Endz

സ്വാമി വിവേകാനന്ദന്‍

  • ആധുനിക കാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനം അറിയിച്ച ആത്മീയ ഗുരുവായിരുന്നു സ്വാമി വിവേകാനന്ദൻ.
  • രാമകൃഷ്ണ പരമഹംസൻ പ്രധാന ശിഷ്യനും “രാമകൃഷ്ണ മഠം” “രാമകൃഷ്ണ മിഷൻ” എന്നിവയുടെ സ്ഥാപകനുമാണ് സ്വാമി വിവേകാനന്ദൻ.
  • സന്യാസി ആകുന്നതിനു മുൻപ് “നരേന്ദ്രനാഥ് ദത്ത” എന്നായിരുന്നു പേര്.
  • വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ സഹായകമായിട്ടുണ്ട്.
  • വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായതിന്റെ തുടക്കമായിരുന്നു.
  • ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും, ശാസ്ത്രീയതയുടെയും, ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത് ആധുനിക യുഗത്തിന്റെ മുഖകേന്ദ്രങ്ങളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണ ബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു.
  • ജീവിതരേഖ
  • “വിവേകാനന്ദൻ” എന്ന “നരേന്ദ്രനാഥ് ദത്ത” കൊൽക്കത്തയിലെ ഉത്തര ഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്ന കുടുംബത്തിൽ “വിശ്വനാഥ് ദത്തയടെയും ഭുവനേശ്വരിയുടെയും” 10 മക്കളിൽ ആറാമത്തെ പുത്രനായി ജനിച്ചു.
  • ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തേ തന്നെ വിവേകാനന്ദന് ഉണ്ടായിരുന്നു.
  • കുട്ടിക്കാലത്തുതന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹിക്കുകയും അതിനായി ശിവനെ ധ്യാനിക്കുവാനും തുടങ്ങി. അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി.
  • പ്രാഥമിക പഠനം നടത്തിയത് ഒരു അധ്യാപകൻ വീട്ടിലെത്തിട്ടാണ്.
  • അതിനുശേഷം ഏഴാം വയസ്സിൽ മെട്രോപൊളിറ്റൻ സ്കൂളിൽ ചേർന്ന് പഠിക്കാൻ തുടങ്ങി.
  • 1879 വിവേകാനന്ദൻ ഹൈസ്കൂൾ പരീക്ഷ ഒന്നാം റാങ്കോടെ ജയിച്ചു പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിനു ചേർന്നു.
  • ജനറൽ അസംബ്ലീസ് ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു.
  • 1881 നരേന്ദ്ര വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച് അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണന് വേണ്ടി ഒരു കീർത്തനം ആലപിച്ചു സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക് ക്ഷണിച്ചിട്ടാണ് മടങ്ങിയത്.
  • മധുര ശബ്ദത്തിന് ഉടമയായിരുന്നു നരൻ വായ്പ്പാട്ടും ഹിന്ദി ഉറുദു പേർഷ്യൻ സംഗീതങ്ങളും പഠിച്ചിട്ടുണ്ട്.
  • 1884 നരേന്ദ്രന്റെ പിതാവ് അന്തരിച്ചു ആറേഴംഗങ്ങളുള്ള ഒരു കുടുംബത്തിലെ ഭാരം നരേന്ദ്രനിലായി.
  • 1886 ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെ ഗംഗാതീരത്ത് സംസ്കരിച്ചു.
  • ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന നരേന്ദ്രനാഥ് ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത് വരാഹ നഗരം എന്ന ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകയ്ക്കെടുത്ത് ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി.
  • 1893 വിവേകാനന്ദന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന “ഖേത്രി രാജാവിന്റെ” അടുത്തെത്തി അദ്ദേഹത്തിന് നിർബന്ധപ്രകാരമാണ് വിവേകാനന്ദൻ എന്ന പേര് സ്ഥിരമായി സ്വീകരിച്ചത്.
  • 1893 സെപ്റ്റംബർ 11 ന് മേളയിൽ കൊളംബസ് ഹാളിൽ നടത്തിയ “അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ” എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാർത്ഥമായി സ്പർശിച്ചു.
  • 1894 സ്വാമിജി ന്യൂയോർക്കിൽ “വേദാന്ത സൊസൈറ്റി” സ്ഥാപിച്ചു പിന്നീട് ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങൾ നടത്തി.
  • 1902 ജൂലൈ 4 വെള്ളിയാഴ്ച 39 വയസ്സിൽ രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട് തന്റെ കാലൊന്നു തിരുമ്മി തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാവുകയാണ് ഉണ്ടായത്.
  • ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുഉള്ള വേദാന്ത ദർശനങ്ങളിൽ ആണ് ഹിന്ദുത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു.
  • 1995 നവംബർ 11ന് ചിക്കാഗോയിലെ പ്രമുഖ തെരുവുകളിൽ ഒന്നായ “മിഷിഗൺ”അവന്യുവിന്റെ ഒരു ഭാഗത്ത് “സ്വാമി വിവേകാനന്ദ വേ” എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു.
  • ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരു ഭാരത പര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വാരണസി, ആയോധ്യ വഴി ഹിമാലയൻ പ്രദേശങ്ങളിലായിരുന്നു 1884 ലെ ആദ്യയാത്ര.
  • കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന അദ്ദേഹം മൂന്നുദിവസം 1892 ഡിസംബർ 25, 26, 27 അവിടെ ധ്യാനനിരതനായി ഇരുന്നു ഒരു നവചൈതന്യവുമായാണ് അദ്ദേഹം തിരിച്ചെത്തിയത് ഈ പാറയാണ് പിന്നീട് “വിവേകാനന്ദപ്പാറ” ആയി മാറിയത്.

