Endz

ഇന്ന് ലോക മാതൃ ദിനം

പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. സ്‌നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിന് മുന്നില്‍ ഇന്ന് ലോകം ഒന്നു ചേരുകയാണ്. നിസ്വാര്‍ഥമായ സ്‌നേഹം പകരാന്‍ കഴിയുന്ന ഒരേ ഒരാള്‍. അമ്മയുടെ സ്‌നേഹത്തെ ഓര്‍ക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം ആഘോഷിക്കുന്നുണ്ട്.

അനാദികാലം മുതല്‍ ഇന്ത്യയില്‍ മാതാവിന്‌ പിതാവിനെക്കാളും ഗുരുവിനെക്കാളും ഉയര്‍ന്ന സ്ഥാനം നല്‍കി വരുന്നു. മാതാവുമായുള്ള വൈകാരിക ബന്ധത്തിന്‌ പ്രഥമ സ്ഥാനം നല്‍കുന്ന ഇന്ത്യന്‍ ജനത മാതൃപൂജ ജീവിതചര്യയാക്കുമ്ബോള്‍ വിദേശ ജനതയുടെ സമീപനത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. രാജ്യത്തെ പോലും ഭാരതീയര്‍ അമ്മയായാണ്‌ കാണുന്നത്‌. അമ്മ എന്ന ശക്തിയെ പണ്ടു മുതലേ ഏറെ ആദരിക്കുന്ന സമൂഹമാണ് യൂറോപ്പിലേത്. ഇതിന്‍റെ പിന്തുടര്‍ച്ചയായിട്ടാണ് മാതൃദിനം ആചരിയ്ക്കാന്‍ തുടങ്ങിയത്. അമേരിക്കയിലാണ് മാതൃദിനം ഒരു ആചാരമായി രൂപപ്പെട്ടത്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ സ്ത്രീകളനുഭവിച്ച വേദനകളായിരുന്നു ഇതിനു പിന്നില്‍. മിക്ക രാജ്യങ്ങളിലും മാതൃദിനം ഒഴിവു ദിവസവുമാണ്.

1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. 1908 ല്‍ ഈ പ്രചാരണം ഫലം കണ്ടു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച്‌ ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.

ജനിച്ച അന്നു മുതല്‍ ഇന്നു വരെ കരയുമ്ബോള്‍ കണ്ണീരൊപ്പിയും, ചിരിക്കുമ്ബോള്‍ കൂടെച്ചിരിച്ചും, ഉറങ്ങുമ്ബോള്‍ നിറുകയില്‍ തലോടിയും കലവറയില്ലാത്ത സ്‌നേഹം തരുന്ന അമ്മമാരെ ആദരിക്കാന്‍. അമ്മയെന്ന വാക്ക് കൊണ്ട് പൂജ ചെയ്തിടാം. എന്ന് കവിഹൃദയം പാടിയത് വെറുതെയല്ല.

മാതൃദിനത്തില്‍ മാത്രമല്ല, ഏത് ദിവസമായാലും അമ്മയോട് ഉള്ള സ്‌നേഹവും കരുണയും അതേ നിലയില്‍ പങ്കുവയ്ക്കാന്‍ സാധിക്കണം. അതിന് ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യവുമില്ല. എല്ലാ ദിവസവും മാതൃദിനമായിരിക്കട്ടെ.

mothers day date(09-05-2021)

Menu