എന്ത് കൊണ്ട് ലോക പുസ്തക ദിനം?
സ്പെയിൻകാരുടെ പുസ്തക പ്രേമത്തിൽ ആവേശം ഉൾക്കൊണ്ടാണ് യുനെസ്കോ ഏപ്രിൽ 23ന് പുസ്തകദിനാചരണത്തിന് തുടക്കമിടുകയായിരുന്നു. 1616 ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ ഷേക്‌സ്പിയറിന്റെ ജനനവും മരണവും. അത് കൊണ്ട് തന്നെയാണ് ഈ ദിനത്തിൽ ലോക പുസ്തക ദിനം ആചരിക്കാൻ തുടങ്ങിയത്
പുസ്തക പ്രേമികൾക്കായൊരു ദിനമാണ് ഏപ്രിൽ 23 ലോക പുസ്തക ദിനം. എന്നാൽ ഇതിന് പിന്നിലൊരു കഥയുണ്ട്. ആദ്യം തന്നെ ഏപ്രിൽ 23 പുസ്തക ദിനമായിട്ട് ആയിരുന്നില്ല ആചരിച്ചിരുന്നത്. ഏപ്രിൽ 23 സ്പെയിൻകാർക്ക് റോസാപ്പൂ ദിനമായിരുന്നു. റോസാപ്പൂ ദിനത്തിൽ പരസ്പരം റോസാപ്പൂക്കൾ കൈമാറിയിട്ടായിരുന്നു എല്ലാവരും ആഘോഷിച്ചിരുന്നത്. എന്നാൽ 1616 ഏപ്രില്‍ 23ന് വിഖ്യാത സ്പാനിഷ് എഴുത്തുകാരന്‍ മിഗ്വല്‍ഡി സെര്‍വാന്റസിന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സ്മരണാര്‍ഥം അവര്‍ റോസാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറാന്‍ തുടങ്ങി എന്നാണ് പറയപ്പെടുന്നത്.
#WorldBookDay