അമേരിക്കയിൽ കറുത്ത വർഗ്ഗക്കാർക്ക് പൗരാവകാശം നേടിയെടുക്കാൻ വേണ്ടി പ്രവർത്തിച്ച പ്രധാന നേതാക്കളിലൊരാളാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.
ഒരു അമേരിക്കൻ ക്രിസ്ത്യൻ മന്ത്രിയും, പ്രവർത്തകനുമായിരുന്നു ഇദ്ദേഹം.
ആദ്യകാല ജീവിതം
റവറെന്‍റെ മാർട്ടിൻ ലൂഥർ കിംഗ് സീനിയർ, ആൽബർട്ട വില്യംസ് കിംഗ് എന്നിവരുടെ പുത്രനായി 1929 ജനുവരി 15ന് അറ്റ്ലാന്റിൽ ആണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജനിച്ചത്.
1935 മൈക്കൽ കിംഗ് സീനിയർ അമേരിക്കൻ പ്രതിഷേധ നേതാവായിരുന്ന മാർട്ടിൻ ലൂഥർനോടുള്ള ബഹുമാനാർത്ഥം തന്‍റെ പേര് മാർട്ടിൻ ലൂഥർ കിംഗ് സീനിയർ എന്നും മകന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നും പേരിട്ടു.
പതിനഞ്ചാം വയസ്സിൽ “മോർഹോസ്”കോളേജിൽ ചേർന്ന മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ 1948 സോഷ്യോളജിയിൽ ബിരുദം കരസ്ഥമാക്കി.
1951ൽ പെൻസിൽ വാനിയ സംസ്ഥാനത്തിലെ ചെസ്റ്റർ നഗരത്തിലെ ക്രോസർ തിയോളജിക്കൽ സെമിനാരിയിൽ നിന്നും, ബാച്ചിലർ ഓഫ് ഡിവൈനിറ്റി ഡിഗ്രി കരസ്ഥമാക്കി.
1955 ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും സിസ്റ്റമിക് തിളജിയിൽ ഡോക്ടറേറ്റ് നേടി.
1953 ഇൽ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ അദ്ദേഹം അലബാമ ടെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്റർ ആയി.
1955-56 ലെ മോണ്ട്ഗോമറി ബസ് ബഹിഷ്കരണ സമരത്തിന് നേതൃത്വം നൽകിയത് കിംഗ് ജൂനിയർ ആയിരുന്നു.
1985 ഡിസംബർ 1-ന് കറുത്തവർഗ്ഗക്കാരനായ “റോസാ പാർക്ക്” ഒരു വെള്ളക്കാരന് ബസ്സിൽ സീറ്റ് ഒഴിഞ്ഞു കൊടുത്തതിനാൽ “ജിം ക്രോ” നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.
ഇതിനെത്തുടർന്ന് മോണ്ട്ഗോമറിയിലെ എൻ.എ.എ.സി.പി തലവനായിരുന്ന ഇ. ഡി.നിക്സൺ ആസൂത്രണം ചെയ്ത “മോണ്ട് ഗോമറി” ബസ് ബഹിഷ്കരണ സമരം നയിച്ചത് കിങ് ആയിരുന്നു.
385 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും അദ്ദേഹത്തിന്റെ വീടിനു നേരെ ബോംബാക്രമണം ഉണ്ടാവുകയും ചെയ്തു.
അലബാമയിലെ യു.എസ്ജില്ലാ കോടതിയിൽ ഈ കേസിൽ പ്രക്ഷോഭകർക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറി ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേക സീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തുകയും ചെയ്തു.
1963 അദ്ദേഹം വാഷിങ്ടണിൽ നടത്തിയ മാർച്ചിലെ “എനിക്കൊരു സ്വപ്നമുണ്ട്”എന്ന പ്രസംഗം വളരെ പ്രശസ്തമാണ്.
1964 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിക്കൊടുത്ത സമരമാണ് “വർണവിവേചനത്തിനെതിരെ”യുള്ള സമരം.
1968 ഏപ്രിൽ 4ന് ടെന്നസി സംസ്ഥാനത്തിലെ “മെംഫീസ്” നഗരത്തിലെ ലൊറേൻ ഹോട്ടലിൽ “ജയിംസ് ഏൾ റേ” എന്ന വെള്ളക്കാരന്റെ വെടിയേറ്റ് കിംഗ് മരണമടഞ്ഞു.
മാർട്ടിൻലൂഥർ കിംഗ് ജൂനിയർ
പേര്- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജനനം -15 ജനുവരി 1929 ജനന സ്ഥലം -അറ്റ്ലാന്റ്, ജോർജിയ, യു.എസ് ജീവിതപങ്കാളി- കോറേറ്റ സ്കോട്ട് വിദ്യാഭ്യാസം - മോർഹ ഹൗസ് കോളേജ് (ബി.എ) - ക്രോസർ തിയോളജിക്കൽ സെമിനാരി - ബാസ്റ്റൺ യൂണിവേഴ്സിറ്റി അവാർഡുകൾ - സമാധാനത്തിനുള്ള നോബൽ സമ്മാനം - പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം(1977) മരണാനന്തരം - കോൺഗ്രസ് സ്വർണമെഡൽ (2004) സ്മാരകങ്ങൾ - മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെമ്മോറിയൽ മരണം - 4 ഏപ്രിൽ 1968 (വയസ്സ് 39) അന്ത്യവിശ്രമം - മാർട്ടിൻ ലൂഥർ കിങ് ജൂനിയർ നാഷണൽ ഹിസ്റ്റോറിക് പാർക്ക്
വചനങ്ങള്‍
1) "ശത്രുവിനെ പോലും സുഹൃത്താക്കി മാറ്റാനുള്ള ശക്തി സ്നേഹത്തിനു മാത്രമേയുള്ളൂ"
2) "നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ ഓടുക, ഓടാൻ കഴിയില്ലെങ്കിൽ നടക്കുക, നടക്കാൻ കഴിയില്ലെങ്കിൽ ഇഴയുക, പക്ഷേ ചെയ്യുന്നത് എന്തുതന്നെയായാലും മുൻപോട്ട് തന്നെ നീങ്ങുക"