Endz

Heart

മനുഷ്യശരീരത്തിലെ ആന്തരികാവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയാണ്‌ ഈ അവയവത്തിന്റെ പ്രധാന ധർമ്മം. മാംസപേശികൾ കൊണ്ട് ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ അവയവം മനോനിയന്ത്രണത്തിന്റെ പരിധിക്ക് പുറത്താണ്‌. ഓരോ മിനിറ്റിലും പുരുഷന്മാർക്ക് 70-72 തവണയും സ്ത്രീകൾക്ക് 78-82 തവണയും1 സ്പന്ദിക്കേണ്ടിയിരിക്കുന്ന ഈ അവയവത്തെ പണ്ട് കാലങ്ങളിൽ മനസ്സിന്റെ മൂലസ്ഥാനമെന്ന് കല്പിച്ചിരുന്നു. ഇന്നും സ്നേഹത്തിന്റെ പ്രതീകമായി ഹൃദയത്തെയാണ്‌ കണക്കാക്കുന്നത്. കുഞ്ഞുങ്ങളിൽ ഹൃദയം ഏകദേശം 130 പ്രാവശ്യവും സ്പന്ദിക്കുന്നുണ്ട്. ഓരോ സ്പന്ദനത്തിലും 72 മില്ലീലിറ്റർ രക്തം പമ്പുചെയ്യുന്നു. അതായത് 1 മിനിറ്റിൽ ഏകദേശം 5 ലിറ്റർ. ശരാശരി 9800 ലിറ്റർ മുതൽ 12600 ലിറ്റർ വരെ രക്തം ഓരോ ദിവസവും ഹൃദയം പമ്പ് ചെയ്യുന്നു. [2]മനുഷ്യനു പുറമേ മൃഗങ്ങളിലും ആർത്രോപോഡ, മൊള്ളുസ്ക തുടങ്ങിയ വർഗ്ഗങ്ങളിലും സമാനമായ ഹൃദയമാണ്‌ ഉള്ളത്.

heart

Menu