കടലില്‍ വന്‍തോതില്‍ സ്ഥാന ചലനം സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന ഭീകരമായ തിരമാലകളെയാണ് “സുനാമി” എന്ന് വിളിക്കുന്നത്.
ഭൂമികുലുക്കം വന്‍തോതിലുള്ള സമുദ്രാന്തര്‍ ചലനങ്ങള്‍ അഗ്നിപര്‍വ്വത സ്ഫോടനം ഉല്‍ക്കാപതനം തുടങ്ങിയവ സുനാമി സൃഷ്ട്ടിക്കാന്‍ കഴിവുള്ള കാരണങ്ങളാണ് .
ഗ്രീക്ക് ചരിത്രകാരനായ തൂസിഡൈസാണ് ആദ്യമായി സുനാമിയെ സമുദ്രാന്തര്‍ ഭൂകമ്പങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
“സുനാമി” എന്നവാക്ക് ജപ്പാന്‍ ഭാഷയില്‍ നിന്നും ഉടലെടുത്തതാണ്.ജപ്പാന്‍ ഭാഷയില്‍ “സും” എന്നാല്‍ “തുറമുഖം” എന്നും “നാമി” എന്നാല്‍ “തിര” എന്നുമാണ് അര്‍ത്ഥം.ഈ രണ്ട് വാക്കുകള്‍ കൂടി ചേര്‍ന്നാതാ`ണ് സുനാമി
സമുദ്രത്തിന്‍റെ അടിത്തട്ട് പെട്ടെന്ന് ചലിക്കുകയും സമുദ്രജലത്തെ ശക്തമായി തള്ളുകയോ വലിക്കുകയോ ചെയ്യുമ്പോൾ സുനാമിത്തിരകൾ ഉണ്ടാകുന്നു.
സമുദ്രത്തിനടിയിൽ ഒരു വലിയ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത് മൂലവും സുനാമി ഉണ്ടാകുന്നു.
സുനാമിയെ ഭീകരമായ ഒരു തിര എന്ന് പറയാൻ പറ്റില്ല, പകരം തുടർച്ചയായി സമുദ്ര ഗതിയിലുള്ള വേലിയേറ്റം എന്നാണ് പറയുക.
സുനമിയിലൂടെ ഉണ്ടായ നാശ നഷ്ട്ടങ്ങള്‍
ഇന്തോനേഷ്യ,ഇന്ത്യ,ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടരലക്ഷം ആളുകളെയാണ് സുനാമി മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയത്.
സുനാമിത്തിരകള്‍ തകര്‍ത്ത തീരങ്ങളെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നങ്ങള്‍ വേണ്ടി വന്നു.
ലോകം ക്രിസ്മസ് ആക്ഹോഷങ്ങളില്‍ നിറഞ്ഞ് നില്‍ക്കവേയാണ് കടലിനടുത്തുണ്ടായ ഭൂകമ്പം ചരിത്രത്തെ മാറ്റി മറിച്ചത്.
2004 ഡിസംബര്‍-26 7.30 നാണ് മരണ തിരമാലകള്‍ക്ക് രൂപം കൊടുത്ത ഭൂചലനം ഉണ്ടായത്.
ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ 100 അടി വരെ ഉയരത്തില്‍ പൊങ്ങിയ തിരമാലകള്‍ 15 രാജ്യാങ്ങളുടെ തീരങ്ങളെയാണ് മുക്കിയത്.
തമിഴ്നാട്ടില്‍ മാത്രം 7000 പേര്‍ മരണമടഞ്ഞു കേരളത്തില്‍ 236 പേര്‍ക്ക് ജീവന്‍ നഷ്ട്ടമായി.
ഏറ്റവും കൂടുതല്‍ നാഷനഷ്ട്ടം ഉണ്ടായതു കേരളത്തിലെ ആലപ്പുഴ,കോട്ടയം ജില്ലകളിലാണ്.
“അമേരിക്കന്‍ ജിയോളജിക്കള്ല്‍ സുര്‍വേയുടെ” കണക്കു പ്രകാരം ഹിരോഷിമയില്‍ ഉപയോഗിച്ചത് പോലുള്ള 23,000 അണുബോംബുകള്‍ പോട്ടിയാലുണ്ടാകുന്നത്ര ഊര്‍ജ്ജമാണ് ഭൂ-ചലനത്തെതുടര്‍ന്ന് പുറത്ത് വന്നത്.
സുനാമിയുടെ തീവ്രത ഏറ്റവുമതികം ഏറ്റുവാങ്ങേണ്ടി വന്നത് ഇന്തോനെഷ്യക്കായിരുന്നു.16,7000 പേര്‍ മരിച്ചെന്നും അഞ്ചു ലക്ഷത്തിലതികം വീടുകള്‍ തകര്‍ന്നെന്നുമാണ് കണക്ക്.