ആമുഖം
കേശവമേനോൻ രാജ്യസ്നേഹിയും ആദർശവാദിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനുമായിരുന്നു.
കേശവമേനോൻ ആയിരുന്നു മാതൃഭൂമിയുടെ സ്ഥാപകൻ.
അദ്ദേഹത്തിന്റെ ആത്മകഥയാണ് “കഴിഞ്ഞ കാലം”.
1966-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു.
അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയുള്ള ഒരു നടത്തം
1886 സെപ്റ്റംബർ 1 ന് പാലക്കാട്ലെ തരൂർ ഗ്രാമത്തിൽ നടുവിലേടത്തിൽ ഭീമനച്ചന്റെയും മീനാക്ഷി അമ്മയുടെയും മകനായി ജനിച്ചു.
മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് കലയിലും മിഡിൽ ടെമ്പിളിൽ നിന്ന് ബാർ-അറ്റ്-ലോയിലും ബിരുദം നേടി.
അദ്ദേഹം 1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി.
1919-ൽ അദ്ദേഹം മദ്രാസിൽ തൂപ്പുകാരെയും റിക്ഷാ ഡ്രൈവർമാരെയും സംഘടിപ്പിച്ചു കോൺഗ്രസ്സിൽ ചേർത്തു.
അദ്ദേഹം 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതായിരുന്നു ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്.
അദ്ദേഹം മാപ്പിള ലഹള നടക്കുമ്പോൾ കെ.പി.സി.സി സെക്രട്ടറിയായിരുന്നു.
തൊട്ടുകൂടായ്മ നിർത്തലാക്കണമെന്ന് വാദിച്ച കേരളത്തിലെ ആദ്യ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.
1923ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്.
സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു.
1924-ൽ തിരുവിതാംകൂറിൽ വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകി.
അദ്ദേഹം സാഹിത്യ അക്കാദമിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരുന്നു.
തന്റെ യാത്രകളെയും അനുഭവങ്ങളെയും കടലാസിലേക്കു പകർത്തിയ കേശവമേനോൻ മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്നു.
ബിലാത്തി വിശേഷം, ആത്മകഥയായ “കഴിഞ്ഞ കാലം'”എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്.
അദ്ദേഹത്തിന്റെ ആത്മകഥ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1978 നവംബർ 9 ന് അദ്ദേഹം അന്തരിച്ചു.
1987-ൽ കാലിക്കറ്റ് സർവ്വകലാശാല മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് (ഡി.ലിറ്റ്) നൽകി ആദരിച്ചു.
പ്രൊഫൈൽ
പേര് : കിഴക്കേ പൊട്ട കേശവ മേനോൻ
ജനനത്തീയതി: 1 സെപ്റ്റംബർ 1886
ജനന സ്ഥലം: തരൂർ, പാലക്കാട്
മാതാപിതാക്കൾ: നടുവിലേടത്തിൽ ഭീമനച്ചൻ, മീനാക്ഷി അമ്മ.
തൊഴിൽ : മാതൃഭൂമി പത്രാധിപർ, സിലോണിന്റെ ഹൈക്കമ്മീഷണർ
അറിയപ്പെടുന്നത് : സ്വാതന്ത്ര്യസമര ഭടൻ, വൈക്കം സത്യാഗ്രഹി, ഐ.എൻ.എ ഭടൻ
ഭാര്യ : അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മിനേത്യാരമ്മ
മരണം: നവംബർ 9, 1978
കൃതികൾ
- കഴിഞ്ഞകാലം
- സായാഹ്നചിന്തകൾ
- ജവഹർലാൽ നെഹ്‌റു
- ഭൂതവും ഭാവിയും
- എബ്രഹാംലിങ്കൺ
- പ്രഭാതദീപം
- നവഭാരതശിൽപികൾ (Vol. I & II)
- ബന്ധനത്തിൽനിന്ന്
- ദാനഭൂമി
- മഹാത്മാ
- ജീവിത ചിന്തകൾ
- വിജയത്തിലേക്ക്
- രാഷ്ട്രപിതാവ്
- യേശുദേവൻ