Endz

ഹോളി – HOLI

.
  • നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം.
  • ഹിന്ദു പഞ്ചാംഗം അനുസരിച്ച്, ഫാല്‍ഗുണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇത് ആഘോഷിച്ചു വരുന്നത്.
  • പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഇന്ത്യയില്‍ ഹോളി ആഘോഷിക്കുന്നത്.
  • രണ്ടു ദിവസമായാണ് ഉത്സവ ചടങ്ങുകള്‍. ഹോളിക ദഹന്‍, ധുലന്ദി എന്നിവയാണ് അവ.
  • രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം.
  • ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

ഹോളിയുടെ ചരിത്രം

ഹോളിക ദഹൻ:

  • ഹിന്ദു കലണ്ടർ അനുസരിച്ച് മീന മാസത്തിലെ പൗർണമിമയിൽ വരുന്നു.
  • ഹിരണ്യകശിപുവിന്റെ സഹോദരി ഹോളികയുടെ നാശത്തിലാണ് ഇത് ആഘോഷിക്കുന്നു.
  • പ്രഹ്ലാദനെ കൊല്ലാൻ ശ്രമിക്കുന്നതിനിടെ ഹോളിക സ്വയം കത്തി ചാരമായതിനെ ഇത് സൂചിപ്പിക്കുന്നു.
  • ഹിരണ്യകശ്യപുവിനെ പിന്നീട്‌ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി.
  • തിന്മയുടെ മേൽ നന്മ വിജയം നേടിയത്‌ ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു
  • ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌.
  • ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

രംഗവാലി ഹോളി:

  • ശ്രീകൃഷ്ണന്റെയും രാധയുടെയും അനശ്വരമായ സ്നേഹത്തിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്നു.
  • ഒരിക്കൽ കൃഷ്ണൻ യശോദയോട് ചോദിച്ചു, എന്തുകൊണ്ടാണ് തനിക്ക് രാധയെപ്പോലെ നിറമില്ലാത്തതെന്ന്.
  • അതിന് യശോദ തമാശയായി രാധയുടെ മുഖത്ത് നിറം പുരട്ടിയാൽ അവളും ഇരുണ്ടതാകും എന്ന് നിർദ്ദേശിച്ചു.
  • അപ്പോൾ ശ്രീകൃഷ്ണൻ രാധയോടും ഗോപികളോടും വ്യത്യസ്ത നിറങ്ങളാൽ കളിച്ചു.
  • അതിനുശേഷം, നിറങ്ങളുടെ ഉത്സവമായി ഈ ദിവസം ആഘോഷിക്കുന്നു.

കാമദേവന്റെ ത്യാഗം

  • പരമശിവനുമായി ബന്ധപ്പെട്ടാണ്‌ ഹോളിയുടെ മറ്റൊരു കഥയുള്ളത്‌.
  • ബ്രഹ്മാവിന്റെ മകനായിരുന്ന ദക്ഷന്റെ മകളായ സതി ശിവന്റെ ഭാര്യയായിരുന്നു.
  • ഒരിക്കൽ, ദക്ഷൻ തന്റെ കൊട്ടാരത്തിൽ വലിയൊരു യാഗം നടത്തി.
  • എന്നാൽ മകളെയും ഭർത്താവായ ശിവനെയും യാഗത്തെ പറ്റി അറിയിച്ചില്ല.
  • തന്റെ അച്ഛന്റെ കൊട്ടാരത്തിൽ നടക്കുന്ന യാഗത്തെ കുറിച്ചു കേട്ടറിഞ്ഞ്‌ സതി ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി.
  • എന്നാൽ അവിടെ തന്റെ ഭർത്താവിനെ അപമാനിക്കുന്നതായി സതിക്കു തോന്നി.
  • ശിവന്റെ അനുവാദമില്ലാതെ യാഗസ്ഥലത്ത്‌ എത്തി അപമാനിതയായതിൽ മനം നൊന്ത്‌ സതി യാഗാഗ്നിയിൽ ചാടി മരിച്ചു.
  • ഇതറിഞ്ഞ ശിവൻ കോപത്താൽ വിറച്ച്‌ തന്റെ ഭൂതഗണങ്ങളെ അയച്ചു യാഗവേദി മുഴുവൻ നശിപ്പിച്ചു.
  • എന്നിട്ടും കോപം തീരാതെ ശിവൻ കഠിനമായ തപസ്‌ ആരംഭിച്ചു.
  • തപസിന്റെ ശക്‌തിയാൽ ലോകം തന്നെ നശിക്കുമെന്നു മനസ്സിലാക്കിയ ദേവൻമാർ കാമദേവനെ സമീപിച്ചു ശിവന്റെ തപസ്‌ മുടക്കാൻ അപേക്ഷിച്ചു.
  • ശിവന്റെ തപസ്‌ നടക്കുന്ന സ്ഥലത്ത്‌ എത്തി മറഞ്ഞിരുന്ന്‌ കാമദേവൻ കാമാസ്‌ത്രം ശിവന്റെ നേരെ തൊടുത്തു.
  • ക്ഷുഭിതനായ ശിവൻ തന്റെ തൃക്കണ്ണ്‌ തുറന്ന്‌ കാമദേവനെ ഭസ്മമാക്കി.
  • പിന്നീട്‌ തെറ്റുമനസ്സിലാക്കിയ ശിവൻ കാമദേവനു അനശ്വരത്വം നൽകുകയും ചെയ്‌തു.
  • ലോകത്തിന്റെ രക്ഷയ്ക്കു വേണ്ടി തന്റെ തന്നെ ജീവിതം സമർപ്പിച്ച കാമദേവന്റെ സ്മരണയിൽ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്‌.

മദനോത്സവം

  • കാലാന്തരത്തിൽ ഈ ആഘോഷം മദനോത്സവരൂപത്തിൽ കൊണ്ടാടാൻ തുടങ്ങി.
  • ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകൾ ഒരുസ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു.
  • പൂജയ്ക്ക് ശേഷം എല്ലാവരും സംഗീതം,നൃത്തം,കളിതമാശകൾ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു

 പരമ്പരാഗത പലഹാരം 

  • ഹോളി ആഘോഷക്കാലത്ത് പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഗുജിയ.പാനിയമാണ് താൻണ്ടൈ.
  • എല്ലാ വീടുകളിലും വീട്ടമ്മമാർ ഗുജിയയും താൻണ്ടൈയും അത് പോലുള്ള മറ്റ് വിഭവങ്ങളും ഒരുക്കുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി ആഘോഷം:

  • വ്രജ ഭൂമിയിൽ ഈ ഉത്സവം ഗംഭീരമായി ആഘോഷിക്കുന്നു, ശ്രീകൃഷ്ണനും ദേവി രാധയും അവരുടെ ലീല (ദിവ്യ നാടകം) കളിച്ച സ്ഥലം.
  • വ്രജ ഭൂമിയിലെ ബർസാന എന്ന സ്ഥലത്തെ ലാത്മാർ ഹോളി വളരെ പ്രസിദ്ധമാണ്.
  • മധ്യപ്രദേശിലെ മാൽവ പ്രദേശത്ത് രംഗ്പഞ്ചമി ഹോളിയുടെ അഞ്ച് ദിവസത്തിന് ശേഷം ആഘോഷിക്കുന്നു. ഹോളിയേക്കാൾ ഉത്സാഹത്തോടെയാണ് ഇത് ആഘോഷിക്കുന്നത്.
  • മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിൽ രംഗ് പഞ്ചമിയിൽ ആളുകൾ നിറങ്ങൾ പരസ്പരം വിതരുന്നു.
Menu