Endz

Krishi pazhamchollukal-2 കൃഷി പഴംചൊല്ലുകള്‍

  • അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ടമാങ്ങയും
  • അശ്വതി ഞാറ്റുവേലയിൽ വിതയ്ക്കാൻ നന്ന്
  • രേവതി ഞാറ്റുവേലയിൽ പാടത്ത് ചാമ വിതയ്ക്കാം
  • പൂയം ഞാറ്റുവേലയിൽ ഞാറു പാകിയാൽ പുഴുക്കേട് പൂവഞ്ചു പാലഞ്ചു കായഞ്ചു വിളയഞ്ചു
  • അത്തത്തിന്‍റെ മുഖത്ത് മുതിര വിതയ്ക്കണം
  • അത്തത്തിൽ വിതച്ചാൽ പത്തായം പത്ത് വേണം
  • ചോതി കഴിഞ്ഞാൽ ചോദ്യമില്ല
  • മകത്തിന്‍റെ മുഖത്തു എള്ളറിയണം
  • മകീര്യത്തിൽ വിതച്ചാൽ മദിയ്ക്കും
  • തിരുവാതിരയ്ക്കു പയർ കുത്തിയാൽ ആറ്റ വരും
  • കുംഭത്തിൽ നട്ടാൽ കുടത്തോളം
  • മീനത്തിലായാൽ മീൻകണ്ണിനോളം
  • മേടം പത്തിന് മുമ്പ് പൊടിവിത കഴിയണം
  • കുംഭപ്പറ കുടം പോലെ
  • ധനുപ്പത്തു കഴിഞ്ഞാൽ കൊത്താൻ തുടങ്ങാം
  • വിഷു കണ്ട രാവിലെ വിത്തിറക്കണം
  • കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
  • കാറ്റുള്ളപ്പോള്‍ തൂറ്റണം
  • നട്ടാലേ നേട്ടമുള്ളൂ
  • കാലം നോക്കി കൃഷി
  • വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
  • വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
  • മുന്‍വിള പൊന്‍വിള
  • വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു
  • വര്‍ഷം പോലെ കൃഷി
  • മണ്ണു വിറ്റു പൊന്നു വാങ്ങരുതു
  • ആഴത്തില്‍ ഉഴുതു അകലെ നടണം
  • നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
  • വെള്ളരി നട്ടാൽ വിളയറിയാം
  • കുമ്പളം കായണം
  • മുരുക്കിലും പടരും മുളകുകൊടി
  • മടലിടിഞ്ഞ തേങ്ങാകാ
  • പരപ്പുകൃഷി യെരപ്പു
  • ചിങ്ങമഴ തെങ്ങിനു നന്ന്
  • തെങ്ങിന് ദണ്ഡ് കവുങ്ങിനു കോല് നാലിനു മൂന്ന് കുറഞ്ഞാൽ പോര
  • തിരുവാതിരയ്ക്കു പയറു കുത്തിയാൽ ആറ്റ വരും
  • ചേന ചുട്ടു നടണം ചാമ കരിഞ്ഞു വിതയ്ക്കണം
  • കാഞ്ഞു പൊടിച്ചാൽ കാര്യം നന്ന്
  • കുഞ്ചെള്ളിനു നഞ്ചു മഴ
  • കാണം കാഞ്ഞു കുരുക്കണം
  • കാണത്തിനു കണ്ണു മറഞ്ഞാൽ മതി
Menu