ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പി ആണ് ഡോ.ഭീംറാവു അംബേദ്കര്‍.
താഴേക്കിടയിലുള്ള ജനങ്ങളുടെ ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ.
“മഹൗ” എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുന്നതിനും, ഹിന്ദു തൊട്ടുകൂടായ്മയ്മക്ക് എതിരെ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു.
ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്ന സമ്മാനിച്ചു (1990).
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രി ആയിരുന്നു ഡോ. ബി ആർ അംബേദ്കർ.
അംബേദ്കറുടെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒരു ഭരണഘടനാ നിയമനിർമ്മാണ സഭ രൂപീകൃതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടന നിർമാണത്തിനുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.
141- ദിവസംകൊണ്ട് ആദിരൂപം പൂർത്തിയാക്കി 1949 നിലവിൽ വന്ന ഭരണഘടന ഇതുവരെ 103 തവണ ഭേദഗതി ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ദളിത് വിഭാഗക്കാരിൽ കോളേജ് വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയാണ് ഡോ.ബി ആർ.അംബേദ്കർ
ന്യൂയോർക്കിൽ കൊളംബിയ സർവകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി അംബേദ്കർ നിയമബിരുദങ്ങളും സാമ്പത്തികശാസ്ത്രം എന്നിവയിൽ ഒന്നിൽ കൂടുതൽ ഡോക്ടറേറ്റും നേടി.
ജീവിതരേഖ
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാടി ഗ്രാമത്തിൽ “രാംജി മൗലോജി സാക്പാൽ അംബേദ്കറുടെയും ഭീമാ ബായിയുടെയും” മകനായി ഏപ്രിൽ 14-ന് ജനിച്ചു.
“ടപ്പോളി”എന്ന സ്ഥലത്താണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
അംബേദ്കറിന് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.
താഴ്ന്ന ജാതിക്കാരൻ ആയിരുന്നതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.
അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷം അവർ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറുകയുണ്ടായി. മറാഠി സ്കൂളിലായിരുന്നു പിന്നീട് അംബേദ്കറുടെ പഠനം.
ഒരു ദളിതൻ ആയതു കാരണം സ്കൂൾ വിദ്യാഭ്യാസകാലത്ത് ക്ലാസ് മുറിയുടെ ഒരു മൂലയിൽ ഒരു ദളിതനായതു കാരണം സ്കൂൾ വിദ്യാഭ്യാസ കാലത്ത് അംബേദ്കർ ക്ലാസ് മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവന്ന ചാക്ക് വിരിച്ചായിരുന്നു ഇരുന്നിരുന്നത്.
അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം പഠിക്കാനുള്ള അവകാശമില്ലായിരുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി അദ്ദേഹം പൂർത്തിയാക്കി മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിനു കഴിഞ്ഞത്. പതിനേഴാം വയസ്സിൽ ആണ് അദ്ദേഹം മെട്രിക്കുലേഷൻ ജയിച്ചത്. ഒൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന രമാഭായി അദ്ദേഹം വിവാഹം ചെയ്തു.
താഴ്ന്ന ജാതിക്കാരൻ ആയിരുന്നതിനാൽ പഠനം പൂർത്തിയാക്കിയ ശേഷം ആരും അദ്ദേഹത്തിന് ജോലി കൊടുത്തില്ല. അദ്ദേഹം ഇത് രാജാവിനോട് പറയുകയും “ബറോഡാ” രാജാവ് അദ്ദേഹത്തിന്റെ സൈന്യത്തിൽ ലെഫ്റ്റനന്റായി നിയമിക്കുകയും ചെയ്തു.
അച്ഛന്റെ മരണം അംബേദ്കറെ ഒരുപാട് തളർത്തി. അങ്ങനെ സൈന്യത്തിലെജോലി രാജിവച്ചു വളരെയധികം ദാരിദ്ര്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി ഒരു കാലയളവിൽ സമർത്ഥരായ വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ട് പഠിപ്പിക്കാൻ “ബറോഡാ” രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ ആ കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.
1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അമേരിക്കയിൽ ലളിത ജീവിതം നയിച്ച് കഴിയുന്നത്ര പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
മാസ്റ്റർബിരുദത്തിന് ശേഷം വ്യവസ്ഥകളെ പറ്റി പഠിക്കുകയും ശേഷം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തുകയും ചെയ്തു.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശേഷം പഠനം തുടർന്നു, ശേഷം 1916 ഒക്ടോബറിൽ “ലണ്ടനിൽ” എത്തിച്ചേർന്നു.
ദളിത് സമുദായത്തിന്റെ ശബ്ദമുയർത്താൻ 1927 അദ്ദേഹം സ്വന്തം പത്രം തുടങ്ങി “ബഹിഷ്കൃത് ഭാരതം” എന്നതായിരുന്നു പത്രത്തിന്റെ പേര്.
1926-ൽ അദ്ദേഹം ബോംബെ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
1927ൽ മഹദ് സത്യാഗ്രഹം നടത്തി.
1936-ൽ അംബേദ്കർ “ഇൻഡിപെൻഡൻസ് ലേബർ പാർട്ടി” എന്ന പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
1947ൽ ഭാരതത്തിന്റെ “ആദ്യ നിയമമന്ത്രിയായി”, ഭരണഘടന കമ്മിറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1956 ഒക്ടോബർ 14-ന് അംബേദ്കറും 300, 000 അനുയായികളും ബുദ്ധമതം
സ്വീകരിച്ചു.
1956 ഡിസംബർ -6 ന് അംബേദ്കർ 55 മത്തെ വയസ്സിൽ അന്തരിച്ചു.
ഡോ.ബി.ആര് അംബേദ്കര്‍
പേര് - ഭീംറാവു അംബേദ്കർ ജനനം - 14,ഏപ്രിൽ 1891 ജനനസ്ഥലം-മഹൗ സെന്റൽ പ്രൊവിൻ ഭാരതം (ഇപ്പോൾ മധ്യപ്രദേശ്) ജീവിതപങ്കാളി - രമാഭായി(1906-1935),സവിത അംബേദ്കർ(1948) വിദ്യാഭ്യാസം - മുംബൈ സർവകലാശാല (ബി.എ) - കൊളംബിയ യൂണിവേഴ്സിറ്റി (എം.എ.പി.എച്.ഡി) - ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എം.എസ്സി. ഡി, ഡി.എസ്.സി) - ഗ്രേറ്റ് ഇൻ ബാരിസ്റ്റർ-അറ്റ്- ലോ തൊഴിൽ - ജസ്റ്റിസ് - സാമ്പത്തികശാസ്ത്രജ്ഞൻ - രാഷ്ട്രീയക്കാരൻ - സാമൂഹികപ്രവർത്തകൻ അവാർഡുകൾ - ഭാരതരത്നം മരണം - 6,ഡിസംബർ,26(വയസ്സ്65) മരണസ്ഥലം - ദില്ലി, ഇന്ത്യ