Endz

Cristiano Ronaldo – ക്രിസ്റ്റ്യാനോ റൊണാൾഡോ

  • ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ്സാന്റോസ് അവേരിയോ 1985 ഫെബ്രുവരി 5ന് പോർച്ചുഗീസ് ദ്വീപമഡെയ്റയുടെ തലസ്ഥാനമായ ഫഞ്ചലിലെ സാവോപെഡ്രോ ഇടവകയിൽ ജനിച്ചു.
  • ഒരു പാചകക്കാരനായ മരിയ ഡൊലോറസ് ഡോസ് സാന്റോസ് വിവേറോസ് ഡാ അവീറോയുടെയും മുനിസിപ്പൽ ഗാർഡനറും പാർട്ട് ടൈം കിറ്റ് മാൻ ജോസ് ഡിനിസ് അവീറോയുടെയും നാലാമത്തെയും ഇളയ കുട്ടിയുമാണ് അദ്ദേഹം.
  • ഒരു പോർച്ചുഗീസ് ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ
  • നിലവിൽ പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടിയും ആ ൽ നാസർ വേണ്ടിയും കളിക്കുന്ന ഇദ്ദേഹത്തെ ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
  • സി.ഡി. നാസിയൊനൽ ടീമിലാണ് റൊണാൾഡോ തന്റെ കരിയർ ആരംഭിച്ചത്.
  • സി.ഡി. നാസിയൊനൽ ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇദ്ദേഹം രണ്ട് സീസണുകൾക്ക് ശേഷം സ്പോർട്ടിങ് ടീമിലേക്ക് മാറി.
  • റൊണാൾഡോയുടെ മികച്ച കഴിവുകൾ ശ്രദ്ധിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ സർ അലക്സ് ഫെർഗുസൻ , 2003-ൽ 18 വയസുള്ള റൊണാൾഡോയുമായി £12.2 ലക്ഷത്തിനു കരാറിലേർപ്പെട്ടു. 
  • ആ സീസണിൽ റൊണാൾഡോ തന്റെ ആദ്യ ക്ലബ് നേട്ടമായ എഫ.എ. കപ്പ് നേടി. 
  •  2004 യുവെഫ യൂറോ കപ്പിൽ ഇദ്ദേഹമുൾപ്പെട്ട പോർച്ചുഗൽ ടീം രണ്ടാം സ്ഥാനം നേടി.
  • 2008-ൽ റൊണാൾ‍ഡോ തന്റെ ആദ്യ യുവെഫ ചാമ്പ്യൻസ് ലീഗ് നേടി.
  • കലാശക്കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ഇദ്ദേഹമായിരുന്നു. 
  • അതേ വർഷം റൊണാൾഡോ ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും ഫിഫ്പ്രോ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ ആയും തിരഞെടുക്കപ്പെട്ടു.
  •  40 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമുള്ള ആദ്യ ബാലൻദോർ ജേതാവുമായി റൊണാൾഡോ.
  • 2013 വർഷത്തെബാലൻ ഡിയൊർ പുരസ്കാരം കൂടി നേടിയതോടെ ഫുട്‌ബാല് ചരിത്രത്തിൽ പ്രധ്ന താരങ്ങളിൽ ഒരാളായി. 
  • ലോകത്തിലെ ഏറ്റവും വിപണനപരവും പ്രശസ്തവുമായ കായികതാരങ്ങളിലൊരാളായ റൊണാൾഡോ 2016 ലും 2017ലും ഫോബ്‌സ് ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന അത്‌ലറ്റായും 2016 മുതൽ 2019 വരെ ഇഎസ്‌പി‌എൻ ലോകത്തെ ഏറ്റവും പ്രശസ്തമായ അത്‌ലറ്റായും തിരഞ്ഞെടുക്കപ്പെട്ടു. 
  • 2014-ൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ‘TIME’ അദ്ദേഹത്തെ ഉൾപ്പെടുത്തി.
  • തന്റെ കരിയറിൽ 1 ബില്യൺ യുഎസ് ഡോളർ സമ്പാദിക്കുന്ന ആദ്യത്തെ ഫുട്ബോൾ കളിക്കാരനും മൂന്നാമത്തെ കായികതാരവുമാണ്ക്രിസ്റ്റ്യാനോ റൊണാൾഡോ.

