ഓസ്കാർ പുരസ്കാരം നേടിയ സ്ലംഡോഗ് മില്യണയർ (2008) എന്ന സിനിമയിൽ നായികയായ ലതികയുടെ ബാല്യകാലം അഭിനയിച്ച ഇന്ത്യൻ ചലച്ചിത്രനടിയാണ് റുബീന ഖുറേഷി എന്ന് അറിയപ്പെടുന്ന റുബീന അലി
(ജനനം: 21 ജനുവരി 1999). സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ അഭിനയത്തിന് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് ലഭിച്ചിട്ടുണ്ട്. ബെല്ലെ (2013), ബോളിവുഡ് ഹീറോ (2009) എന്നീ ചിത്രങ്ങളിലും റുബീന അഭിനയിച്ചിട്ടുണ്ട്.2009 ജൂലൈയിൽ, 9 വയസ്സുള്ള റുബീന ഇതുവരെയുള്ള തന്റെ ജീവിതത്തെക്കുറിച്ചും സ്ലംഡോഗ് മില്യണയർ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് എഴുതിയ ആത്മകഥയാണ് “സ്ലംഗേൾ ഡ്രീമിംഗ്”. പ്രസാധകരായ ബ്ലാക്ക് സ്വാൻ ഇതിന് വെളിപ്പെടുത്താത്ത തുക നൽകി, കൂടാതെ മുംബൈയിൽ പുതിയ അമ്മമാർക്കും കുട്ടികൾക്കുമായി പ്രാദേശിക ആരോഗ്യ സംരക്ഷണ പദ്ധതികൾ ആരംഭിക്കുന്ന ഫ്രഞ്ച് ചാരിറ്റിയായ മെഡിസിൻസ് ഡു മോണ്ടെയുമായി ഇതിന്റെ റോയൽറ്റി പങ്കിടുന്നു. ഓൺ-സ്ക്രീൻ കഥാപാത്രത്തെപ്പോലെ, മുംബൈയിലെ ഒരു ചേരിയിൽ നിന്നാണ് റൂബീന വന്നത്. അച്ഛൻ റാഫിക്ക് ഖുറേഷി, സഹോദരി സന, സഹോദരൻ അബ്ബാസ്, രണ്ടാനമ്മയായ മുന്നി എന്നിവരോടൊപ്പം ബാന്ദ്ര സ്റ്റേഷന് സമീപമുള്ള ഗരിബ് നഗർ ചേരിയിലാണ് റുബീന താമസിക്കുന്നത്. റുബീനയുടെ അമ്മയായ ഖുർഷിദ് (ഖുഷി) റാഫിക്കിൽ നിന്നും വിവാഹമോചനം നേടിയ ശേഷം മോനിഷ് എന്ന ഹിന്ദുവിനെ വിവാഹം കഴിച്ചു. തുടർന്ന് റാഫിക്ക് മുന്നിയെ പുനർവിവാഹം ചെയ്തു. മുൻ വിവാഹത്തിൽ നിന്ന് മുന്നിക്ക് നാല് മക്കളുണ്ട് – സുരയ്യ, സഞ്ജിദ, ബാബു, ഇർഫാൻ. റുബീനയെ വളർത്തിയത് റുബീനയുടെ അച്ഛനും രണ്ടാനമ്മയുമാണ്. 2009 ലെ അക്കാദമി അവാർഡുകളിൽ സ്ലംഡോഗ് മില്യണയർ വിജയിച്ചതിനെത്തുടർന്ന്, ചിത്രത്തില് അഭിനയിച്ച മുംബൈയിലെ ചേരികളിൽനിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കാൻ മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി ശുപാർശ ചെയ്തു. ഇതേതുടർന്ന് 2009 ഫെബ്രുവരി 25 ന് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത അസ്ഹറുദ്ദീനും റുബീനയ്ക്കും മഹാരാഷ്ട്ര ഭവന നിർമ്മാണ വികസന അതോറിറ്റി “സൗജന്യ വീടുകൾ” നൽകുമെന്ന് പ്രഖ്യാപിച്ചു.എന്നിരുന്നാലും 2011 മാർച്ചിൽ ഗാരിബ് നഗറിലെ തന്റെ വീട് കത്തി നശിക്കുന്നതുവരെ റുബീന അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. തീയിൽ റുബീനയുടെ എല്ലാ അവാർഡുകളും പത്ര ക്ലിപ്പിംഗുകളുടെയും ഫോട്ടോഗ്രാഫുകളുടെയും ശേഖരവും നഷ്ടപ്പെട്ടു.
rubeena /Slumdog’ Rubina Ali/