Endz

ഈദ് അല്‍ ഫിത്തര്‍ – Eid al-Fitr

  • ഇസ്ലാമിക പുണ്യമാസമായ നോമ്പിന്റെ അവസാനദിനമാണ് ചെറിയ പെരുന്നാള്‍ അഥവാ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.
  • മുസ്ലീം മതവിശ്വാസികളാണ് ഇത് ആഘോഷിക്കുന്നത്.
  • ചന്ദ്രന്‍ ദൃശ്യമാവുന്നതിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
  • കൂടാതെ ഈദ് അല്‍-ഫിത്തറും ഷവ്വാല്‍ മാസത്തിന്റെ ആദ്യ ദിനമായി അടയാളപ്പെടുത്തുന്നതിനാല്‍, വിവിധ ദിവസങ്ങളില്‍ ആണ് ഇത് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്.

എന്താണ് ഈദ് – ഉല്‍ – ഫിത്തര്‍?

  • ഈദ് അല്ലെങ്കില്‍ ഈദ് അല്‍-ഫിത്തര്‍ വിശുദ്ധ റമദാന്‍ മാസത്തിന്റെ അവസാനത്തെ ദിനത്തെയാണ് അടയാളപ്പെടുത്തുന്നത്.
  • ഇത് ഉപവാസം, ദയ, സല്‍കര്‍മ്മങ്ങള്‍ എന്നിവയുടെ കാലഘട്ടമാണ്.
  • ഒരു മാസം നീണ്ടുനില്‍ക്കുന്ന നോമ്പിന്റെ കാലാവധി അവസാനിപ്പിക്കുന്നതിനുള്ള ഒരു വിരുന്നോടെ ആരംഭിക്കുന്ന ഷവ്വാല്‍ മാസത്തിന്റെ തുടക്കവും ഈദിലൂടെയാണ്.
  • എന്നിരുന്നാലും, ചില മുസ്ലിംമത വിശ്വാസികള്‍ ഷവ്വാല്‍ മാസത്തിലും (ഈദിന് തൊട്ടടുത്ത ദിവസം) ആറ് ദിവസത്തെ ഉപവാസം ആചരിക്കുന്നു, കാരണം ഈ കാലയളവ് വര്‍ഷം മുഴുവനും ഉപവാസത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു.
  • ഇസ്ലാമില്‍ സല്‍പ്രവൃത്തികള്‍ക്ക് 10 തവണ പ്രതിഫലം ലഭിക്കുന്നുവെന്നതാണ് വിശ്വാസം.
  • അതിനാല്‍ റമദാനിലെ 30 ദിവസത്തെ നോമ്പുകാലം തന്നെ തന്നെ നാഥന് സ്വയം സമര്‍പ്പിക്കുന്നതിലൂടെ ലോകത്ത് സമാധാനവും ഐക്യവും നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്.

ചരിത്രം

വിശുദ്ധ റമദാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ വെളിപ്പെടുത്തല്‍ ലഭിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചടങ്ങുകൾ

  • ഈദ് നമസ്കാരത്തിനു മുമ്പ് അഥവാ പ്രഭാതത്തിന് മുൻപ് അന്നേ ദിവസം വീട്ടിലുള്ളവർക്ക് ആഹരിക്കാനുള്ളതു കഴിച്ച് മിച്ചമുള്ള മുഴുവൻ പേരും ഫിത്വർ സക്കാത്ത് നിർവഹിക്കണം.
  • പെരുന്നാൾ ദിവസം രാവിലെ നടക്കുന്ന ഈദ് നമസ്കാരമാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.
  • ഈദ് നമസ്കാരം വരെ തക്ബീർ മുഴക്കൽ സുന്നത്താണ് (പ്രവാചക ചര്യയാണ്).
  • ഈദ് നമസ്കാരം ഈദ് ഗാഹുകളിലും മസ്ജിദുകളിലും നടന്നു വരുന്നു.

edulfither, ed ul fithe

Menu