“സച്ചിൻ രമേഷ് തെൻഡുൽക്കർ അഥവാ സച്ചിൻ തെൻഡുൽക്കർ” ഇന്ത്യയിൽനിന്നുള്ള മുൻ ക്രിക്കറ്റ് താരവും ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളുമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.
ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി “ഖേൽരത്ന” അവാർഡ് ആദ്യമായി നേടിയ ക്രിക്കറ്റ് കളിക്കാരനും സച്ചിൻ ആണ്.
ഇന്ത്യൻ പാർലമെന്റിൽ രാജ്യസഭാ അംഗവുമാണ്, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സജീവ് കായിക താരവുമാണ് സച്ചിൻ.
ഭാരതരത്നം ലഭിക്കുന്ന ആദ്യ കായിക താരവും ഭാരതരത്നം ലഭിച്ച വരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.
ജീവിത രീതി
മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് സച്ചിൻ ജനിച്ചത്.
പ്രാഥമിക വിദ്യാഭ്യാസം “ശാരദാശ്രമം വിദ്യാമന്ദിർ”ഇൽ ആയിരുന്നു. അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ തന്റെ കോച് ആയിരുന്ന “രാമാകാന്ദ് അചരേക്കറിൽ” നിന്ന് സച്ചിൻ പഠിച്ചത്.
തന്‍റെ സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ സച്ചിൻ എം.ആർ.എഫ് പേസ് അക്കാദമിയിൽ പേസ് ബൗളിങ്ങിൽ പരിശീലനത്തിന് ചേർന്നു, പക്ഷേ അവിടുത്തെ പരിശീലകനായിരുന്ന “ടെന്നീസ് ലില്ലി”സച്ചിനോട് ബാറ്റിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
14- വയസ്സിൽ ആഭ്യന്തര ക്രിക്കട്ടിൽ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു.
1989-ൽ തന്‍റെ പതിനാറാമത്തെ വയസ്സിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.
1995-ൽ സച്ചിൻ ഗുജറാത്ത് വ്യവസായി ആയിരുന്ന ആനന്ദ് മേത്ത യുടെ മകൾ “അഞ്ജലി” എന്ന ശിശുരോഗ വിദഗ്ധയെ വിവാഹം ചെയ്തു.
2008 ലെ ഇന്ത്യയിലെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നേടുന്ന ആദ്യത്തെ കായിക താരമെന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം സച്ചിൻ പങ്കിട്ടു.
2009 നവംബർ, 5ന് ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ, ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മത്സരത്തിൽ 17 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരമെന്ന ബഹുമതി സച്ചിൻ നേടി.
2011-ൽ സച്ചിൻ ലോകകപ്പിൽ 2000 റൺസെടുക്കുന്ന ആദ്യ ബാറ്റ്സ്മാനായി.
2012 മാർച്ച് 16ന് “ധാക്കയിലെ, മിർപൂരിൽ” ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിന മത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം സെഞ്ച്വറി തികച്ചത്.
ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.
2013 നവംബറിൽ മുംബൈയിലെ “വാംഖഡെ സ്റ്റേഡിയത്തിൽ” “വെസ്റ്റ് ഇൻഡീസും” ആയി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
2013 മെയ്, 27 ആം തീയതി ഐ.പി.എൽ ആറാം സീസൺ കിരീടം മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ ശേഷം സച്ചിൻ ഐ.പി.എല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
സച്ചിൻ തെൻഡുൽക്കർ
പേര് - സച്ചിന്‍ രമേഷ് സച്ചിൻ ജനനത്തീയതി - 24 ഏപ്രിൽ,1973 (വയസ്സ്47) ജനനസ്ഥലം - ബോംബെ, മഹാരാഷ്ട്ര, ഇന്ത്യ വിളിപ്പേര് - ലിറ്റിൽ മാസ്റ്റർ - മാസ്റ്റർ ബ്ലാസ്റ്റർ വിദ്യാഭ്യാസം - ശാരദാശ്രമം വിദ്യാമന്ദിർ അവാർഡ് - അർജുൻ അവാർഡ് (1994) - വിഡ്സൺ ക്രിക്കറ്റർ ഓഫ് ദ ഇയർ (1997) - രാജീവ് ഗാന്ധി ഖേൽരത്ന (1997-98) - പത്മശ്രീ (1999) - മഹാരാഷ്ട്ര ഭൂഷൺ അവാർഡ് (2001) - പത്മവിഭൂഷൻ (2008) - ഭാരത് രത്ന 2014