Endz

ദീപാവലി – DIWALI

  • ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഹിന്ദു സമൂഹത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ദീപാവലി.
  • ദീപങ്ങളുടെ ആഘോഷമായി ദീപാവലിയെ കണക്കാക്കുന്നു.
  • ജനങ്ങള്‍ അവരവരുടെ വീടുകളില്‍ മണ്‍ചിരാതുകളും വൈദ്യുതാലങ്കാരങ്ങളും ഉപയോഗിച്ച് പ്രകാശപൂരിതമാക്കി ഈ ഉത്സവം അത്യാഹ്ലാദപൂര്‍വ്വം കൊണ്ടാടുന്നു.
  • ഹിന്ദു കലണ്ടര്‍ പ്രകാരം കാര്‍ത്തികമാസത്തിലെ അമാവാസി രാത്രിയിലാണ് ദീപാവലി ആഘോഷിക്കുന്നത്.
  • ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച്, ഇത് സാധാരണയായി ഒക്ടോബര്‍ പകുതി മുതല്‍ നവംബര്‍ പകുതി വരെ തീയ്യതിക്കുള്ളില്‍ വരുന്നു.
  • രാജ്യത്തെ ഈ പ്രധാന ആഘോഷത്തിന് പല ഐതിഹ്യ കഥകളുടെ പിന്‍ബലം കൂടിയുണ്ട്.

ദീപാവലിയുടെ പ്രാധാന്യം

  • ‘ദീപങ്ങളുടെ നിര’ എന്ന അര്‍ത്ഥമുള്ള സംസ്‌കൃത പദത്തില്‍ നിന്നാണ് ‘ദീപാവലി’ എന്ന വാക്ക് ഉത്ഭവിച്ചത്.
  • അതിനാല്‍, ആളുകള്‍ അവരുടെ വീട് പ്രകാശിപ്പിക്കുന്നതിന് വിളക്കുകള്‍ തെളിയിക്കുന്നു.
  • സ്‌കന്ദപുരാണമനുസരിച്ച്, മണ്‍ചിരാതുകള്‍ സൂര്യനെ പ്രതീകപ്പെടുത്തുന്നു,ഇത് പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും പ്രപഞ്ച ദാതാവിനെ കണക്കാക്കുന്നു.

ഐതിഹ്യങ്ങള്‍

1)നരകാസുര വധം

  • കിഴക്കേ ഇന്ത്യയിലെ ആളുകള്‍ ദീപാവലിയെ ദുര്‍ഗാദേവിയുമായും അവരുടെ കാളി അവതാരവുമായും ബന്ധപ്പെടുത്തുന്നു.
  • ബംഗാളില്‍ ദീപാവലി ആഘോഷം കാളീപൂജാ ചടങ്ങുകളോടെ നടത്തുന്നു.
  • അതേസമയം ഉത്തരേന്ത്യയിലെ ബ്രജ് പ്രദേശത്തുള്ള ആളുകള്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസമാണ് ദീപാവലി എന്ന് വിശ്വസിക്കുന്നു.

2)ശ്രീരാമന്റെ മടങ്ങിവരവ്

  • ഹിന്ദു ഇതിഹാസമായ രാമായണമനുസരിച്ച്, 14 വര്‍ഷത്തെ വനവാസത്തിനുശേഷം ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, ഹനുമാന്‍ എന്നിവര്‍ അയോധ്യയിലേക്ക് മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി.
  • തുലാമാസത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശിയിലായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്.
  • അയോദ്ധ്യയിലെ ജനങ്ങള്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി തെരുവുകള്‍ മുഴുവന്‍ മണ്‍വിളക്കുകള്‍ കത്തിച്ച് വഴിതെളിച്ചു.
  • ആ ഓര്‍മ്മ പുതുക്കലിന്റെ ദിനമായാണ് ദീപാവലി കൊണ്ടാടുന്നതെന്നാണ് ഒരു വിശ്വാസം.

