Endz

രക്ഷാ ബന്ധന്‍ – RAKSHA BANDAN

ആമുഖം

  • ഹിന്ദു കലണ്ടര്‍ അനുസരിച്ച്‌ ശ്രാവണ്‍ (ഓഗസ്റ്റ്) മാസത്തിലെ പൂര്‍ണ്ണചന്ദ്ര ദിനത്തിലാണ് രക്ഷാ ബന്ധന്‍ അല്ലെങ്കില്‍ രാഖി ആഘോഷിക്കുന്നത്.
  • അതുകൊണ്ട് തന്നെ ഈ ഉത്സവം ശ്രാവണ്‍ പൂര്‍ണിമ എന്നും അറിയപ്പെടുന്നു.
  • “രക്ഷ” എന്നാല്‍ സംരക്ഷണം എന്നും “ബന്ധന്‍” എന്നാല്‍ ബന്ധിതം എന്നുമാണ്.
  • സാഹോദര്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കാനാണ് ഈ ദിവസം ആഘോഷിക്കുന്നത്.
  • സാധാരണയായി ഒരു ഹിന്ദു ഉത്സവമാണ് രക്ഷാബന്ധന്‍ എന്നാലിന്ന് വിവിധ മതങ്ങളില്‍ നിന്നുള്ളവരും ഇത് ആഘോഷിക്കുന്നുണ്ട്.
  • ഈ ദിവസം, സഹോദരിമാര്‍ വാത്സല്യത്തിന്റെയും സഹോദരി സ്നേഹത്തിന്റെയും അടയാളമായി സഹോദരന്മാരുടെ കൈത്തണ്ടയില്‍ ‘രാഖി’ എന്ന് വിളിക്കുന്ന വര്‍ണ്ണാഭമായ പവിത്ര ചരട് കെട്ടും.
  • പകരമായി സഹോദരങ്ങള്‍ സഹോദരിമാരെ സംരക്ഷിക്കാമെന്നും കൂടാതെ അവര്‍ക്ക് സമ്മാനങ്ങളും വാഗ്ദാനം നല്‍കുകയും ചെയ്യുന്നു.
  • ഈ ഉത്സവം സഹോദരിമാരും സഹോദരങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ്.
  • കയ്യില്‍ ചരട് കെട്ടുന്ന രീതി ഇന്ത്യന്‍ ചരിത്രത്തില്‍ പരമ്പരാഗതമായി  പ്രചാരത്തിലുണ്ടായിരുന്നു.

ഐതിഹ്യങ്ങൾ

രക്ഷാബന്ധന്‍ ആഘോഷിക്കാനായി പല കാരണങ്ങളാണ് ഇന്ത്യന്‍ പുരാണങ്ങളില്‍ പറയുന്നത്.

ഒന്ന്

  • കൂടുതൽ പ്രചാരത്തിലുള്ളത് ശ്രി കൃഷണനും ദ്രൗപതിയും തമ്മിലുള്ള സഹോദരി സഹോദര ബന്ധമാണ്.
  • മൂന്നു കണ്ണും നാലു കൈകളോടും കൂടിയ ശിശുപാലൻറെ ശിരച്ചേധം നടത്തുന്ന സമയത്ത് ഭഗവാൻ ശ്രീ കൃഷ്ണൻറെ കൈ വിരലിൽ ആഴത്തിലുള്ള മുറിവുണ്ടാകുന്നു.
  • അടുത്തുണ്ടായിരുന്ന ദ്രൗപതി ഭഗവാൻറെ രക്ഷക്കെത്തുകയും അവരുടെ അഴകുള്ള പുത്തൻ സാരി കീറിയെടുത്ത് ശ്രി കൃഷ്ണൻറെ വിരലിൽ കെട്ടുകയും രക്ത സ്രാവം ശമിപ്പി ക്കുകയും ചെയ്യുന്നു.
  • ദ്രൗപതി ഭഗവാൻ കൃഷ്ണൻറെ കയ്യിൽ കെട്ടിയ സാരിക്കഷണമാണ് രാഖിയായി (രക്ഷ) മാറിയതെന്ന് ഐതിഹ്യം.
  • ദ്രൗപതിയുടെ ഈ പ്രവർത്തിയിൽ സന്തുഷ്ടനായ ഭഗവാൻ കൃഷ്ണൻ ദ്രൗപതിയെ ആശിർവതിക്കുകയും സഹോദരിയായി അങ്ങീകരിക്കുകയും ഏത് സാഹചര്യത്തിലും സംരക്ഷിക്കാമെന്ന ശപഥവും ചെയ്യുന്നു. 
  • അവസ്സരം വരുമ്പോൾ സാരി കഷണത്തിലെ ഓരോ ഇഴ നൂലിനും പകരമായി തിരിച്ചു ഉപഹാരം നൽകുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
  • കൗരവ സഭയിൽ ദുര്യോധനൻറെ ആജ്ഞയനുസ്സരിച്ചു ദുശ്ശാസ്സനൻ ദ്രൗപതിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുമ്പോൾ ശ്രി കൃഷ്ണൻ പ്രത്യക്ഷപ്പെടുകയും സാരിക്കഷണത്തിലെ ഓരോ നൂലിഴക്കും പകരമായി അഴിച്ചാൽ തീരാത്തത്രയും സാരി നൽകി സഹോദരിയായ ദ്രൗപതിയുടെ മാനം കാക്കുകയും ചെയ്യുന്നു.
  • പിന്നീട് മഹാഭാരത യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്ന അവസ്സരത്തിലും ദ്രൗപതി രാഖി കെട്ടി സഹോദരനായ ശ്രി കൃഷ്ണൻറെ രക്ഷ  ഉറപ്പു വരുത്തിയെന്നും വിശ്വാസ്സം.
  • ഈ വിശ്വാസ്സവും ആചാരങ്ങളുമാണ് രക്ഷാബന്ധൻ ആയി മാറിയതെന്ന് ഒരു ഐതിഹ്യം.

