- മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്,സാഹിത്യകാരന്‍ എന്നീ മേഖലകളിലെല്ലാം പ്രശസ്തനാണ് പി പത്മരാജന്‍.
- 1945 മേയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടില്‍ ജനിച്ചു.
- തുണ്ടത്തില്‍ അനന്തപത്മനാഭപിള്ളയുടെയും ഞവരക്കല്‍ ദേവകിയമ്മയുടെയും ആറാമത്തെ മകനാണ്.
- മുതുകുളം സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
- തിരുവനന്തപുരത്തെ എംജി കോളേജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദം കരസ്ഥമാക്കി.
- മുതുക്കുളം അച്ചുതവാര്യരുടെ അടുത്തു നിന്നും സംസ്‌കൃതം പഠിച്ചു.
- 1965 ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൗസര്‍ ആയി ജോലിയില്‍ പ്രവേശിച്ചു.
- പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് വരുന്നത്.
- ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്.
- ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി.
- ഇത് കലാ സിനിമയേയും വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.
- ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു.
- 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.
- മലയാള സാഹിത്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കി.
- 1972 ല്‍ “നക്ഷത്രങ്ങളെ കാവല്‍” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
- വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി, ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും എന്നിവി മലയാള സാഹിത്യത്തിലെ പേരുകേട്ട നോവലുകളായിരുന്നു.
- രാധാലക്ഷ്മിയാണ് ഭാര്യ.
- അനന്തപത്മനാഭന്‍, മാധവിക്കുട്ടി എന്നിവര്‍ മക്കളാണ്.
- 1991 ജനുവരി 24 നാണ് മരണം.
- ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം.
pathmarajan, p. pathmarajan,