ക്ലബ് കരിയർ

  • റൊണാൾഡോയുടെ  ഡ്രിബ്ലിംഗിൽ മതിപ്പുളവാക്കിയ ഫസ്റ്റ്-ടീം മാനേജർ ലാസ്ലോ ബൊലോനി,16 -ാം വയസ്സിൽ റൊണാൾഡോയെ സ്‌പോർട്ടിംഗിന്റെ യൂത്ത് ടീമിൽ നിന്ന് സ്ഥാനക്കയറ്റം നൽകി
  • പിന്നീട്അദ്ദേഹം ക്ലബ്ബിന്റെ അണ്ടർ 16, അണ്ടർ 17, അണ്ടർ 18 ടീമുകൾക്കും ബി ടീമിനും ആദ്യ ടീമിനും വേണ്ടി കളിക്കുന്ന ആദ്യ കളിക്കാരനായി, എല്ലാം ഒരു സീസണിൽ
  • 2002-2003 സീസണു ശേഷം റൊണാൾഡോ £12.24 മില്ല്യൺ എന്ന തുകക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡുമായി കരാറിൽ ഒപ്പ് വെച്ചു.
  • ഇതോടെ മാഞ്ചെസ്റ്ററിൽ വരുന്ന ആദ്യത്തെ പോർച്ചുഗീസ് താരമായി റൊണാൾഡൊ.
  • അദ്ദേഹം മാഞ്ചസ്റ്ററിൽ നമ്പർ 7 ജേഴ്‌സി ആയിരുന്നു അണിഞ്ഞിരുന്നത്.
  • സീസണിൽ റൊണാൾഡോ ആകെ മൊത്തം 10 ഗോളുകൾ നേടി. 2005ൽ ആരാധകർ റൊണാൾഡോവിനെ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞെടുത്തു.
  • 2006 നവംബർ, ഡിസംബർ മാസങ്ങളിൽ തുടർച്ച്യായി രണ്ട് തവണ റൊണാൾഡോ ബാർക്ലേസ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞെടുക്കപ്പെട്ടു.
  • ആറു കളികളിൽ നിന്നും ഏഴ് ഗോളുകൾ നേടിയാണ് റൊണാൾഡോ ഈ ബഹുമതികൾക്ക് അർഹനായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഇങ്ങനെ തുടർച്ചയായി രണ്ട് തവണ ഈ ബഹുമതി നേടുന്ന മൂന്നാമത്തെ കളിക്കാരനാണ് റൊണാൾഡോ. ഫിഫഡെന്നിസ് ബെർകാം‌പ്, റോബി ഫൌളർ, എന്നീ കളിക്കാരാണ് റൊണാൾഡോവിന് മുമ്പ് ഈ നേട്ടം കൈവരിച്ച കളിക്കാർ. 
  • മാഞ്ചെസ്റ്റർ സിറ്റിക്കെതിരെ റൊണാൾഡോ യുണൈറ്റഡിലെ തന്റെ അമ്പതാമത്തെ ഗോൾ നേടി. അതേ സീസണിൽ തന്നെ യുണൈറ്റഡ് നാലു വർഷങ്ങൾക്കു ശേഷം തങ്ങളുടെ ആദ്യത്തെ പ്രീമിയർഷിപ്പ് കിരീടം നേടി. തുടർച്ചയായ രണ്ടാം തവണയും റൊണാൾഡോ ഫിഫ്പ്രോ സ്പെഷൽ പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 2007-2008 ൽ തൻ്റെ കരിയറിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി
  • 2007-2008 ൽ തൻ്റെ കരിയറിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി
  • ആ സീസണിൽ തന്നെ ഇംഗ്ലീഷ് പ്രീമിയർ ലീഗും ക്രിസ്റ്റിയാനോ നേടി. 
  • 2009 വേനൽ ട്രാൻസ്ഫർ ജാലകത്തിലാണ് റൊണാൾഡോ റയൽ മാഡ്രിഡിലേക് ചേക്കേറുന്നത്. അന്നത്തെ ഏറ്റവും ഉയർന്ന വിലക്കായിരുന്നു ഈ കൂടുമാറ്റം.
  • തൻറ്റെ ആദ്യ സീസണിൽ തന്നെ 33 ഗോളുകൾ നേടാൻ ക്രിസ്റ്യാനോയ്‌ക്കായി.
  • 2010-2011 സീസണിലെ കോപ്പ ഡെൽ റേ നേടാൻ റയലിനായി.
  • 2011-2012 സീസണിൽ ക്രിസ്റ്റ്യാനോ തൻ്റെ ആദ്യത്തെ സ്പാനിഷ് ലീഗ് നേടി.
  • റയലിന് വേണ്ടി ഏറ്റവും വേഗം 100 ഗോളുകൾ തികച്ച കളിക്കാരനെന്ന റെക്കോർഡും ഇതോടെ ക്രിസ്റ്റ്യാനോയുടെ പേരിലായി.
