Endz

വി.സാംബശിവൻ – SAMBASIVAN

  • എത്ര കേട്ടാലും മതിവരാത്തത്ര മനോഹരമായും ചടുലമായും കഥകൾ വേദികളിൽ അവതരിപ്പിച്ച് മലയാള മനസ്സിനെ ആഹ്ലാദിപ്പിക്കുകയും ചിന്തിപ്പിക്കുകയും  കഥാപ്രസംഗ കലയെ ഉയരങ്ങളിൽ എത്തിക്കുന്നതിൽ  പ്രധാന പങ്കുവഹിച്ച വ്യക്തി ആയ സാംബശിവൻ.
  • 1929 ജൂലൈ 4 ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും  പുത്രനായി ജനിച്ചു.
  • പ്രാഥമിക വിദ്യാഭ്യാസതിനു ശേഷം സർവകലാശാലയിൽ പഠനം നടത്തണമെന്ന അതിയായ ആഗ്രഹമാണ് സാംബശിവനെ പത്തൊൻപതാം വയസ്സിൽ കാഥികനാക്കിയത്.
  • കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹമുണ്ട്.പക്ഷേ പണമില്ല.ഞാനൊരു കഥ പറയാം. പകരം പണം തന്നു എന്നെ സഹായിക്കണം.” വി.സാംബശിവന്റെ ആദ്യ വേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ.
  • ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ “ദേവത” പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി.
  • 1963-ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ “ദ പവർ ഓഫ് ഡാർക്നെസ്” (തമശ്ശക്തി) എന്ന നാടകം “അനീസ്യ” എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു.
  • “പുഷ്പിത ജീവിതവാടിയിലൊ-

     രപ്സരസുന്ദരി ആണനീസ്യ ”

  എന്ന ഹൃദയഹാരിയായ ഗാനത്തോടെ അനീസ്യയെ    ആസ്വാദകരുടെ മനസ്സുകളിലെക്കു അദ്ദേഹം കടത്തി വിട്ടു.

  • തന്റെ സമശീർഷരായ കഥപ്രസംഗകരുടെ പ്രതാപകാലത്തായിരുന്നു ഈ അത്ഭുത പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.
  • കേരളീയർക്ക് ഇന്നത്തെ വിദ്യാഭ്യാസമ്പന്നത കൈവന്നിട്ടില്ലാത്ത സാഹചര്യമായിരുന്നു അന്ന്.
  • ലളിതമായ ഭാഷയിൽ ലോകസാഹിത്യത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ നമ്മുടെ അയൽപക്കവീട്ടിലെ പെൺകുട്ടിയും കൂട്ടുകാരുമൊക്കെ ആക്കിത്തന്ന കലാകാരൻ.
  • ഉൽസവപ്പറമ്പുകളിലും പെരുന്നാളിനും ക്ലബ്ബ് വാർഷികത്തിനും രാഷ്ട്രീയ സമ്മേളനങ്ങളിലുമെല്ലാം പതിനായിരങ്ങൾ  കേട്ടാസ്വദിച്ച കഥകൾ.
  • അരനൂറ്റാണ്ടിനിടയിൽ 60 ഓളം കഥകള്‍, 15000 ത്തിലധികം വേദികള്‍.
  • വിശ്വസാഹിത്യത്തിലെ സുപ്രധാന കഥകള്‍ സാധാരണ ഗ്രാമീണജനങ്ങള്‍ക്ക് എളുപ്പം ഗ്രഹിക്കാവുന്ന മട്ടില്‍ പാകപ്പെടുത്തി നല്‍കിയെന്നതു മാത്രമല്ല, ആ കാലഘട്ടത്തിൽ ഇന്ത്യന്‍ സമൂഹത്തിലെ യാഥാര്‍ഥ്യങ്ങള്‍ കഥകള്‍ക്കിടയിലൂടെ അദ്ദേഹം പകര്‍ന്നുനല്‍കി.
  • ഷേക്സ്പിയറുടെ “ഒഥല്ലോ” കേരളത്തിലെ ജനങ്ങള്‍ പഠിച്ചത് സാംബശിവനിലൂടെയാണ്.
  • ബിമല്‍ മിത്രയുടെ വിലയ്ക്കുവാങ്ങാം, ഇരുപതാം നൂറ്റാണ്ട് എന്നീ കഥകള്‍ പറയുമ്പോള്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ കാപട്യത്തിനും മര്‍ദ്ദനത്തിനും ചൂഷണത്തിനുമെതിരെ അദ്ദേഹം കത്തിജ്വലിച്ചു.
  • ഇന്ത്യന്‍ സാഹിത്യത്തിലെയും ലോക സാഹിത്യത്തിലെ ഉജ്വല കൃതികള്‍ കഥയും പാട്ടുമായി പറഞ്ഞുകേൾപ്പിച്ചു.  
  • എൻ എം ശ്രീധരൻ സംവിധാനംചെയ്ത ‘പല്ലാങ്കുഴി’ എന്ന ചിത്രത്തിൽ നായകനായും സാംബശിവൻ അഭിനയിച്ചിട്ടുണ്ട്.
  • 1980-ലെ കേരള സംഗീതനാടക അക്കാദമി ഫെല്ലൊഷിപ്പ് ലഭിച്ചു.
  • അദ്ദേഹം 1996 ഏപ്രിൽ 23 ന്  അന്തരിച്ചു.
  • സാംബശിവന്റെ എട്ടാം ചരമവാർഷികദിനമായിരുന്ന 2004 ഏപ്രിൽ 23-ന്  “സാംബശിവൻ ഫൌണ്ടേഷൻ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു.
  • കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ ധനസഹായത്തോടെ ചവറ തെക്കുംഭാഗത്ത് വി. സാംബശിവൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വി. സാംബശിവന് സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
  • ചവറ സൗത്ത് ഗവ.യു.പി.സ്കൂളിൽ വി.സാംബശിവൻ സ്മാരകമായി കുട്ടികളുടെ പാർക്കുണ്ട്.അവിടെ ഒരു ബ്ലോക്കിന് സാംബശിവന്റെ പേരാണ് നൽകിയിരിക്കുന്നതു്.

sampasivan, sivan

Menu