Endz

ഗ്രഹങ്ങള്‍

ബുധന്‍[MERCURY]

  • സൗരയുധത്തിലെ ഏറ്റവും ചെറുതും സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതുമായ ഒരു ഗ്രഹമാണ് ബുധന്‍.
  • 87.969 ദിവസങ്ങള്‍ കൊണ്ടാണ് ബുധന്‍ സൂര്യനു ചുറ്റും ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്.
  • സൂര്യനില്‍ നിന്ന്‌ പരമാവതി കോണീയ അകലം 28.30 ആയതിനാല്‍ ബുധന്‍ എളുപ്പത്തില്‍ മനുഷ്യന്‍റെ ദൃഷ്ടിപഥത്തില്‍ വരുന്നില്ല.
  • പ്രഭാതത്തിലും സന്ധ്യാ സമയത്തും മാത്രമേ ബുധനെ നേരിട്ട് നിരീക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.
  • അല്ലാത്ത സമയങ്ങളിൽ സൂര്യ പ്രഭയിൽ മുങ്ങി പോകുന്നതിനാൽ കാണാൻ സാധിക്കുന്നില്ല.
  • സ്വന്തമായി ഉപഗ്രഹങ്ങളോ അന്തരീക്ഷമോഇല്ലാത്ത ഗ്രഹമാണ് ബുധന്‍.1

ശുക്രൻ[VENUS]

  • സൂര്യനിൽ നിന്നും രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ
  • പ്രണയത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും റോമൻ ദേവതയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
  • 224.7 ഭൗമദിനങ്ങൾ കൊണ്ടാണ് ഈ ഗ്രഹം സൂര്യനെ ഒരു തവണ പരിക്രമണം ചെയ്യുന്നത്.
  • വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനമാണ് ശുക്രന് ഉള്ളത്.
  • ഭൂമിയിൽ നിന്നും നോക്കിയാൽ സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ഗ്രഹമാണ് ശുക്രൻ.
  • ഇത് പ്രത്യക്ഷമാകുന്ന കോണീയ അകലം 47.8° യാണ്.
  • സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയത്തിന് അല്പം ശേഷവുമാണ് ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക.
  • ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും, സന്ധ്യ നക്ഷത്രം എന്നും വിളിക്കുന്നു.

ഭൂമി[EARTH]

  • സൂര്യനില്‍ നിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി.
  • ലാറ്റിന്‍ ഭാഷയില്‍ “ടെറ” എന്നറിയപ്പെടുന്നത് ഭൂമിയെയാണ്.
  • വലുപ്പത്തില്‍ 5-ആം സ്ഥാനമാണ് ഭൂമിക്കുള്ളത്.
  • സൗരയുധത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവും ഭൂമിയാണ്‌.
  • 71%വെള്ളത്താല്‍ ച്ഗുട്ടപ്പെട്ടു കിടക്കുന്നതിനാല്‍ ഭൂമിയുടെ നിറം നീലയായാണ് കാണപ്പെടുന്നത്.
  • ഇങ്ങനെ നീലയായി കാണപ്പെടുന്നതിനാല്‍ ഇതിനെ നീല ഗ്രഹം എന്ന് വിളിക്കുന്നു.
  • ലോഹങ്ങളും ,പാറകളുംകൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ കണക്കിലാണ് ഭൂമി ഉള്‍പ്പെടുന്നത്.
  • ഭൂമിയുടെ പ്രായം 454 കോടി വര്‍ഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ചൊവ്വ[MARS] 

  • സൂര്യനില്‍ നിന്നും നാലാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ചൊവ്വ.
  • രണ്ടാമത്തെ ചെറിയ ഗ്രഹമെന്നും ഇതിനെ അറിയപ്പെടുന്നു.
  • റോമന്‍ യുദ്ധ ദേവന്‍റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.
  • റെഡ് പ്ലാനെറ്റ് എന്നും ചൊവ്വയെ അറിയപ്പെടുന്നുണ്ട്.
  • നേര്‍ത്ത അന്തരീക്ഷമുള്ള ഒരു ഗ്രഹമാണ് ചൊവ്വ.

