നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 73 – ാം വാർഷികം ആഘോഷിക്കുകയാണ്.ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വർണത്തളികയിൽ വച്ച് സമ്മാനിച്ചതല്ല ഈ സ്വാതന്ത്ര്യമെന്ന ചരിത്രവസ്തുത ഓർമിക്കേണ്ട സുദിനമാണ് സ്വാതന്ത്ര്യദിനം.നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന തലമുറ ഇന്ന് നമ്മോടൊപ്പമില്ല.സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പുത്തൻ തലമുറയാണ് സ്വാതന്ത്ര്യം അനുഭവിക്കുന്നതും ആഘോഷിക്കുന്നതും.സ്വാതന്ത്ര്യത്തിന്‍റെ മഹത്വത്തെക്കുറിച്ച് പാടിയത് കവി കുമാരനാശാനാണ്.”സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം”.ഈ ഈരടിയിൽ സ്വാതന്ത്ര്യത്തിന്‍റെ ജീവൻ ത്രസിച്ചു നിൽക്കുന്നുണ്ട്.1950-ൽ സ്വാതന്ത്ര്യസമര സേനാനികൾ രൂപം നൽകിയ നമ്മുടെ ഭരണഘടനയുടെ ആത്മാവാണ് ജനാധിപത്യവും, മതേതരത്വവും, സോഷ്യലിസവും.ജനക്ഷേമത്തിൽ അധിഷ്ഠിതമായ ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രനിർമിതിക്കുള്ള ദേശീയബോധമാണ് സ്വാതന്ത്ര്യസമരത്തിന് ഊർജം പകർന്നതെന്ന് സ്വാതന്ത്ര്യസമര ചരിത്രത്തിൽ കണ്ണോടിക്കുമ്പോൾ നമുക്ക് ബോധ്യമാകും
Kumaran Asan > Quotes > Quotable Quote
kumara“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം”Kumaran Asan
Kumaran Asan