  സ്വാമി വിവേകാനന്ദന്‍

പേര് - സ്വാമി വിവേകാനന്ദൻ
ജനനത്തീയതി -12 ജനുവരി 1863
ജനനസ്ഥലം - കൊൽക്കത്ത, ബംഗാൾ, പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
ദേശീയത - ഇന്ത്യൻ
ജീവിതപങ്കാളി - ശാരദാദേവി
വിദ്യാഭ്യാസ - മെട്രോപോളിറ്റൻ സ്കൂൾ
            - സ്കോട്ടിഷ് ചർച്ച് കോളജ് (1884)
            - വിദ്യാസാഗർ കോളേജ് (1871-1877)
            - പ്രസിഡൻസി യൂണിവേഴ്സിറ്റി
            - യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ട
 സാഹിത്യകൃതികൾ - രാജയോഗ
                   - കർമ്മയോഗം           
                   - ഭക്തിയോഗം
                   - ജ്ഞാനയോഗം
                   - കൊളംബോ മുതൽ അൽമോറ വരെയുള്ള
                     പ്രഭാത ഭക്ഷണങ്ങൾ.
മരണം - 4 ജൂലൈ1902 (വയസ്സ് 39)
മരണസ്ഥലം- ബേലൂർ മഠം, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ

  വചനങ്ങള്‍ 

1) "ഉണരുക എഴുന്നേൽക്കുക 
    ലക്ഷ്യം നേടുന്നതുവരെ
    "പ്രയത്നിക്കുക

2) "ചെന്നെത്തുന്നത് എവിടെയുമാകട്ടെ
    സത്യത്തെ തന്നെ പിന്തുടരുക
    ഭീരുത്വവും കാപട്യവും
    ദൂരെ കളയുക"

3) "വിധവയുടെ കണ്ണുനീർതുടയ്ക്കാനും അനാഥന്
    ആഹാരം കൊടുക്കാനും കഴിയാത്ത
    മതത്തിലും ദൈവത്തിലും
    എനിക്ക് വിശ്വാസമില്ല"
Menu