Endz

Scientific Thinkers

പ്രപഞ്ചം – ആരും വായിക്കാതെ പോകരുത് നമ്മൾ രാത്രിയിൽ ആകാശത്തൊന്നു നോക്കിയാൽ അനേകായിരം നക്ഷത്രങ്ങളെ കാണാൻ കഴിയും. ആ നക്ഷത്രങ്ങൾ സത്യത്തിൽ എന്താണെന്നു നിങ്ങൾ ആലോചിച്ചുട്ടുണ്ടോ.

എന്നാൽ ഇനിയൊന്നു ആലോചിച്ചു നോക്കണം.

പ്രപഞ്ചത്തിൽ ഏകദേശം 80.5 ലക്ഷം trillion നക്ഷത്രങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്. ഇനി ഒരു Trillion എന്ന് വെച്ചാൽ എത്രയാണെന്ന് അറിയാവോ.. എന്നാൽ അറിഞ്ഞോളൂ ഒന്നും 12 പൂജ്യവും ചേർന്നാൽ ഒരു Trillion ആയി.

നോക്കിക്കോളൂ 100. 1000. 10000. 100000. 5 പൂജ്യം ഇപ്പോൾ ഒരു ലക്ഷമായി. 7 പൂജ്യം വരുമ്പോൾ 1 കോടി. 9 പൂജ്യം വരുമ്പോൾ 1 ബില്യൺ . 10 പൂജ്യം വരുമ്പോൾ 10 ബില്യൺ. 11 പൂജ്യം വരുമ്പോൾ 100 ബില്യൺ. ഒരു ലക്ഷം ബില്യൺ ചേരുമ്പോൾ 1 Trillion ആകും അതിനു 12 പൂജ്യം ആവശ്യമുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ ആകെ വരുമാനം (എല്ലാം ചേർത്ത്) 10 വർഷത്തിനുള്ളിൽ 5 Trillion ആകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

ഇപ്പോൾ മനസിലായില്ലേ ഒരു Trillion എന്ന് പറയുന്ന സംഖ്യ നമ്മുടെ ഒരു വല്യ calculator ൽ പോലും ഒതുങ്ങുന്നതല്ലന്ന്. കൃത്യമായി മനസിലാക്കാൻ വേണ്ടിയാണു ഇത്രയും വിവരിച്ചത്. അങ്ങനെയുള്ള 85 ലക്ഷം Trillion നക്ഷത്രമാണ് നമ്മുടെ പ്രപഞ്ചത്തിലുള്ളത്. അതിൽ വെറും ഒരു നക്ഷത്രം മാത്രമാണ് നമ്മുടെ സൂര്യൻ. ആ സൂര്യനെ ചുറ്റുന്ന അനേകം ഗ്രഹങ്ങളിൽ ഒന്നാണ് ഭൂമി. സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്ര സമൂഹത്തെ വിളിക്കുന്ന പേരാണ് സൗരയൂഥം.

നമ്മുടെ സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ?? ഇതുപോലെ ഈ 85 ലക്ഷം trillion നക്ഷത്രങ്ങൾക്കും ഓരോ സൗരയൂഥങ്ങളുണ്ട്. ഓരോ സൗരയൂഥത്തിലും ആ സൂര്യനെ ചുറ്റുന്ന അനേകായിരം ഗ്രഹങ്ങളും. നമ്മുടെ സൂര്യനെ ചുറ്റുന്ന അനേകം ഗ്രഹങ്ങളുണ്ട് അതിൽ ഒന്ന് മാത്രമാണ് നമ്മുടെ ഭൂമി. നമ്മുടെ ഭൂമി ഉൾപ്പെടുന്ന അഥവാ ഭൂമിക്കടുത്തു നിൽക്കുന്ന ഒരു കൂട്ടം ഗ്രഹങ്ങളെ ചേർത്ത് നമ്മൾ ഒരു അതിർത്തി വരച്ചു ചന്ദ്രൻ, മാർസ്, നെപ്ട്യൂൺ, യൂറന്സ്, etc… അങ്ങനെ കുറേ ഗ്രഹങ്ങളെ ചേർത്ത് നമ്മൾ ഒരു കുടുംബമുണ്ടാക്കി അതിനെ milky way അഥവാ ക്ഷീരപദം എന്ന് വിളിച്ചു. *** ഭൂമിക്കടുത്തു എന്ന് പറയുമ്പോൾ ഈസ്റ്റ്‌ ഫോർട്ടിൽ നിന്നും മണക്കാട് വരെയുള്ള ദൂരമായിരിക്കും പെട്ടെന്ന് മനസ്സിൽ ആദ്യമെത്തുന്നത് അല്ലേ