രണ്ട്

  • മറ്റൊരു ഐതിഹ്യ കഥ മഹാബലിയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
  • മഹാബലി വാമനനോട് രണ്ടു ആഗ്രഹങ്ങൾ സഫലീ കരിക്കാനുള്ള  അനുവാദം ചോദിക്കുകയും വാമനനായ മഹാവിഷ്ണു അനുവദിക്കുകയും ചെയ്തുവെന്നും അതിൽ ഒന്ന് വർഷത്തിലൊരിക്കൽ പ്രജകളെ സന്ദർശിക്കാനുള്ള അനുമതിയും, രണ്ടാമത്തേത് മഹാബലിക്ക് ദിവസ്സവും രാ വും പകലും മഹാവിഷ്ണുവിനെ കണ്ടു കൊണ്ട് ദർശന സൗഭാഗ്യം നേടാൻ അവസരമുണ്ടാകണമെന്നുമായിരുന്നു.
  • അങ്ങിനെ നിത്യവും കണ്ടിരിക്കാൻ വേണ്ടി തൻറെ ദ്വാരപാലകനായിരിക്കാൻ മഹാവിഷ്ണുവിനോട് അഭ്യർത്ഥിക്കുന്നു.
  • വാക്ക് പാലിക്കാൻ ബാധ്യസ്ഥനായ മഹാവിഷ്ണു മഹാബലിയുടെ ദ്വാരപാലകനായി ഇരിക്കാനും തുടങ്ങി.
  • വിഷമ വൃത്തത്തിലായ വിഷ്ണു പത്നിയായ ലക്ഷ്മി നാരദ മുനിയോട് എന്തെങ്കിലും ഉപായം പറഞ്ഞു കൊടുക്കാൻ ആവശ്യപ്പെടുന്നു.
  • നാരദമുനി മഹാബലി യെ സഹോദരനായി അംഗീകരിക്കാനും, സ്നേഹോപഹാരമായി വർണ്ണ നൂൽ കയ്യിൽ കെട്ടാനും മധുരം നൽകാനും ഉപദേശിക്കുന്നു.
  • ഉപദേശം സ്വീകരിച്ച ലക്ഷ്മി ദേവി മഹാബലിയുടെ കയ്യിൽ വർണ്ണ ചരട് കെട്ടി സാഹോദര്യ ബന്ധമുറപ്പിക്കുന്നു. സഹോദരിക്ക് ഉപഹാരമായി എന്ത് വേണമെങ്കിലും ആവശ്യ പ്പെട്ടു കൊള്ളാൻ മഹാബലി കൽപ്പിക്കുന്നു.
  • തൻറെ ഭർത്താവായ മഹാവിഷ്ണുവിനെ കൂടെ അയക്കുവാൻ ലക്ഷ്മി ദേവി ആഗ്രഹം പ്രകടിപ്പിക്കുകയും സഹോദരിയുടെ ഇച്ഛാനുസരണം മഹാവിഷ്ണുവിനെ ദ്വാരപാലക സ്ഥാനത്ത് നിന്നും ഒഴിവാക്കി ലക്ഷ്മി ദേവിയുടെ കൂടെ പറഞ്ഞയച്ചെന്നും കഥ.
  • അത് ഒരു ശ്രാവണ പൂർണ്ണിമ ദിവസ്സമായിരുന്നുവെന്നും, അന്ന് മുതലാണ് രക്ഷാ ബന്ധൻ നിലവിൽ വന്നതെന്നും മറ്റൊരു കഥ.

