Endz

റോബർട്ട് ഹുക്ക്

റോബർട്ട് ഹുക്ക് എന്ന ശാസ്ത്രജ്ഞൻ 1635 ജൂലൈ ഇരുപത്തിയെട്ടാം തീയതി ഇംഗ്ലണ്ടിലെ ഫ്രഷ് വാട്ടർ എന്ന  വില്ലേജിൽ ജനിച്ചു .

ചെറു പ്രായത്തിൽ തന്നെ അച്ഛനമ്മമാർ മരിച്ചതോടെ ജീവിതം  പ്രതിസന്ധിയിലായി. തന്‍റെ  പത്താം വയസ്സുമുതൽ ചിത്രങ്ങൾ വരച്ചും കളിപ്പാട്ടങ്ങൾ വിറ്റും ഹുക്ക്  നിത്യചിലവിനു വരുമാനം കണ്ടെത്തി.
ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കൂട്ടുകാരെ  ഹുക്കിന്  ലഭിച്ചതോടെ തന്‍റെ   ചിന്താ രീതിയിൽ തന്നെ പൂർണ്ണമായും മാറ്റം വരുത്തി .  ബോയിൽ നിയമം ആവിഷ്കരിക്കാൻ  റോബർട്ട്          ബോയിൽ ശ്രമിക്കുമ്പോൾ  അതിന്‍റെ പ്രധാന ഭാഗമായ വായു പമ്പ്    നിർമിച്ചു നൽകിയത് റോബർട്ട് ഹുക്കായിരുന്നു പ്രത്യുപകാരമായി റോബർട്ട് ബോയിൽ റോയൽ സൊസൈറ്റിയിൽ
ഹുക്കിന് ഒരു ജോലി ശരിപ്പടുത്തി നൽകി. ഇവിടെ ജോലി കിട്ടിയത് മൂലം ശാസ്ത്ര രംഗത്തെ പ്രഗല്ഭരെ പരിചയപ്പെടാനും തന്‍റെ  കണ്ടെത്തലിലൂടെ നിർമ്മിച്ച ആദ്യ സൂക്ഷ്മദർശിനി അവരുടെ മുന്നിൽ പ്രദർശിപ്പിക്കാനും സാധിച്ചു.താൻ നിർമ്മിച്ച സൂക്ഷ്മദർശിനിയിലൂടെ ആയിരത്തിലധികം വസ്തുക്കളെ പരിശോധിക്കുകയും   ഇതിൽ യാദൃശ്ചികമായി പരിശോധിച്ച  കോർക്കിന്‍റെ  നേർത്ത കഷണങ്ങൾ നിരീക്ഷിച്ചപ്പോൾ തേനറകളെ പോലെ  ചെറു അറകളുടെ കൂട്ടത്തെ അദ്ദേഹം കണ്ടെത്തി . ഈ അറകളെ അദ്ദേഹം സെൽ എന്ന് വിളിച്ചു. തുടർന്നും തന്‍റെ
   സൂക്ഷ്മദർശിനിയിലൂടെ വസ്തുക്കളെ പരിശോധിക്കുകയും അതിൽ അദ്ദേഹം കണ്ടെത്തിയ  അത്‌ഭുതങ്ങളെല്ലാം എഴുതി പുസ്തകമാക്കി 1665 ൽ  Micrographia പുറത്തിറക്കി  അതോടെ അദ്ദേഹം ലോക പ്രശസ്‌തനായി.
Menu