3)ലക്ഷ്മി ദേവിയുടെ ജന്‍മദിനം

  • സമ്പത്തിന്റെ ദേവതയായ ലക്ഷ്മിദേവി സമുദ്രത്തിന്റെ ആഴത്തില്‍ നിന്ന് ദീപാവലി നാളിലാണ്  അവതാരമെടുത്തതെന്ന് പറയപ്പെടുന്നു.
  • കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലായിരുന്നു ഇത്.
  • അതേ രാത്രിയിലാണ് ദേവി മഹാവിഷ്ണുവിനെ വിവാഹം കഴിച്ചത്.
  • ഈ സംഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായി വിളക്കുകള്‍ കത്തിച്ച് ആഘോഷിച്ചു.
  • അതിനാല്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപാവലി ഉത്സവ വേളയില്‍ വിളക്കുകളും മെഴുകുതിരികളും കത്തിക്കുന്ന പാരമ്പര്യം ഉടലെടുത്തുവെന്ന് പറയപ്പെടുന്നു.

4)പാണ്ഡവരുടെ മടങ്ങിവരവ്

  • ‘മഹാഭാരതം’ അനുസരിച്ച് പന്ത്രണ്ടുവര്‍ഷത്തെ നാടുകടത്തലിനു ശേഷം പഞ്ചപാണ്ഡവന്‍മാര്‍ സ്വന്തം ദേശമായ ഹസ്തിനപുരിയിലേക്ക് മടങ്ങിയെത്തിയ നാളായി ദീപാവലിയെ കണക്കാക്കുന്നു.
  • ഇത് ആഘോഷമാക്കി നാട്ടുകാര്‍ എല്ലായിടത്തും ശോഭയുള്ള മണ്‍ചിരാതുകള്‍ തെളിച്ചുവെന്ന് പറയപ്പെടുന്നു.

5)ജൈനമതത്തിലും പ്രാധാന്യം

  • ജൈനമതത്തിലെ ഇരുപത്തിനാലാമത്തെയും അവസാനത്തെയും തീര്‍ത്ഥങ്കരനും ആധുനിക ജൈനമതത്തിന്റെ സ്ഥാപകനുമാണ് വര്‍ധമാന മഹാവീരന്‍.
  • വര്‍ധമന മഹാവീരന് ജ്ഞാനോദയം ലഭിച്ച ദിനമാണ് ദീപാവലി എന്ന് ജൈനര്‍ വിശ്വസിക്കുന്നു.
  • ബി.സി 527 ലാണ് അദ്ദേഹത്തിന് ജ്ഞാനോദയം ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
  • ജൈനമതക്കാര്‍ക്ക് ദീപാവലി ആഘോഷങ്ങളില്‍ ഏര്‍പ്പെടാനുള്ള ഒരു കാരണം കൂടിയാണിത്.

6)വിളവെടുപ്പ് ഉത്സവം

  • പലയിടങ്ങളിലും വിളവെടുപ്പ് ഉത്സവമായും ദീപാവലി ആഘോഷിക്കുന്നു.
  • ഇന്ത്യയില്‍ സമ്പന്നമായ നെല്‍കൃഷി അതിന്റെ ഫലം നല്‍കുന്ന നാളുകളായി ഇതിനെ കണക്കാക്കുന്നു.
  • നെല്‍കൃഷി വിളവെടുപ്പിന്റെ കാലമാണ് ദീപാവലി.
  • സമ്പത്തിന്റെ നാഥനായി ആരാധിക്കപ്പെടുന്ന കുബേരനെയും ദീപാവലി നാളില്‍ ആരാധിക്കുന്നു.

ആഘോഷങ്ങൾ

  • അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുണ്ട്.

    1)ധന ത്രയോദശി

  • ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. 
  • ഈ ദിവസം വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും കനകധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു.

     2)നരക ചതുർദശി

  • ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി.
  • നരകാസുരനെ വധിച്ച ശ്രീ കൃഷ്‌ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്.

     3)ലക്ഷ്മി പൂജ

  • ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ.
  • അന്നേ ദിവസം ഗണപതി,ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ എന്നിവരെ പൂജിക്കുന്നു.
  • ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്.

     4)ബലി പ്രതിപദ

  • വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം.
  • ആചാരങ്ങൾ പല സംസ്ഥാനങ്ങളിലും പലതാണെങ്കിലും, തേച്ചു കുളിയും പുതുവസ്ത്രങ്ങൾ ധരിക്കുന്നതും പരസ്പരം സമ്മാനങ്ങൾ കൊടുക്കുന്നതും പതിവാണ്.
  • മഹാബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.

      5)ഭാതൃ ദ്വിതീയ

  • ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ.ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു.
  • സഹോദരീ സഹോദരന്മാർ ചേർന്നു ചെയ്യുന്ന ആചാരങ്ങളാണ് ഈ ദിവസത്തെ ആഘോഷങ്ങളിൽ പ്രധാനം.
Menu