മൂന്ന്

  • ബി സി മുന്നൂറിൽ അലക്സാണ്ടർ ചക്രവർത്തിയും സൈന്യവും ഇന്ത്യയിലെത്തുകയും പോറസ് ചക്രവർത്തിയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നു, പോറസിൻറെ യുദ്ധ വീര്യം കേട്ടറിഞ്ഞ അലക്സാണ്ടർ ചക്രവർത്തിയുടെ ഭാര്യ അസ്വസ്ഥയാവുന്നു. 
  • ഈ സന്ദർഭത്തിൽ, അലക്സാണ്ടർ ചക്രവർത്തിയുടെ ഭാര്യ, യുദ്ധത്തിൽ തൻറെ ഭർത്താവിനെ അപായപ്പെടുത്തരുതെന്ന അപേക്ഷയോടോപ്പോം രാഖിയും ചേർത്ത് പോറസിനയച്ചു കൊടുക്കുന്നു.
  • രാഖിയും കെട്ടി യുദ്ധക്കളത്തിലെത്തുന്ന പോറസ്സിനു  അലക്സാണ്ടർ ചക്രവർത്തിയുമായി നേരിട്ടു ഏറ്റു മുട്ടലിനുള്ള സന്ദർഭം വരുന്നു.
  • യുദ്ധം തുടങ്ങാൻ കയ്യുയർത്തുമ്പോൾ ഒരു നിമിഷം കയ്യിലുള്ള രാഖിയിൽ ശ്രദ്ധ തിരിയുകയും,സഹോദരി വിധവയാകുമെന്ന തിരിച്ചറിവിൽ യുദ്ധ രംഗത്ത് നിന്ന് പിന്മാറുകയും ചെയ്തു.
  • രാഖിയുടെ മഹത്വം മനസ്സിലാക്കിയ അലക്സാണ്ടറും പോറസ്സുമായുള്ള ഏറ്റുമുട്ടലിൽ നിന്നും പിന്മാറിയെന്നുതും ചരിത്രത്തിൽ ഇടം പിടിച്ച  കഥ.

നാല്

  • മധ്യ കാലയുഗത്തിൽ ചരിത്രത്തിൽ ഇടം പിടിച്ച മറ്റൊരു സംഭവ കഥയും രക്ഷാ ബന്ധനുമായി ബന്ധപ്പെട്ട്  നിലവിലുണ്ട്.
  • മുഗളരും രാജ് പുത്ത്മാരും തമ്മിൽ യുദ്ധം നടക്കുന്ന കാലം.
  • ചിറ്റോർ രാജാവ് മരണമടയുകയും രാജഞിയായ കർണാവതി രാജ്യ ഭരണത്തിലാവുകയും ചെയ്ത അവസ്സരത്തിൽ ഗുജറാത്ത് സുൽത്താനായിരുന്ന ബഹദൂർഷായുടെ കടന്നു കയറ്റത്തെ ചെറുക്കാൻ വഴികാണാതെ വിഷമ വൃത്തത്തിലാകുകയും.
  • രാഖിയുമായി ഹുമയൂൺ ചക്രവർത്തിയുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സന്ദേശം അയക്കുകയും അങ്ങിനെ ചക്രവർത്തി സഹോദരിയായ കർണാവതിയേയും അവരുടെ രാജ്യത്തേയും സംരക്ഷിച്ചതും ചരിത്രം.
  • രാജഭരണ കാലങ്ങളിൽ യുദ്ധത്തിനു പുറപ്പെടുന്ന സൈനീകർക്കു രക്ഷാ കവചമായി സഹോദരിമാർ രാഖി കെട്ടുകയും വിജയശ്രീലാളിതനായി തിരിച്ചു വരാൻ അനുഗ്രഹിക്കുകയും ചെയ്തിരുന്നതായി പുരാണങ്ങളിൽ പറയുന്നു.

ആഘോഷങ്ങള്‍

  • വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത രൂപങ്ങളില്‍ ആഘോഷിക്കുന്ന ഈ ഉത്സവം വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്.
  • പാരമ്ബര്യമനുസരിച്ച്‌, ഈ ദിവസം സഹോദരി ദിയ, അരി, റോളി, രാഖി എന്നിവയെല്ലാമായി ഒരു പൂജ താലി തയ്യാറാക്കുന്നു.
  • തുടര്‍ന്ന് ദേവന്മാരെ ആരാധിച്ച്‌ സഹോദരണ് രാഖി കെട്ടിനല്‍കുകയും അവരുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
  • രക്ഷാബന്ധന് മധുരത്തിനും ഏറെ പങ്കുണ്ട്. പരമ്ബരാഗതമായി കാജു കാറ്റ്‌ലി, ജലേബി, ബര്‍ഫി തുടങ്ങിയ മധുരപലഹാരങ്ങള്‍ ഈ ദിവസത്തില്‍ സഹോദരങ്ങള്‍ തമ്മില്‍ പങ്കിട്ടു കഴിക്കും.
Menu