  • 2012 -2013 സീസൺ റൊണാൾഡോ തുടങ്ങിയത് ബാഴ്സയ്ക്കെതിരെ സ്പാനിഷ് സൂപ്പർ കപ്പ് നേടിയാണ്
  •  6 എൽ ക്ലാസിക്കോയിൽ ഗോൾ നേടുക എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ സ്വന്തമാക്കി.
  • ഡച്ചു ക്ലബ്ബായ അയാക്സിനെതിരെ മൂന്ന് ഗോളുകൾ അടിച്ചു ക്രിസ്റ്റ്യാനോ മഡ്രിഡിനായി തൻ്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് നേടി.
  • 2013-2014 സീസൺറയൽ മാഡ്രിഡിൽ വന്നതിനു ശേഷം ആദ്യമായി യൂറോപ്യൻ കിരീടം നേടിയ സീസൺ . യുവേഫ ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും ടോപ് സ്‌കോറർ ആകുകയും തന്റെ മൂന്നാമത്തെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു . സീസണിൽ റൊണാൾഡോ റയൽ മാഡ്രിഡിനായി 51 ഗോളുകൾ നേടി .
  • 2014-2015സീസണിൽ യുവേഫ സൂപ്പർ കപ്പും ക്ലബ് വേൾഡ് കപ്പും നേടിയ റൊണാൾഡോ സീസണലിനെ യുവേഫ ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും ടോപ് സ്‌കോറർ ആകുകയും തന്റെ നാലാമത്തെ യൂറോപ്യൻ ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു. സീസണിൽ റൊണാൾഡോ റയൽ മാഡ്രിഡിനായി 61 ഗോളുകൾ നേടി .
  • 2015-2016 സീസണിൽക്രിസ്ത്യാനോ തന്റെ കരിയറിലെ മൂന്നാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ സീസൺ.
  • തുടർച്ചയായി അദ്ദേഹം ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോറർ ആയി,ലാലിഗയിൽ റയലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി,ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ ആയി ക്രിസ്ത്യാനോ
  • റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ മികച്ച സീസണുകളിൽ ഒന്നായിരുന്നു 2016/17 സീസൺ . ലാ ലിഗയും ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും ഫിഫ ക്ലബ്ബ് വേൾഡ് കപ്പും അവർ നേടി . സീസണിൽ ക്രിസ്ത്യാനോ റയലിനായി 42 ഗോളുകളാണ് നേടിയത് .
  • ചാമ്പ്യൻസ് ലീഗിൽ തുടച്ചയായി രണ്ടാം സീസണും റയൽ കിരീടം നേടിയ സീസൺ ആയിരുന്നു ഇത് .
  • 2017 ൽ  റൊണാൾഡോ തൻറെ അഞ്ചാം ബാലൻ ഡി ഓർ സ്വന്തമാക്കി . 
  • ലാലിഗയിൽ ഏറ്റവും വേഗത്തിൽ 300 ഗോൾ നേടുന്ന താരവുമായി ക്രിസ്ത്യാനോ .
  • 2019 ൽ റൊണാൾഡോ യുവന്റസ്-ലേക്ക് ചേക്കേറി.2019 വർഷത്തിൽ തുടക്കത്തിൽ തന്നെ യുവന്റസിനുമൊപ്പമുള്ള ആദ്യ ട്രോഫിയും നേടി . ഇറ്റാലിയൻ സൂപ്പർ കപ്പിൽ ക്രിസ്ത്യാനോയുടെ ഗോളിൽ  മിലാനെ തോൽപ്പിച്ചു യുവന്റസ്‌ ജേതാക്കളായി
  • ലീഗിലെ മോസ്റ്റ് വാല്യൂബിൾ പ്ലയെർ ആയി തിരഞ്ഞെടുത്തത് ക്രിസ്ത്യാനോയെയാണ്.
  • 2022 ഡിസംബർ 30-ന്, സൗദി ക്ലബ് അൽ നാസർ, റൊണാൾഡോയ്ക്ക് 2023 ജനുവരി 1 മുതൽ ക്ലബ്ബിൽ ചേരാൻ ധാരണയിലെത്തി, 2025 വരെ കരാർ ഒപ്പിട്ടു.

