Endz

Ayyankali

അയ്യങ്കാളി
1863 ആഗസ്റ്റ് 28 തീയതി തീരുവനന്തപുരം ജില്ലയിലെ വെങ്ങാനുരിലാണ് അദ്ദേഹം ജനി ച്ചത്. കേരള സമൂഹത്തിന്റെ നവോത്ഥാനത്തിനും, അധസ്ഥിതരുടെ മോചനത്തിനും വേണ്ടി പ്രവർത്തിച്ച മഹാനാണ് അയ്യങ്കാളി. താഴ്ന്ന ജാതിക്കാരുടെ ഉയർച്ചക്കുവേണ്ടി പ്രവർത്തിക്കണമെന്ന് കുട്ടിക്കാലത്തുതന്നെ അദ്ദേഹം തീരുമാനിച്ചു. അവർണർക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ച് വിദ്യാഭ്യാസത്തിലൂടെ അവരെ ഉയർത്താൻ ശ്രമിച്ചു. 1937 ൽ ഗാന്ധിജി, അയ്യങ്കാളിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. മഹാകവി കുമാരനാശാനോടൊപ്പം ജാതി വ്യത്യാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ചു. 1905 ൽ അധസ്ഥിതരുടെ രക്ഷയ്ക്കുവേണ്ടി സാധുജന പരിപാലന സംഘം എന്ന സംഘടന രൂപീകരിച്ചു. അധകൃതർക്കുവേണ്ടി തൊഴിൽ സമരങ്ങൾ നയിച്ചു. 1911 ൽ പ്രജാസഭാ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
ജാതിചിന്തകളുടെ പേരിലുളള ഭാന്തിന് അറുതി വരുത്താൻ അദ്ദേഹം തീവ്രശ്രമം നടത്തി.

Menu