- ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഹിന്ദു സമൂഹത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ദീപാവലി.
- ദീപങ്ങളുടെ ആഘോഷമായി ദീപാവലിയെ കണക്കാക്കുന്നു.
- ജനങ്ങള്‍ അവരവരുടെ വീടുകളില്‍ മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കി ഈ ഉത്സവം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു.
- ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.
- ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഇത് സാധാരണയായി ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെ തീയ്യതിക്കുള്ളില്‍ വരുന്നു.
- രാജ്യത്തെ ഈ പ്രധാന ആഘോഷത്തിന് പല ഐതിഹ്യ കഥകളുടെ പിന്‍ബലം കൂടിയുണ്ട്.
ദീപാവലിയുടെ പ്രാധാന്യം
- ‘ദീപങ്ങളുടെ നിര’ എന്ന അര്‍ത്ഥമുള്ള സംസ്കൃത പദത്തില്‍ നിന്നാണ് ‘ദീപാവലി’ എന്ന വാക്ക് ഉത്ഭവിച്ചത്.
- അതിനാല്‍, ആളുകള്‍ അവരുടെ വീട് പ്രകാശിപ്പിക്കുന്നതിന് വിളക്കുകള്‍ തെളിയിക്കുന്നു.
- സ്കന്ദപുരാണമനുസരിച്ച്, മണ്‍ചിരാതുകള്‍ സൂര്യനെ പ്രതീകപ്പെടുത്തുന്നു,ഇത് പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രപഞ്ച ദാതാവിനെ കണക്കാക്കുന്നു.
ഐതിഹ്യങ്ങള്‍
1)നരകാസുര വധം
- കിഴക്കേ ഇന്ത്യയിലെ ആളുകള്‍ ദീപാവലിയെ ദുര്‍ഗാദേവിയുമായും അവരുടെ കാളി അവതാരവുമായും ബന്ധപ്പെടുത്തുന്നു.
- ബംഗാളില്‍ ദീപാവലി ആഘോഷം കാളീപൂജാ ചടങ്ങുകളോടെ നടത്തുന്നു.
- അതേസമയം ഉത്തരേന്ത്യയിലെ ബ്രജ് പ്രദേശത്തുള്ള ആളുകള്‍ ശ്രീകൃഷ്ണന് നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു.
2)ശ്രീരാമന്റെ മടങ്ങിവരവ്
- ഹിന്ദു ഇതിഹാസമായ രാമായണമനുസരിച്ച്, 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്, സീതാദേവി, ലക്ഷ്മണന്, ഹനുമാന് എന്നിവര്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി.
- തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
- അയോദ്ധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി തെരുവുകള്‍ മുഴുവന്‍ മണ്‍വിളക്കുകള്‍ കത്തിച്ച് വഴിതെളിച്ചു.
- ആ ഓര്‍മ്മ പുതുക്കലിന്റെ ദിനമായാണ് ദീപാവലി കൊണ്ടാടുന്നതെന്നാണ് ഒരു വിശ്വാസം.
3)ലക്ഷ്മി ദേവിയുടെ ജന്മദിനം
- സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവി സമുദ്രത്തിന്റെ ആഴത്തില്‍ നിന്ന് ദീപാവലി നാളിലാണ് അവതാരമെടുത്തതെന്ന് പറയപ്പെടുന്നു.
- കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലായിരുന്നു ഇത്.
- അതേ രാത്രിയിലാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചത്.
- ഈ സംഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായി വിളക്കുകള്‍ കത്തിച്ച് ആഘോഷിച്ചു.
- അതിനാല്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപാവലി ഉത്സവ വേളയില്‍ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്ന പാരമ്പര്യം ഉടലെടുത്തുവെന്ന് പറയപ്പെടുന്നു.
4)പാണ്ഡവരുടെ മടങ്ങിവരവ്
- ‘മഹാഭാരതം’ അനുസരിച്ച് പന്ത്രണ്ടുവര്‍ഷത്തെ നാടുകടത്തലിനു ശേഷം പഞ്ചപാണ്ഡവന്മാര് സ്വന്തം ദേശമായ ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തിയ നാളായി ദീപാവലിയെ കണക്കാക്കുന്നു.
- ഇത് ആഘോഷമാക്കി നാട്ടുകാര്‍ എല്ലായിടത്തും ശോഭയുള്ള മണ്‍ചിരാതുകള്‍ തെളിച്ചുവെന്ന് പറയപ്പെടുന്നു.
5)ജൈനമതത്തിലും പ്രാധാന്യം
- ജൈനമതത്തിലെ ഇരുപത്തിനാലാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനുമാണ് വര്‍ധമാന മഹാവീരന്.
- വര്‍ധമന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന് ജൈനര്‍ വിശ്വസിക്കുന്നു.
- ബി.സി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
- ജൈനമതക്കാര്‍ക്ക് ദീപാവലി ആഘോഷങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരു കാരണം കൂടിയാണിത്.
6)വിളവെടുപ്പ് ഉത്സവം
- പലയിടങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു.
- ഇന്ത്യയില്‍ സമ്പന്നമായ നെല്‍കൃഷി അതിന്റെ ഫലം നല്കുന്ന നാളുകളായി ഇതിനെ കണക്കാക്കുന്നു.
- നെല്‍കൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി.
- സമ്പത്തിന്റെ നാഥനായി ആരാധിക്കപ്പെടുന്ന കുബേരനെയും ദീപാവലി നാളില്‍ ആരാധിക്കുന്നു.
ആഘോഷങ്ങൾ
- അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുണ്ട്.
1)ധന ത്രയോദശി
- ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്.
- ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു.
2)നരക ചതുർദശി
- ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി.
- നരകാസുരനെ വധിച്ച ശ്രീ കൃഷ്ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്.
3)ലക്ഷ്മി പൂജ
- ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ.
- അന്നേ ദിവസം ഗണപതി,ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
- ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്.
4)ബലി പ്രതിപദ
- വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം.
- ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്.
- മഹാബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
5)ഭാതൃ ദ്വിതീയ
- ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ.ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു.
- സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.