ഇന്റർനാഷണൽ കരിയർ

  • 2004 യൂറോ കപ്പിൽ ഗ്രീസിനെതിരെയാണ് ക്രിസ്ത്യാനോ പോർചുഗലിനായി ആദ്യ ഗോൾ നേടിയത്.
  • 2006 ലെ വേൾഡ് കപ്പിനായുള്ള യൂറോപ്യൻ  യോഗ്യതാ മത്സരങ്ങളിലെ  രണ്ടാമത്തെ ടോപ് സ്‌കോറർ ആയിരുന്നു ക്രിസ്ത്യാനോ
  • യൂറോ കപ്പ് 2008യോഗ്യതാ റൗണ്ടുകളിൽ 8 ഗോളുകൾ നേടി റൊണാൾഡോ
  • യൂറോ കപ്പ് 2012 യോഗ്യതാ റൗണ്ടുകളിൽ 7 ഗോളുകൾ നേടിയ റൊണാൾഡോ ടൂർണമെന്റിൽ 3 ഗോളുകൾ നേടി ടോപ് സ്‌കോറർമാരിൽ ഒരാളായി.
  • യൂറോ കപ്പ് 2016 പോർചുഗലിന്റെയും ക്രിസ്ത്യാനോയുടെയും ആദ്യത്തെ ഇന്റർനഷണൽ ട്രോഫിയാണ് യൂറോകപ്പ് 2016 . ടൂർണമെന്റിൽ 3 ഗോളുകൾ നേടി ക്രിസ്ത്യാനോ സിൽവർ ബൂട്ട് നേടി
  • കോൺഫെഡറേഷൻ കപ്പ് 2017 റഷ്യക്കെതിരെയും ന്യൂസ് ലാൻഡിനെതിരെയും ഓരോ ഗോൾ വീതം നേടി ഇന്റർനാഷണൽ ടൂർണമെന്റുകളിലെ ഗോൾ വേട്ട തുടർന്നു
  • വേൾഡ് കപ്പ് 2018 യോഗ്യതാ റൗണ്ടിൽ 15 ഗോളുകൾ നേടി ക്രിസ്ത്യാനോ ടൂർണമെന്റിൽ സ്പെയ്നിനെതിരെയുള്ള മത്സരത്തിൽ തന്റെ ആദ്യ വേൾഡ് കപ്പ് ഹാട്രിക്കും ഫ്രീകിക്കും നേടി.
  • നേഷൻസ് ലീഗ് 2019 യൂറോപ്യൻ ഫുട്ബോളിൽ മറ്റൊരു ഇന്റർ നാഷണൽ ടൂർണമെന്റിന് യുവേഫ തുടക്കം കുറിച്ചപ്പോൾ പ്രഥമ ജേതാക്കൾ ആയത് പോർച്ചുഗൽ . റൊണാൾഡോ ടൂർണമെന്റിലെ ഫൈനൽസ് ഘട്ടങ്ങളിലെ ടോപ് സ്‌കോറർ ആയി .
  • തുടർച്ചായി 10 ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരവും റൊണാൾഡോയാണ്
  • ഫൈനലിൽ ഹോളണ്ടിനെ തോൽപ്പിച്ച് പോർച്ചുഗൽ തങ്ങളുടെ രണ്ടാം കിരീടം നേടി.
  • നേഷൻസ് ലീഗ് 2020 ൽ റൊണാൾഡോ രണ്ടാം തവണയും പോർച്ചുഗലിനെ പ്രതിനിധീകരിച്ചു. തന്റെ രാജ്യത്തിനായി അദ്ദേഹം തന്റെ നൂറാമത്തെ അന്താരാഷ്ട്ര ഗോൾ നേടി.

കിരീടങ്ങളും വ്യക്തിഗത പുരസ്കാരങ്ങളും

യുവേഫ ചാമ്പ്യൻസ് ലീഗ് 5 2007/08,2013/14,2015/16,2016/17,2017/18
ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് 4 2008,2014,2016,2017
യുവേഫ സൂപ്പർ കപ്പ് 3 2014,2016,2017
ഇംഗ്ലീഷ് പ്രീമിയർ ലീഗ് 3 2006/07,2007/08,2008/09
ലാ ലീഗ 2 2011/12,2016/17
കോപ്പ ഡെൽ റെ 2 2010/11,2013/14
സ്പാനിഷ് സൂപ്പർ കപ്പ് 2 2013,2018
EFL കപ്പ് 2 2006,2009
കമ്മ്യൂണിറ്റിറ്റി ഷീൽഡ് 2 2007,2008
യുവേഫ നേഷൻസ് ലീഗ് 1 2019
യുവേഫ യൂറോ കപ്പ് 1 2016
സീരിയ എ 1 2018/19
ഇറ്റാലിയൻ സൂപ്പർ കപ്പ് 1 2019
പോർച്ചുഗീസ് സൂപ്പർ കപ്പ് 1 2002
FA കപ്പ് 1 2004

Cristiano Ronaldo, Cristiano, Ronaldo, CR7, football, portugal

Menu