്‍, വിവധ പങ്കാളികള്‍, ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി , മറ്റു അന്തര്‍ദേശീയ സംഘടനകള്‍ എന്നിവയുമായി ഒത്തുചേര്‍ന്നു ഏകോപിപ്പിക്കുന്നത്, ദി ഇന്റര്‍നാഷണല്‍ യുണിയന്‍ എഗൈന്സ്റ്റു കാന്‍സര്‍ ആണ്.
- പുകവിമുക്ത പരിസ്സരം കുട്ടികള്‍ക്ക് നല്‍കുക
- ശാരീരികമായി പ്രവര്‍ത്തനനിരതനായി, സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി അമിതവണ്ണം ഒഴിവാക്കുക.
- കരളിലും ഗര്‍ഭാശയത്തിലും അര്‍ബുദം ഉണ്ടാക്കുന്ന വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക.
- അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങള്‍ പാലിച്ച് നാല്‍പ്പതു ശതമാനം അര്‍ബുദങ്ങളും തടയാം.