മെയ്ദിന ചിന്തകൾ -ഈ ദിനത്തിന്റെ പ്രാധാന്യവും അവധിയും ആദ്യമായി ഉൾകൊള്ളുവൻ സാധിച്ചത് മാക്സി ഗോർക്കിയുടെ ‘അമ്മ'(Mother) എന്ന നോവൽ വായിച്ചപ്പോൾ ആണ്.ഒരു പതിനഞ്ചു വയസ്സിനുള്ളിൽ ആണ് എന്ന് തോന്നുന്നു.കട്ടിയുള്ള ചുവപ്പ് ചട്ടയുള്ള, മുൻഭാഗം ഒരു റഷ്യൻ അമ്മയുടെ രൂപം ഉള്ളത്. ആ പ്രായത്തിൽ അതിന്റെ ഉള്ളടക്കം പൂർണമായും ഉൾകൊള്ളുവൻ സാധിച്ചിരുന്നില്ല.. എന്തായാലും ആ പുസ്തകം ഞാൻ മുഴുവനായി ഇരുന്നാണ് വായിച്ചിട്ടുള്ളത്. ചട്ടയുടെ കട്ടി കാരണം… വല്ലാത്തൊരു വിങ്ങൽ മനസ്സിന് അന്ന് അനുഭവപ്പെട്ടിരുന്നു. ഘോർക്കിയുടെ ജീവചരിത്രവും …നന്നേ ചെറുപ്പത്തിലേഅച്ഛനും അമ്മയും നഷ്ടപ്പെട്ട ബാല്യം.. ചിത്തഭ്രമം ബാധിച്ച മുത്തച്ഛൻ -മുത്തശ്ശിയോട് ഒത്തുള്ള ഘോർക്കിയുടെ ജീവിതം, പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തെരുവിലിറങ്ങി ചെരുപ്പുകുത്തിയായും, പോർട്ടർ, തൂപ്പുകാരൻ ആയും ജോലി നോക്കി. രാത്രി കാലങ്ങളിൽ പുസ്തകങ്ങൾ വായിക്കുമായിരുന്നു. പഠിക്കാൻ കൂടുതൽ ദാരിദ്രം സമ്മതിച്ചില്ല. അതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു… നടന്നില്ല. പിന്നീട് സാഹിത്യ മേഖലകളിൽ ജോലി നോക്കി.. ലെനിൻ, ടോൾസ്റ്റോയ് ആയി പ്രവർത്തിച്ചു.. ഇപ്പോഴും ഈ മെയ്ദിനത്തിലും തൊഴിലാളികളുടെ പ്രതീകമായി അദ്ദേഹത്തെ ഓർക്കുന്നു.. ആ പുസ്‌തകം കുറെ തപ്പി. കിട്ടിയില്ല.. കൈമോശം വന്നിരിക്കുന്നു… അദ്ദേഹത്തെ പോലെ ഇപ്പോഴും നമ്മുടെ രാജ്യത്തു കുറെ പേർ ഉണ്ടാകില്ലേ… ചക്രവർത്തി ഭരണത്തിലുള്ള റഷ്യൻ തൊഴിലാളി സമൂഹത്തിന്റെ ദയനീയ ജീവിതം ഒരു ഒപ്പു കടലാസിൽ ഒപ്പി എടുത്ത പോലെ..1890 May 1 യൂറോപ്യിൽ ആദ്യമായി ആഘോഷിക്കപ്പെട്ട മെയ്ദിനം,1886 ഇൽ അമേരിക്കൻ തൊഴിലായി -കച്ചവട യൂണിയനുകൾ 8 മണിക്കൂർ ആയി ജോലി സമയം നിജപ്പെടുത്തുവാൻ ചിക്കാഗോ ഹേ മാർക്കറ്റിൽ നടത്തിയ പ്രക്ഷോഭത്തിന്റെ, രക്തസാക്ഷികളുടെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു. അന്നേ ദിവസം അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടു.നമ്മുടെ രാജ്യത്തു ആദ്യമായി മെയ്ദിനം ആഘോഷിച്ചത് 1923 മെയ് 1 മദ്രാസിൽ (ഇപ്പോൾ ചെന്നെ )ആയിരുന്നു. ഇപ്പോഴും അവധിയുമായി നാം ഈ ദിവസം ഓർക്കുന്നു.. തൊഴിലാളികൾ സംപ്തൃപ്തർ ആണോ? ഇപ്പോഴും നോക്കിയാൽ അവർക്കിടയിൽ ഗോർക്കിയെ കാണുന്നുണ്ടോ.. പഠിക്കാൻ കഴിയാതെ… അവിടേയും ഇവിടേയും ഉഴലി നടക്കുന്ന.. ഒരു കൂട്ടർ… നമുക്കു വീണ്ടും നോവൽ എഴുതാൻ തുടങ്ങാം… അതിൽ നിരാശനായ ഘോർക്കി ഉണ്ടാവരുത് എന്ന പ്രാർഥനയോടെ….