എന്നാൽ കേട്ടോളൂ ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമായ ചന്ദ്രനിൽ എത്തണമെങ്കിൽ 3, 84, 400 km സഞ്ചരിക്കണം. നമ്മടെ സാമാന്യം നല്ല സ്പീഡായ 100 k/h ൽ trivandrum to bangalore എത്താൻ മിനിമം 9 മണിക്കൂർ വേണം. അപ്പോൾ 4 ലക്ഷം km ഉള്ള ചന്ദ്രനിൽ എത്താൻ എത്രനാൾ വേണ്ടിവരും. ഈ സാധനമാണ് ഭൂമിയുടെ ഏറ്റവും അടുത്ത് കിടക്കുന്നു എന്ന് പറയുന്നത്. ഇപ്പോൾ മനസ്സിലായോ ദൂരം. പക്ഷേ ഇതൊന്നുമല്ല ദൂരം മറ്റു ഗ്രഹങ്ങളുമായും നക്ഷത്രവുമായൊക്കെ ഈ ദൂരം compare ചെയ്യുമ്പോൾ ചന്ദ്രനിലേക്കുള്ള ദൂരം നമ്മുടെ വീട്ടിൽ നിന്നു ജ്യൂസ്‌ കടയിലേക്കുള്ള ദൂരമായിട്ടേ തോന്നൂ.. രണ്ടാമത് നമ്മുടെ അടുത്തുള്ള അയൽക്കാരനാണ് ചൊവ്വ (mars) അതേസമയം പുള്ളിയുടെ വീട്ടിലെത്തണമെങ്കിൽ ഏകദേശം 400 മില്യൺ കിലോമീറ്റർ ആണ്. നാസയുടെ voyager, curiosity ഇപ്പോഴും ചൊവ്വയുടെ ഭ്രമണപഥത്തിൽ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അഥവാ ചന്ദ്രന്റെ പത്തിരട്ടി ദൂരക്കൂടുതൽ. ഇവിടെ എത്തുക എന്നത് തന്നെ അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ് . ഇനി എങ്ങനെയാണു നമ്മുടെ ലാൻഡർ കൾക്ക് ഇത്രയും ദൂരം സഞ്ചരിച്ചു ഇവിടെ എത്തിപ്പെടാൻ കഴിയുകയെന്ന്. ** നമുക്ക് നോക്കാം.. നമുക്ക് tvm നിന്നും ബാംഗ്ലൂർ എത്താൻ 880 km വേണം കാറിൽ മണിക്കൂറിൽ 100 km സ്പീഡിൽ പോയാൽ 9 മണിക്കൂർ വേണം (ഇത് തരക്കേടില്ലാത്ത സ്പീഡ് ആണ് കേട്ടോ) അതേസമയം നമ്മൾ ഒരു ഹെലികോപ്റ്റർ ൽ ആണ് പോകുന്നതെങ്കിൽ ഒരു രണ്ടര മണിക്കൂർ മതി കാരണം ഹെലികോപ്റ്ററിനു മണിക്കൂറിൽ 450 km വേഗത്തിൽ പറക്കാൻ കഴിയും അതേസമയം നമ്മൾ ഫ്‌ളൈറ്റ് ആണ് യാത്ര ചെയ്യുന്നതെങ്കിൽ ഒരു മണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്താൻ പറ്റും. ഫ്‌ളൈറ്റ് ന് 900 കിലോമീറ്റർ സ്പീഡിൽ പറക്കാൻ കഴിയും ഇപ്പോഴത്തെ ക്രൂയ്സർ വിമാനങ്ങൾക്ക് മണിക്കൂറിൽ മൂവായിരം km വരെ പറക്കാൻ കഴിയും. ക്രൂയിസർ വിമാനത്തിലാണ് നമ്മൾ പോകുന്നതെങ്കിൽ ബാംഗ്ലൂർ എത്താൻ 10 മിനിറ്റ് വേണ്ട. ** നമ്മുടെ കാറിന്റെ സ്പീഡിൽ ചന്ദ്രനിൽ പോകുന്നു എന്ന് വിചാരിക്കുക ഏകദേശം 280 ദിവസം വേണ്ടിവരും ചന്ദ്രനിലെത്താൻ. ക്രൂയ്സർ ൽ ആണ് പോകുന്നതെങ്കിൽ 37 ദിവസം കൊണ്ട് ചന്ദ്രനിൽ എത്താൻ നമുക്ക് പറ്റും. അപ്പോൾ അതിനേക്കാൾ കൂടിയ സ്പീഡിൽ പോകാൻ പറ്റുന്ന വാഹനം നമുക്കുണ്ടെങ്കിൽ സ്പീഡ് കൂടും സമയം കുറയും. ലോകത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് പ്രകാശമാണ് പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വേറൊന്നും ലോകത്തിൽ ഇല്ല. ഐസ്റ്റീന്റെ ആപേക്ഷിക സിദ്ധാന്തം അനുസരിച്ച് (general relativity ) പ്രപഞ്ചത്തിന്റെ ഘടന നിശ്ചയിരിക്കുന്നതു പോലും ഒന്ന് ഒന്നിൽ നിന്നു പാലിക്കുന്ന അകാലമാണെന്നാണ്. ലൈറ്റ് തിയറിയുടെ ഉപജ്ഞാതാവും ഐസ്റ്റീൻ തന്നെ. അപ്പോൾ അടുത്തുള്ള ഗ്രഹങ്ങളുടെ ദൂരം അറിഞ്ഞല്ലോ അപ്പോൾ ഇനി ചൊവ്വയിൽ കാറിൽ പോകാനാണെങ്കിൽ 2800 ദിവസം വേണ്ടിവരും. അതായതു ഏകദേശം 12 വർഷം കഴിയുമ്പോൾ ചൊവ്വ എത്തും

