Skip to content
- നിലമറിഞ്ഞു വിത്തു വിതയ്ക്കണം
- ഞാറുറച്ചാൽ ചോറുറച്ചു
- വാഴ നനഞ്ഞാൽ ചീരയും നനയും
- കർക്കിടക മാസത്തിൽ ചേന കട്ടിട്ടും കൂട്ടണം
- കണ്ടം വിറ്റ് കാളയെ വാങ്ങുമോ?
- ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുക
- വളമേറിയാൽ കൂമ്പടയ്ക്കും
- തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും
- ഊന്ന് കുലയ്ക്കില്ല,വാഴയേ കുലയ്ക്കൂ
- വേരിന് വളം വെക്കാതെ തലയ്ക്കു വളം വെച്ചിട്ടെന്തു കാര്യം
- പതിരില്ലാത്ത കതിരില്ല.
- വേലി തന്നെ വിളവ് തിന്നുക.
- വിതച്ചത് കൊയ്യും
- ഉടമയുടെ കണ്ണ് ഒന്നാം തരം വളം
- പൂട്ടുന്ന കാളയെന്തിന് വിതയ്ക്കുന്ന വിത്തറിയണം
- അമരത്തടത്തിൽ തവള കരയണം
- വിതച്ചതു കൊയ്യും
- വിത്തിനൊത്ത വിള
- വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
- മുള്ളു നട്ടവന്‍ സൂക്ഷിക്കണം