- തമിഴ്നാട്ടിലെ വിളവെടുപ്പു മഹോത്സവമെന്നാണ് പൊങ്കല്‍ അറിയപ്പെടുന്നത്.
- മനുഷ്യനും പ്രകൃതിയും സമൂഹവും തമ്മിലുള്ള ബന്ധത്തെ ആദരിക്കുന്ന, ഊട്ടിയുറപ്പിക്കുന്ന ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍.
- തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണിത്.
- തൈമാസത്തിന്‍റെ തുടക്കത്തിലാണ് പൊങ്കല്‍.
- പൊങ്കലിന് മതപരമായ പരിവേഷമില്ല.എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഏകമനസ്സോടെ ആഘോഷിക്കുന്ന കാര്‍ഷികോത്സവമാണിത്.
ആഘോഷങ്ങൾ
- നാലു ദിവസമായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.
- പോകി പൊങ്കല്‍,ഇത് മകരസംക്രമദിവസമാണ്.
- മകരം 1ന് തൈപ്പൊങ്കല്‍ അഥവാ സൂര്യപ്പൊങ്കല്‍
- മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍
- നാലാം ദിവസം കാണപ്പൊങ്കല്‍.
പോകി പൊങ്കല്‍
- പൊട്ടി പുറത്ത് ശീവോതി അകത്ത്’ എന്ന സങ്കല്പമാണ് .ഇവിടെയും.
- വീട്ടിലെ അശ്രീകരങ്ങളായ പാഴ്വസ്തുക്കളും പഴയ വസ്തുക്കളും തൂത്തുപെറുക്കി കത്തിച്ചു കളയുന്നു.
- പോകുന്ന പോകുന്ന എന്ന അര്‍ത്ഥത്തിലാണ് പഴയതെല്ലാം പോക്കുന്ന പൊങ്കല്‍ പോകി പൊങ്കല്‍.
- ചിലര്‍ ഇതിനെ ബോഗി പൊങ്കല്‍ എന്നും പഞ്ഞു കേട്ടിട്ടുണ്ട്.
തൈപ്പൊങ്കൽ
- അരി പാലിൽ വേവിയ്ക്കും.
- വീടിന് പുറത്ത് അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും.
- പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും.
- അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും.
- ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക.
- വിവാഹം കഴിഞ്ഞ് ഒരുവർഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽപാത്രം, അരി, ശർക്കര, പുതുവസ്ത്രം എന്നിവ നല്കും.
മാട്ടുപൊങ്കല്‍
- മൂന്നാം ദിവസം മാട്ടുപ്പൊങ്കല്‍.
- മാട്ടുപ്പൊങ്കല്‍ കന്നുകാലികള്‍ക്ക് വേണ്ടിയുള്ളതാണ്.
- ഇന്ത്യയില്‍ നിലനിന്നിരുന്ന മികച്ച കാര്‍ഷിക സംസ്കാരത്തിന്‍റെ ഉത്തമ നിദര്‍ശനമാണ് ഈ ഉത്സവദിനം.
- മനുഷ്യനോടൊപ്പം പാടുപെടുന്ന കാലികള്‍ക്കായി ഒരു ഉത്സവം.
- അന്ന് മാടുകളെ എണ്ണയും മഞ്ഞളും തേച്ച് കുളിപ്പിച്ച് നല്ല ആഹാരം കൊടുക്കുന്നു.
- ദേഹത്ത് മഞ്ഞളും കുങ്കുമവും പൂശുന്നു.
- അവയുടെ കഴുത്തില്‍ മാലയും ചെറിയ മണികളും കെട്ടുന്നു.
- കൊമ്പുകളില്‍ പലനിറത്തിലുള്ള ചായങ്ങള്‍ പൂശുന്നു.
- അലങ്കരിച്ച മാടുകളെ പിന്നെ വാദ്യഘോഷങ്ങളോടെ ഘോഷയാത്രയായി തെരുവില്‍ നടത്തുന്നു.
കാണപ്പൊങ്കല്‍
- നാലമത്തേത് കാണപ്പൊങ്കല്‍.
- കാണാനുള്ള ദിവസം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് പ്രയോഗിക്കുന്നത്.
- ബന്ധുക്കളേയും സുഹൃത്തുക്കളേയും ചെന്നു കാണാനുള്ള ദിവസമാണിത്.
- മനുഷ്യര്‍ക്കായി, പ്രകൃതിക്കായി മാറ്റിവെച്ച ഒരാഘോഷം.അന്ന് ചോറും തൈരും വാഴയിലയില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വിളമ്പിവെക്കുക പതിവാണ്.
- ഈ ദിവസത്തോടെ നാലു ദിവസത്തെ പൊങ്കല്‍ ആഘോഷങ്ങള്‍ സമാപിക്കും.