3000 സ്പീഡുള്ള നമ്മുടെ ക്രൂയ്സർ ജെറ്റിൽ ആണ് പോകുന്നതെങ്കിൽ പോലും അവിടെ എത്തുമ്പോൾ 3 വർഷമെടുക്കും. എന്നാൽ ഇപ്പോൾ efficiency കൂടിയ റോക്കറ്റ് ഉണ്ട് 7.9 km/സെക്കന്റ്‌ അതായത് ഒരു സെക്കൻഡിൽ 8 km സഞ്ചരിക്കുന്ന വാഹനം. ഒരു മണിക്കൂറിൽ 28, 800 km സഞ്ചരിക്കും നമ്മുടെ ഏറ്റവും വേഗമുള്ള ജെറ്റിന്റെ വേഗത മണിക്കൂറിൽ 3000 km ആണെന്നോർക്കണം. നമ്മുടെ ഈ റോക്കറ്റിൽ പോയാൽപോലും ആറുമാസത്തിൽ കൂടുതൽ എടുക്കും ചൊവ്വയിലെത്താൻ.. ഈ ദൂരത്തിൽ കിടക്കുന്ന ഇവരാണ് നമ്മുടെ ഏറ്റവും അടുത്ത് കിടക്കുന്ന നമ്മുടെ ബന്ധുക്കൾ. ഇതൊക്കെ ഏറ്റവും കുറഞ്ഞ ദൂരമാണെന്നു ഓർക്കണം കേട്ടോ.. വേറെയും ഗ്രഹങ്ങളുണ്ട് അവയുടെ അടുത്തെത്താൻ നമ്മുടെ ഏറ്റവും മികച്ച റോക്കറ്റിൽ പോയാൽ പോലും നമ്മൾ നൂറു ജന്മങ്ങളെടുത്താലും അവിടം കണികാണാനൊക്കില്ല. അവിടത്തെ ദൂരം പ്രകാശവർഷങ്ങളാണ് (Light year) പ്രകാശവർഷം എന്താണെന്നും മറ്റു ഗ്രഹങ്ങളും നക്ഷത്രളെയും ബ്ലാക്ക് ഹോളും warm holum എന്താന്നൊക്കെ അടുത്ത ഭാഗത്തിൽ വിവരിക്കാം. ഇപ്പോൾ സമയമില്ല.

കടപ്പാട്. — Shaan —

Menu