വ്യാഴം[JUPITER]

  • സൂര്യനില്‍ നിന്ന അഞ്ചാമാതായി സ്ഥിതിചെയ്യുന്ന ഗ്രാമാണ് വ്യാഴം.
  • സൗരയുധത്തിലെ ഏറ്റവും വലിയ ഗ്രഹം എന്ന സവിശേഷതയും വ്യാഴം നിലനിര്‍ത്തി പോരുന്നു.
  • റോമാക്കാര്‍ അവരുടെ ദേവനായ ജുപ്പിറ്ററിന്‍റെ പേരാണ് ഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.
  • ഭൂമിയില്‍ നിന്നിം നോക്കുമ്പോള്‍ പരമാവതി 2.94 ദൃശ്യകാന്തിമാനത്തോടെ മാത്രമേ വ്യാഴത്തെ കാണാന്‍ സാധിക്കു.
  • അതുകൊണ്ട് തന്നെ രാത്രി ആകാശത്തില്‍ ചന്ദ്രനും,ശുക്രനും ശേഷം ഏറ്റവും തിളക്കത്തോടെ ദ്രിശ്യമാകുന്ന ഗ്രഹമാണ് വ്യാഴം.

ശനി[SATURN]

  • സൂര്യനില്‍ നിന്നും ആറാമത്തെ ഗ്രാമാണ് ശനി .
  • വ്യാഴത്തിനു ശേഷം സൗരയുധത്തിലെ രണ്ടാമത്തെ ഗ്രഹവുമാണ് ഇത്.
  • പാശ്ചാത്യര്‍ റോമന്‍ ദേവനായ സ്റ്റാറ്റണിന്‍റെ നാമം ആണ് ഇതിന് നല്‍കിയിരിക്കുന്നത്.
  • റോമന്‍ ദേവന്‍റെ അറിവാളിലെ സൂചിപ്പിക്കുന്നതാണ് ശനിയുടെ ചിഹ്നം.
  • ശനി,വ്യാഴം,യുറാനസ്,നെപ്റ്റ്യൂണ്‍ എന്നിവയെ മൊത്തത്തില്‍ വാതകഭീമന്മാര്‍ എന്നാണ് അറിയപ്പെടുന്നത്.
  • വളയത്തിനു അകത്തു കാണുന്ന ഒരേഒരു ഗ്രഹം.

യുറാനസ്[URANUS]

  • സൂര്യനിൽ നിന്നുള്ള ദൂരം കണക്കാക്കിയാൽ സൗരയുദ്ധത്തിലെ ഏഴാമത്തെ ഗ്രഹം.
  • സൗരയൂഥത്തിലെ മൂന്നാമത്തെ വലിയ ഗ്രഹമാണ് യുറാനസ്.
  • ഗ്രീക്ക് പുരാണങ്ങളിലെ ആകാശത്തിന്‍റെ ദേവനായ യുറാനസിന്‍റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് നൽകിയിരിക്കുന്നത്.
  • യുറാനസിന് കുറഞ്ഞത് 27 ഉപഗ്രഹങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
  • മിറാൻഡ എന്ന ഉപഗ്രഹമാണ് ഇതിൽ പ്രധാനം.വയോജർ-2 എന്ന ബഹിരാകാശ വാഹനമാണ് യുറാനസിനെ സമീപിച്ച് ആദ്യമായി പഠനം നടത്തിയത്.
  • റോമൻ മിഥോളജിയിലെ ദേവീദേവൻമാരുടെ പേരുകൾ ആണ് സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾക്ക് നൽകിയിരുന്നതെങ്കിൽ, ഗ്രീക്ക് മിഥോളജി നിന്നാണ് യുറാനസിന്‍റെ പേര് വന്നതെന്ന പ്രത്യേകതയുണ്ട്.

നെപ്റ്റ്യുൺ[NEPTUNE]

  • സൗരയൂഥത്തിലെ എട്ടാമത്തെയും ഏറ്റവും അകലെയുള്ളതുമായ ഗ്രഹം.
  • വലിപ്പം കൊണ്ട് സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹം.
  • റോമൻ പുരാണങ്ങളിലെ സമുദ്രത്തിന്‍റെ ദേവനായ നെപ്റ്റ്യുണിന്‍റെ പേരാണ് ഇതിന് കൊടുത്തിരിക്കുന്നത്.ശരാശരി സൂര്യനിൽനിന്നും 30.1AU (ആസ്ട്രോണമിക്കൽ യൂണിറ്റ്) ദൂരെയുള്ള പാതയിലൂടെയാണ് നെപ്റ്റ്യുൺ സൂര്യനെ വലം വെക്കുന്നത്.
  • നെപ്റ്റ്യൂണിന്റെ ചിഹ്നം നെപ്റ്റ്യൂൺ ദേവന്‍റെ ശൂലത്തിന്‍റെ ഒരു ആധുനിക രൂപമാണ്.
  • വോയേജർ-2 എന്ന ബഹിരാകാശ വാഹനമാണ് നെപ്റ്യൂണിനെ സമീപിച്‌ ആദ്യമായി പഠനം നടത്തിയത്.

Menu